യൂറോപ്പിൽ കൊവിഡ് കേസുകൾ ഉയരുന്നു: നിയന്ത്രണങ്ങളില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന
രണ്ട് മാസത്തിന് യൂറോപ്പിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. അച്ചടക്കത്തോടെ മുന്നോട്ട് പോയില്ലെങ്കിൽ യൂറോപ്യൻ അടുത്ത കൊവിഡ് തംരഗത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ആഴ്ച മാത്രം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പത്ത് ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. ആളുകളുടെ കൂടിച്ചേരൽ, ചടങ്ങുകൾ, നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതുമെല്ലാം രോഗവ്യാപനം രൂക്ഷമാക്കിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറയക്ടർ ഹാൻസ് ക്ലൂഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അച്ചടക്കം പാലിച്ചില്ലെങ്കിൽ യൂറോപ്പിൽ കൊറോണ വൈറസിന്റെ പുതിയൊരു തരംഗത്തിന് സാധ്യതയുണ്ടെന്നും ക്ലൂഗ് കൂട്ടിച്ചേർത്തു. ആദ്യം ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ സാഹചര്യത്തിലാണ് വീണ്ടും രോഗവ്യാപനം രൂക്ഷമായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ആൽഫ വകഭേദത്തെ മറികടന്ന് വേഗത്തിൽ വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലാണ് ആദ്യം ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തത്.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
ആഗസ്റ്റ് അവസാനത്തോടെ 90 ശതമാനത്തോളം പുതിയ കോവിഡ് കേസുകൾക്കും ഡെൽറ്റ വകഭേദം കാരണമാകുമെന്ന് യൂറോപ്യൻ യൂണിന്റെ ഡിസീസ് കൺട്രോൾ ഏജൻസി ഇസിഡിസി സാക്ഷ്യപ്പെടുത്തുന്നത്. ലോകാരോര്യ സംഘടനയുടെ യൂറോപ്യൻ റീജിയണിൽ ഡെൽറ്റ വകഭേദം ശക്തിപ്രാപിച്ചുവെന്നും ക്ലൂഗ് പറഞ്ഞു. 53 രാജ്യങ്ങളും ഭൂപ്രദേശങ്ങളും അടങ്ങുന്നതാണിത്. സെൻട്രൽ ഏഷ്യയുടെ വിവിധ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് വാക്സിൻ ഡെൽറ്റ വകഭേദത്തിൽ നിന്ന് സുരക്ഷ നൽകുന്നുണ്ടെങ്കിലും കൂടുതൽ സുരക്ഷയ്ക്കായി രണ്ട് വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്.
എന്നാൽ ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ റീജിയണിലെ വാക്സിനേഷന്റെ തോത് 24 ശതമാനം മാത്രമാണ്. വയോധികരിൽ 40 ശതമാനവും ആരോഗ്യ പ്രവർത്തകരിൽ 40 ശതമാനവും ഇനിയും വാക്സിൻ സ്വീകരിക്കാനുള്ളവരാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications