കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ക്രിസ്റ്റ്യാനോയെ വിലക്കി; ലോകകപ്പില്‍ പകരക്കാരനാക്കി, ഞെട്ടിച്ച കാരണങ്ങളെന്ന് എര്‍ദോഗന്‍

Google Oneindia Malayalam News

അങ്കാറ: കായിക ലോകത്തെ മുഴുവന്‍ ഞെട്ടിച്ച വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍. പോര്‍ച്ചുഗീസസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലോകകപ്പില്‍ പകരക്കാരനാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിനെ മനപ്പൂര്‍വം കളിപ്പിക്കാതിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീന ലയണല്‍ മെസ്സിയെ കളിപ്പിച്ചപ്പോള്‍ ക്രിസ്റ്റിയാനോയെ പോര്‍ച്ചുഗല്‍ ബെഞ്ചിലിരുത്തിയെന്നാണ് എര്‍ദോഗന്‍ പറയുന്നത്. നേരത്തെ ലോകകപ്പില്‍ നിര്‍ണായക മത്സരങ്ങളിലെല്ലാം ക്രിസ്റ്റ്യാനോ പകരക്കാരന്റെ റോളിലായിരുന്നു. അദ്ദേഹത്തെ അധിക സമയത്ത് മാത്രം കളത്തിലിറക്കിയത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

1

ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേരിട്ടത് രാഷ്ട്രീയ വിലക്കാണെന്ന് എര്‍ദോഗന്‍ പറയുന്നു. ലോകകപ്പില്‍ അദ്ദേഹത്തെ കളിപ്പിക്കാതെ പകരക്കാരനാക്കിയത് അതുകൊണ്ടാണ്. ക്രിസ്റ്റ്യാനോയുടെ കഴിവുകള്‍ അവര്‍ പാഴാക്കി കളഞ്ഞു. ദൗര്‍ഭാഗ്യവശാല്‍, അവനെതിരെ അവര്‍ ഒരു രാഷ്ട്രീയ വിലക്ക് തന്നെ ഏര്‍പ്പെടുത്തിയെന്നും എര്‍ദോഗന്‍ ആരോപിച്ചു. കിഴക്കന്‍ എര്‍സുറും പ്രവിശ്യയില്‍ നടന്ന യൂത്ത് ഇവന്റില്‍ സംസാരിക്കുകയായിരുന്നു തുര്‍ക്കിഷ് പ്രസിഡന്റ്. ഇതിനിടെയാണ് അദ്ദേഹം പോര്‍ച്ചുഗല്‍ ടീമിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്.

2

ഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാംഹാരിയുടെയും മേഗന്റെയും കൊട്ടാരം വില്‍പ്പനയ്ക്ക്: ഈ തുക നല്‍കിയാല്‍ സ്വന്തമാക്കാം

അതിഗംഭീര കഴിവുകളുള്ള താരമാണ് ക്രിസ്റ്റ്യാനോ. അദ്ദേഹത്തെ പോലൊരു ഫുട്‌ബോളറെ കളി തീരാന്‍ മുപ്പത് മിനുട്ട് ബാക്കി നില്‍ക്കെ കളത്തിലേക്ക് അയക്കുന്നത് എങ്ങനെയാണ് ശരിയാവുക. തീര്‍ച്ചയായും അത് ക്രിസ്റ്റ്യാനോയുടെ മനോനിലയെ തകര്‍ത്ത് കളയും. താരത്തിന്റെ എല്ലാ ഊര്‍ജവും അതിലൂടെ നഷ്ടമായതായി എര്‍ദോഗന്‍ ആരോപിച്ചു. ക്രിസ്റ്റ്യാനോ എപ്പോഴും പലസ്തീനിയന്‍ വിഷയത്തില്‍ നിലപാടെടുത്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. മൊറോക്കോയ്‌ക്കെതിരെയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ പകരക്കാരനായിട്ടായിരുന്നു ക്രിസ്റ്റ്യാനോ കളത്തില്‍ ഇറങ്ങിയത്. ഒരു ഗോളിന് പോര്‍ച്ചുഗല്‍ തോല്‍ക്കുകയും ചെയ്തു.

3

അഞ്ച് വ്യത്യസ്ത ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന വിശേഷണവും ക്രിസ്റ്റിയാനോയ്ക്കുണ്ടായിരുന്നു. ഇത്തവണ പക്ഷേ ഒരു ഗോള്‍ മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ദക്ഷിണ കൊറിയക്കെതിരെ അദ്ദേഹത്തിന്റെ കളത്തിലെ പ്രകടനം ഏറെ വിമര്‍ശവും വിളിച്ച് വരുത്തിയിരുന്നു. പ്രീക്വാര്‍ട്ടിറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയടക്കം കുറച്ച് സമയമാണ് ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാന്‍ സാധിച്ചത്. പോര്‍ച്ചുഗലിന് വേണ്ടി ലോകകപ്പ് നേടാനുള്ള തന്റെ സ്വപ്‌നം ഇവിടെ അവസാനിച്ചിരിക്കുകയാണെന്ന് തോല്‍വിക്ക് ശേഷം ക്രിസ്റ്റിയാനോ പറഞ്ഞിരുന്നു.

4

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!

തനിക്ക് രൂക്ഷമായി പ്രതികരിക്കാന്‍ താല്‍പര്യമില്ല. അതില്‍ അര്‍ത്ഥവുമില്ല. പോര്‍ച്ചുഗല്‍ ടീമിന് വേണ്ടി താന്‍ ഇനിയും കളിക്കാന്‍ തയ്യാറാണ്. പലരും പലതും എഴുതി. അഭ്യൂഹങ്ങള്‍ ധാരാളം വരുന്നുണ്ട്. എന്നാല്‍ പോര്‍ച്ചുഗല്‍ ടീമിനോട് തനിക്കുള്ള ആത്മസമര്‍പ്പണം ചെറിയൊരു അളവില്‍ പോലും കുഞ്ഞിട്ടില്ല. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന പോര്‍ച്ചുഗീസ് താരങ്ങളിലൊരാളാണ് ഞാനും. ഒരിക്കലും തന്റെ ടീമംഗങ്ങളോട് മുഖം തിരിച്ച് പോകാന്‍ തനിക്ക് സാധിക്കില്ലെന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

5

33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ33 വര്‍ഷത്തിനിടെ ബംപറടിച്ചത് നാല് തവണ; ലോട്ടറി ആസക്തിയില്‍ വീണ് വയോധികന്‍, മുന്നറിയിപ്പ് ഇങ്ങനെ

ക്രിസ്റ്റ്യാനോ പക്ഷേ ഇതുവരെ ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയില്‍ വ്യാജമായി ചിത്രങ്ങളും മറ്റും പ്രചരിക്കുന്നതാണെന്നും അവര്‍ പറയുന്നു. ക്രിസ്റ്റ്യാനോ 1.5 മില്യണ്‍ യൂറോ പലസ്തീന്‍ ജനതയ്ക്കായി സംഭാവന ചെയ്‌തെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് ലേലം ചെയ്ത് കിട്ടിയ തുകയാണ് നല്‍കിയതെന്നും ഈ റിപ്പോര്‍ട്ടില്‍ അവകാശവാദമുണ്ടായിരുന്നു. എന്നാല്‍ താരവുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനി ഇത് നിഷേധിച്ചിരുന്നു.

English summary
Cristiano ronaldo is politically targeted in world cup after he supports palestine says erdogan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X