മുള്‍മുനയില്‍ ഗള്‍ഫ് മേഖല; സൗദിയില്‍ അഞ്ച് മരണം; യുഎഇയില്‍ നാല് മരണം, രോഗികള്‍ കൂടുന്നു
ദുബായ്: ഗള്‍ഫ് മേഖലയില്‍ കൊറോണ രോഗം കൂടുതല്‍ വ്യാപിക്കുന്നു. സൗദിയിലും യുഎഇയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലും കുവൈത്തിലും ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ഭേദമാകുന്നവരുമുണ്ട്. കുവൈത്തില്‍ ഇന്ത്യയുടെ പ്രത്യേക ആരോഗ്യ രക്ഷാ സംഘമെത്തി. കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന പ്രചാരണമുണ്ട്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്ന് യുഎഇ അംബാസഡര്‍ പറഞ്ഞിട്ടുണ്ടെങ്കിലും കടമ്പകള്‍ ഒട്ടേറെയാണ്. പ്രവാസി സംഘടനകള്‍ നിയമപരമായി നീങ്ങിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗള്‍ഫില്‍ ആശങ്കയിലാണ്. സമാനമായ അവസ്ഥ തന്നെയാണ് ഗള്‍ഫ് മലയാളികളുടെ നാട്ടിലെ ബന്ധുക്കള്‍ക്കും. ഗള്‍ഫില്‍ നിന്നുള്ള കൊറോണ രോഗവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ...

സൗദിയില്‍ അഞ്ച് മരണം
സൗദി അറേബ്യയില്‍ ഇന്ന് രോഗം ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മരിക്കുന്നവരുടെ എണ്ണം 52 ആയി. ഇന്ന് 382 പേര്‍ക്ക് സൗദിയില്‍ രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 4000 കവിഞ്ഞു. ഇന്ന് 35 പേര്‍ക്ക് രോഗം ഭേദമായി.

131 പേര്‍ക്ക് രോഗം
സൗദിയില്‍ ഇന്ന് മരിച്ചവരില്‍ മൂന്ന് പേര്‍ വിദേശികളാണ്. രണ്ടുപേര്‍ ജിദ്ദയിലും ഒരാള്‍ മക്കയിലുമാണ് മരിച്ചത്. മദീനയിലും ജിദ്ദയിലും സൗദി പൗരന്‍മാരും മരിച്ചു. മക്കയില്‍ മാത്രം ഇന്ന് 131 പേര്‍ക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച് മക്കയില്‍ ഇതുവരെ 11 പേരാണ് മരിച്ചത്. സൗദിയില്‍ ഒട്ടേറെ പേരുടെ ആരോഗ്യ നില വഷളായിട്ടുണ്ട്.

യുഎഇയില്‍ നാല് പേര്‍ മരിച്ചു
അതേസമയം, യുഎഇയില്‍ ഇന്ന് നാല് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 20 ആയി. 376 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. അതേസമയം, 177 പേര്‍ക്ക് ഇന്ന് യുഎഇയില്‍ രോഗം ഭേദമായി. യുഎഇയില്‍ പരിശോധന വ്യാപിച്ചിട്ടുണ്ട്. ഇതാണ് രോഗികളുടെ എണ്ണം പെട്ടെന്ന് വര്‍ധിക്കാന്‍ കാരണം.

കുവൈത്തില്‍ 104 ഇന്ത്യക്കാര്‍ക്ക് രോഗം
കുവൈത്തിലെ കാര്യങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 634 ആയി. ഇന്ന് 161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 104 പേര്‍ ഇന്ത്യക്കാരാണ്. ആദ്യമായിട്ടാണ് ഇത്രയും പേര്‍ക്ക് 24 മണിക്കൂറിനിടെ രോഗം ബാധിക്കുന്നത്. രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

സമ്പൂര്‍ണ കര്‍ഫ്യൂ സാധ്യത
കുവൈത്തില്‍ വിദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന കേന്ദ്രങ്ങളിലാണ് കൂടുതല്‍ രോഗം റിപ്പോലര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന സൂചനകളുണ്ട്. കഴിഞ്ഞദിവസം ക്യാബിനറ്റ് ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

കുവൈത്തില്‍ ഇന്ത്യന്‍ സംഘമെത്തി
അതേസമയം, കുവൈത്തില്‍ വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘമെത്തി. രണ്ടാഴ്ച സംഘം ഇവിടെയുണ്ടാകും. പ്രധാനമന്ത്രി മോദിയും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഗ് ഖാലിദ് അസ്സബാഹും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്ത്യന്‍ സംഘം കുവൈത്തിലെത്തിയത്.

ഖത്തറില്‍ 216 പേര്‍ക്ക് രോഗം
ഖത്തറില്‍ ഇന്ന് 216 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2728 ആയി ഉയര്‍ന്നു. ഇന്ന് 20 പേര്‍ക്കാണ് രോഗം ഭേദമായത്. പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് ആശ്വാസകരമാണ്. ക്വാറന്റൈന്‍ സെന്ററുകളില്‍ മികച്ച പരിചരണമാണ് നല്‍കിവരുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ സംഭവിക്കുന്നത്
ഒമാനില്‍ ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ മരിച്ചു. രോഗ ബാധിതരുടെ എണ്ണം 546 ആയി ഉയര്‍ന്നു. കൊറോണ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. യാത്ര നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്്. ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സൗകര്യമൊരുക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചു.












Click it and Unblock the Notifications