കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്; 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചു, ചൈനയിൽ മരണ സംഖ്യ 304 ആയി!

Google Oneindia Malayalam News

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 304 ആയി. രിച്ചവരില്‍ ഏറെപ്പേരും ഹൂബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. വുഹാന്‍ പ്രഭവകേന്ദ്രമായ കൊറോണ ഇതുവരെ 27 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് നൂറിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെങ്കിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൈനയിലും പുറത്തുമായി 14,499 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച മാത്രം ചൈനയിൽ 45 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. വുഹാനിലും സമീപപ്രദേശങ്ങളിലും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗബാധ നിയന്ത്രിക്കാനായില്ലെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് പ്രതിരോധനടപടികളുടെ ഭാഗമായി യുഎസ്സും ഓസ്‌ട്രേലിയയും ചൈന സന്ദര്‍ശിച്ചവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇറ്റലി ആറ് മാസത്തേക്ക് പ്രത്യേക കരുതൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ കയറ്റുമതി നിരോധിച്ചു

ഇന്ത്യ കയറ്റുമതി നിരോധിച്ചു

തുര്‍ക്കിയില്‍നിന്ന് ഇരുപതുകോടി മുഖാവരണങ്ങള്‍ ചൈന ഇറക്കുമതി ചെയ്യും. എല്ലാത്തരം മുഖാവരണങ്ങളുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി. കൊറോണ ഭീഷണിയെത്തുടര്‍ന്ന് 2020ലെ ടോക്കിയോ ഒളിംപിക്സ് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ജപ്പാന്‍ തള്ളിയിട്ടുണ്ട്.

രണ്ടാം വിമാനം ഇന്ത്യയിലെത്തി

രണ്ടാം വിമാനം ഇന്ത്യയിലെത്തി

അതേസമയം കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യകകാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ദില്ലിയിലേക്ക് തിരിച്ചു. വിദ്യാർത്ഥികളടക്കം മൂന്നൂറോളം പേരാണ് ഇന്ത്യയിലേക്ക് തിരിച്ചിരിക്കുന്നത്. രണ്ടാം വിമാനത്തിൽ 42ഓളം മലയാളികളും ഉണ്ട്. രാവിലെ എട്ടരയോടെ ദില്ലിയിൽ എത്തും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം 324 പേരെയായിരുന്നു ചൈനയിൽ നിന്ന് തിരികെ എത്തിച്ചിരുന്നത്.

സൈനീക ക്യാമ്പിൽ പാർപ്പിക്കും

സൈനീക ക്യാമ്പിൽ പാർപ്പിക്കും

മടങ്ങിയെത്തിവരെ മനേസറിലെ സൈനീക ക്യാമ്പിലും കുടുംബങ്ങളെ ഐടിബിപി ക്യാമ്പിലുമാണ് പാർപ്പിച്ചിരിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഞായറാഴ്ച എത്തുന്ന സംഘത്തെയും ഇതേ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിക്കും. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ഇവരെ നാട്ടിലേക്ക് അയക്കുകയുള്ളൂ. സൈന്യത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്

പൊതുചടങ്ങുകളിൽ പങ്കെടുക്കരുത്


ചൈനയിൽ നിന്ന് മടങ്ങിയെത്തുന്നവർ ഒരു മാസത്തേക്ക് പൊതു ചടങ്ങുകളിലൊന്നും പങ്കെടുക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ വുഹാന്‍ സർവകലാശാലയിൽനിന്നെത്തിയ വിദ്യാര്‍ഥിനിക്കാണു രോഗം. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. കേരളത്തിൽ 806 പേർ നിരീക്ഷണത്തിലാണെന്നാണ് സൂചന. പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലുമാണ്.

English summary
Coronavirus; Death toll rises to 304 in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X