പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ലെബനനിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂത്ത്: ഗാസയിലെ ആക്രമണത്തിന് പിന്നാലെ ലെബനനിലും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ലെബനനില്‍ നിന്ന് ഇസ്രായേല്‍ മേഖലയിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെക്കന്‍ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച അല്‍ അഖ്സയില്‍ പൊലീസ് കടന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതിന് ശേഷമാണ് ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായത്. പിന്നാലെ ഗാസയിലും ലെബനനിലും ഇസ്രേയല്‍ തുടര്‍ച്ചയായ വ്യോമാക്രമണം നടത്തുകയായിരുന്നു.
2006ലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് ശേഷം ലെബനനില്‍ നിന്നുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇത്. വെസ്റ്റ് ബാങ്കില്‍ വെള്ളിയാഴ്ച വെസ്റ്റ് ബാങ്കില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് ഇസ്രയേലി സഹോദരിമാര്‍ കൊല്ലപ്പെടുകയും അവരുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം രൂക്ഷമായത്.
തെക്കന്‍ ലെബനനിലെ ആക്രമണം പ്രധാനമായും കേന്ദ്രീകരിച്ചത് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയ കേന്ദ്രങ്ങളിലേക്കാണെന്ന്
ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ ഡി എഫ്) അന്താരാഷ്ട്ര വക്താവ് ലഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് പറഞ്ഞു. എന്നാല്‍ മേഖലയിലെ തുറസ്സായ പ്രദേശത്ത് മൂന്ന് ഇസ്രായേല്‍ ആക്രമണങ്ങള്‍ നടന്നതായി ലെബനന്‍ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പിന്തുണയുള്ള അല്‍-മനാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹമാസ് ഭീകരസംഘടനയെ ലെബനനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. മേഖലയില്‍ നിന്നും പുറപ്പെടുന്ന എല്ലാ ആക്രമണങ്ങള്‍ക്കും ലെബനന് ഉത്തരവാദിത്തമുണ്ടെന്നും ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications