കോവിഡ് അവനാസിച്ചിട്ടില്ല, മാരക വൈറസുകൾ ഇനിയും വരും; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്
വാഷിംഗ്ടൺ: കോവിഡ് പ്രതിസന്ധി അവസാനിച്ചതായി കരുതരുതെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇതുവരെ കണ്ട ദുരന്തം ഒന്നും അല്ലാ എന്നും ഇതിലും മാരകമായ ദുരന്തം ഇനി വരാൻ ഇരിക്കുന്നുണ്ടെന്നും ബിൽ ഗേറ്റ്സ് മുന്നറിയിപ്പിൽ പറയുന്നു. രോഗത്തിന്റെ ഏറ്റവും മോശമായ അവസ്ഥ നമ്മൾ കണ്ടിട്ടില്ല എന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഗേറ്റ്സ് പറഞ്ഞു.
ഡെൽറ്റ, ഒമിക്രോൺ വേരിയന്റുകളേക്കാൾ മാരക ശേഷിയുള്ള പുതിയ വേരിയന്റുകൾ ഇനി ഉണ്ടാകും. അത് ലോകത്തെ വലിയ രീതിയിൽ തന്നെ ബാധിക്കും ഇതിന് ധാരാളം സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പകർച്ചവ്യാധിയെ നേരിടാൻ ദീർഘകാല വാക്സിനുകൾ അടിയന്തിരമായി ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭീഷണികൾ തിരിച്ചറിയുന്നതിനും അന്താരാഷ്ട്ര ഏകോപനം മെച്ചപ്പെടുത്തുന്നതിനും എപ്പിഡെമിയോളജിസ്റ്റുകളും കമ്പ്യൂട്ടർ മോഡലർമാരും ഉൾപ്പെടുന്ന അന്താരാഷ്ട്ര വിദഗ്ധരുടെ ഒരു ടീമിനെ ഉടൻ തന്നെ സൃഷ്ടിക്കാനും ഗേറ്റ്സ് ആവശ്യപ്പെടുന്നു.

മഹാമാരി നിലവിലെ മനുഷ്യരുടെ പ്രതിരോധ ശേഷിയെ പരീക്ഷിക്കും എന്നതിൽ യാതൊരു സംശയവുമില്ലെന്നാണ് ബിൽ ഗേറ്റ്‌സ് പറയുന്നത്. ലോകത്തിലെവിടെ വകഭേദം പ്രത്യക്ഷപ്പെട്ടലും മണിക്കൂറുകൾക്കുള്ളിൽ അത് പരിഹരിക്കാനുള്ള സാങ്കേതികവിദ്യ നമ്മൾ കണ്ടെത്തണം. ഇതിനായി ലോകാരോഗ്യസംഘടന കാര്യമായ ഫണ്ട് ശേഖരണം നടത്തണമെന്നും മഹാമാരികളെ തടയാൻ ആവശ്യമായ തുക മാറ്റിവയ്‌ക്കണമെന്നും ബിൽ ഗേറ്റ്‌സ് അഭ്യർത്ഥിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു മഹാമാരിയെക്കുറിച്ച് ഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നു. 2015 ലെ ഒരു ടിഇഡി ടോക്കിൽ അദ്ദേഹം സൂപ്പർ വൈറസിന്റെ ഭീഷണിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമെ ആദ്യത്തെ പകർച്ചവ്യാധി സമയത്തെ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് അടുത്ത പകർച്ചവ്യാധി എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ഗേറ്റ്സ് ഒരു പുസ്തകവും എഴുതിയിരുന്നു. അതേ സമയം ലോകത്തിന്റെ വിവിധ ഭാ ഗങ്ങളിൽ ഒരു ചെറിയ ഇടവേളക്ക് ശേഷം കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഏഷ്യയിലും യൂറോപ്പിലെയും വിവിധ രാജ്യങ്ങളിൽ ആയിരുന്നു പുതിയ തരം ഗം രൂപപ്പെടുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നത്. വർധിച്ചു വരുന്ന രോ ഗബാധയെ തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖ നഗരങ്ങളിൽ ഒന്നായ ഷാങ്ഹായ് കുറേ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു.












Click it and Unblock the Notifications