Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന പുതിയ കൊവിഡ് വകഭേദഗങ്ങളുടെ വിളനിലം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

ബെയ്ജിങ്: പുതിയ കൊവിഡ് വകഭേദങ്ങളുടെ വിളനിലമാണ് ചൈനയെന്ന് ആരോഗ്യ വിദഗ്ധര്‍. ചൈനയില്‍ സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പുതിയ വകഭേദഗങ്ങളുടെ വരവിന് ഇത് വഴിയൊരുക്കും. അവയ്ക്ക് രൂപപ്പെടാനുള്ള അനുകൂല അന്തരീക്ഷം ഇതിലൂടെ ഉണ്ടായി വരും.

ഇതിലൂടെ പുതിയ വേരിയന്റുകള്‍ എളുപ്പത്തില്‍ രൂപപ്പെടുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്വാറന്റീന്‍ നിയമങ്ങള്‍ അടക്കം ചൈന മാറ്റിയിട്ടുണ്ട്. ജനുവരി എട്ട് മുതല്‍ രാജ്യത്തേക്ക് സന്ദര്‍ശകര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അടക്കം പിന്നോട്ട് പോയ സാഹചര്യത്തിലാണ് ഇത്തമൊരു നീക്കം.

1

നേരത്തെ ചൈന പൂര്‍ണമായും അടച്ചിട്ട അവസ്ഥയിലായിരുന്നു. ഇതെല്ലാം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. അതേസമയം ദേശീയ ആരോഗ്യ കമ്മീഷന്‍ ചൈനയിലെ പ്രതിദിന കണക്കുകള്‍ നല്‍കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. അതേസമയം ഏകദേശ കണക്ക് വെച്ച് പതിനായിരങ്ങളാണ് രോഗ ബാധിതരായതെന്നാണ് സൂചന.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായിട്ടുള്ള കണക്കുകളാണിത്. ഇത് ആരോഗ്യ മേഖലയെയും ബാധിച്ചിരിക്കുകയാണ്. ചൈനയിലെ നല്ലൊരു വിഭാഗത്തിനും പ്രതിരോധ ശേഷി കുറവാണ്. സാധാരണ ഒരിക്കല്‍ രോഗം വന്നാല്‍ അതിലൂടെ പ്രതിരോധ ശേഷി കൈവരിക്കാന്‍ സാധിക്കും. എന്നാല്‍ ചൈനയുടെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ല.

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

ചൈനയില്‍ നിരവധി പേരാണ് ഇപ്പോഴും വാക്‌സിന്‍ എടുക്കാതെ ഇരിക്കുന്നത്. മറ്റ് രാഷ്ട്രങ്ങളെല്ലാം ഇപ്പോള്‍ ചൈനയെ ഭയക്കുകയാണ്. പുതിയ വേരിയന്റുകളുടെ വിളനിലമായി ചൈന മാറുമെന്നാണ് ഭയം. ചൈനയിലെ ഓരോ പുതിയ രോഗികളും, സൂചിപ്പിക്കുന്നത് വൈറസ് ഇനി ജനിതക മാറ്റം സംഭവിക്കുമെന്നാണെന്ന് ജനീവ യൂണിവേഴ്‌സിറ്റിയിലെ ഗോബ്ലല്‍ ഹെല്‍ത്ത് ഡയറക്ടര്‍ അന്റോയിന്‍ ഫ്‌ളഹോള്‍ട്ട് പറഞ്ഞു.

ചൈനയില്‍ ജനങ്ങള്‍ വളരെ പെട്ടെന്നാണ് വൈറസിന് മുന്നില്‍ തുറന്നു കാണിക്കപ്പെട്ടത്. ഇത് പുതിയ വേരിയന്റിനുള്ള വഴിയൊരുക്കുമെന്നും ഫ്‌ളഹോള്‍ട്ട് പറഞ്ഞു. ഫ്രാന്‍സിനെ ലയോണ്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജി പ്രൊഫസര്‍ ബ്രൂണോ ലിനയും ഇത് തന്നെയാണ് പറയുന്നത്.

ലോകാരോഗ്യ സംഘടനയുടെ മുഖ്യ ഡോക്ടറായ സൗമ്യ സ്വാമിനാഥനും മുന്നറിയിപ്പ് നല്‍കുന്നത്, വലിയൊരു വിഭാഗം ചൈനീസ് ജനത കൊവിഡ് ബാധിക്കാന്‍ സാധ്യതയുള്ളവരാണെന്നാണ്. മുതിര്‍ന്ന പലരും ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ല. ബൂസ്റ്ററുകള്‍ എടുക്കാത്തവരും ധാരാളമാണ്. അതേസമയം കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, എല്ലാ രാജ്യങ്ങളും ചൈനയില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അമേരിക്ക, ഇറ്റലി, ജപ്പാന്‍, ഇന്ത്യ, മലേഷ്യ, എന്നീ രാജ്യങ്ങള്‍ ഈ ആഴ്ച്ച പ്രഖ്യാപിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇക്കാര്യങ്ങളുണ്ട്. അതേസമയം ചൈനയില്‍ നിന്ന് സുതാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതും ജെനോം സ്വീക്വന്‍സിംഗ് ദുഷ്‌കരമാകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 130 ഒമിക്രോണ്‍ വകഭേദഗങ്ങളാണ് ചൈനയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+