കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 50 കേസ്... കൊറോണയെ പ്രതിരോധിക്കാന്‍ വിദേശികള്‍ക്ക് വിലക്ക്!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ പ്രതിരോധിച്ചെന്ന് അവകാശപ്പെടുമ്പോഴും ചൈനയില്‍ വീണ്ടും പുതിയ കേസുകള്‍. ഇന്നലെ മാത്രം ചൈനയില്‍ 50ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതെല്ലാം വിദേശത്ത് നിന്ന് വരുന്ന ചൈനക്കാരിലാണ് സ്ഥിരീകരിച്ചത്. അതേസമയം ചൈന വിദേശികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം പ്രാദേശികമായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞപ്പോള്‍ വിദേശത്ത് നിന്ന് ഇത്തരം കേസുകള്‍ എത്തുന്നത് ചൈനയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. വിദേശത്ത് രോഗം കടുത്ത രീതിയിലേക്ക് വഴിമാറിയിരിക്കുകയാണ്. ഇതാണ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ചൈനക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നത്.

1

കഴിഞ്ഞ ദിവസം ചൈനയില്‍ 55 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒന്ന് പ്രാദേശികമായി റിപ്പോര്‍ട്ട് ചെയ്തവയാണ്. ബാക്കിയുള്ള 54 കേസുകളും വിദേശത്ത് നിന്ന് വന്നവരാണ്. എല്ലാ അര്‍ത്ഥത്തിലും രാജ്യത്തിന് വിദേശരാജ്യവുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് ചൈനയുടെ ശ്രമം. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം ചൈന വെട്ടിക്കുറച്ചു. വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ 75 ശതമാനം മാത്രമേ വരാന്‍ പാടൂ. അതില്‍ തന്നെ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. ഇതിലൂടെ പരമാവധി പുതിയ കേസുകള്‍ നിയന്ത്രിക്കാനാവുമെന്ന വിലയിരുത്തലിലാണ് ചൈന.

അതേസമയം ചൈനയില്‍ ജീവിക്കുന്ന ചൈനക്കാരല്ലാത്തവര്‍ക്ക് വിസയും റെസിഡെന്റ് പെര്‍മിറ്റും ഉണ്ടെങ്കില്‍ അവരെ രാജ്യം വിടാന്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വരെ ഇവര്‍ക്ക് സമയം അനുവദിച്ചിരുന്നു. അതിന് ശേഷം ഇവരെ ചൈനയില്‍ തന്നെ നിര്‍ത്തും. ഇത് താല്‍ക്കാലിക നടപടിയാണെന്നും, വൈറസ് വ്യാപനത്തെ തടയാനുള്ള മാര്‍ഗമാണെന്നും ചൈന പറഞ്ഞു. നയതന്ത്ര പ്രതിനിധികള്‍ക്കും അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും അതിലെ അംഗങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇപ്പോഴുള്ള സന്ദര്‍ശാനുമതി പിന്‍വലിച്ചിട്ടില്ല. അത് തുടരുമെന്ന് ചൈന വ്യക്തമാക്കി. ഓരോ രാജ്യത്തേക്കും ഒരാഴ്ച്ചയില്‍ ഒരു വിമാനം എന്ന കണക്കാണ് ചൈന പുതിയ നിയമപ്രകാരം പിന്തുടരുന്നത്.

Recommended Video

cmsvideo
അമേരിക്കയിൽ വമ്പൻ പ്രതിസന്ധി | Oneindia Malayalam

വിദേശത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 595 ആയി ഉയര്‍ന്നിരിക്കുകയാണ്. ബെയ്ജിംഗ് ഇറങ്ങേണ്ട പല അന്താരാഷ്ട്ര വിമാനങ്ങളും നേരത്തെ നഗര മേഖലകളിലേക്ക് വഴിതിരിച്ച് വിട്ടിരിക്കുകയാണ്. ഇവിടെ യാത്രക്കാര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാവും. ബെയ്ജിംഗും ഷാങ്ഹായും അടക്കമുള്ള നഗരങ്ങള്‍ വിദേശത്ത് നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ആഴ്ച്ച 1100 അന്താരാഷ്ട്ര വിമാനങ്ങളാണ് ചൈനയില്‍ എത്തേണ്ടിയിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം അഞ്ച് മരണങ്ങള്‍ ചൈനയില്‍ കൊറോണയെ തുടര്‍ന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാം ഹുബെയ് പ്രവിശ്യയിലാണ് രേഖപ്പെടുത്തിയത്. 3292 പേരാണ് ഇതുവരെ ചൈനയില്‍ മരിച്ചത്. ഹുബൈ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ പിന്‍വലിച്ച പ്രവിശ്യയാണ്.

English summary
china's imported cases rise by over 50 in single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X