കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

D614G: കൊവിഡിനേക്കാള്‍ 10 മടങ്ങ് മാരകമായ വൈറസ് മലേഷ്യയിൽ കണ്ടത്തി; പിന്നാലെ ഇന്ത്യക്കാരന് തടവ് ശിക്ഷ

Google Oneindia Malayalam News

എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ ലോക രാജ്യങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആദ്യ കൊവിഡ് വാക്സിന്‍ വികസിപ്പിച്ചെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ജനങ്ങളിലേക്ക് എത്താന്‍ ഇനിയും മാസങ്ങള്‍ പിന്നിടും. രണ്ട് കോടിയിലേറെ പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയേറ്റത്ത്. 773,543 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയിലും കാര്യങ്ങള്‍ ഒട്ടും ആശ്വാസകരമല്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യയാണ്. 26 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതിനിടയിലാണ് നിലവിലെ വൈറസിനേക്കാള്‍ പത്തിരട്ടി മാരകമായ പുതിയൊരു വൈറസ് മലേഷ്യയിര്‍ രൂപം കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

മലേഷ്യയില്‍

മലേഷ്യയില്‍

കൊവിഡ് 19 ല്‍ നിന്നും വ്യത്യസ്തമായ കൊറോണ വൈറസിനെയാണ് മലേഷ്യയില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് മ്യൂട്ടേഷൻ - ഡി 614 ജി എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസ് റെസ്റ്റോറന്‍റ് ഉടമയായ ഇന്ത്യന്‍ വംശജനാണ് ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്തെ മറ്റ് ചില പ്രദേശങ്ങളിലും ഈ വൈറസിന്‍റെ സാന്നിധ്യം നരേത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ മലേഷ്യയിലെ ഈ വൈറസിന്‍റെ ഉത്ഭവം ഇന്ത്യക്കാരനില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അഞ്ച് മാസം തടവ്

അഞ്ച് മാസം തടവ്

ക്വാറന്‍റൈന്‍ നിര്‍ദേശം ലംഘിച്ചതിന് ഇയാള്‍ക്ക് അഞ്ച് മാസം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട് മലേഷ്യന്‍ കോടതി. ഇയാളില്‍ നിന്നും രൂപപ്പെട്ട ക്ലസ്റ്ററിലെ 45 കേസുകളിൽ കുറഞ്ഞത് മൂന്ന് പേർക്ക് എന്ന കണക്കിൽ ബാധിക്കുപ്പെടുന്നുണ്ട് എന്നാണ് കണ്ടെത്തൽ. കേദ പ്രവിശ്യയില്‍ സ്വന്തമായി റസ്റ്ററന്‍റ് നടത്തുന്ന 57 വയസുകാരന് കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ നിന്നും മലേഷ്യയില്‍ തിരിച്ചെത്തുന്നത്.

കൊവിഡ് പരിശോധനാ ഫലം

കൊവിഡ് പരിശോധനാ ഫലം

എന്നാല്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്‍റീനില്‍ കഴിയണമെന്ന നിര്‍ദ്ദേശം നിരവധി പേര്‍ക്ക് കോവിഡ് ബാധിക്കാന്‍ ഇടയായെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. 12,000 മലേഷ്യന്‍ റിംഗറ്റ് പിഴയൊടുക്കാനും മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെ ക്വാറന്‍റീനില്‍ ഇരിക്കാതെ ഇയാള്‍ പലതവണ റെസ്റ്റോറന്‍റീനില്‍ പോയി.

Recommended Video

cmsvideo
റഷ്യയുടെ വാക്‌സിന്‍ പണി തരുമോ ? അറിയേണ്ടതെല്ലാം
പടരുന്നു

പടരുന്നു

രണ്ടാമത്തെ പരിശോധനയില്‍ ഇയാള്‍ക്ക് പോസീറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനോടകം തന്നെ ഇയാളുടെ കുടുംബാംഗങ്ങള്‍ക്കും റസ്‌റ്റോറന്റിലെ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്റിലെത്തിയ നിരവധി പേര്‍ക്കും രോഗം ബാധിച്ചിരുന്നു. ഫിലിപ്പീന്‍സില്‍ നിന്ന് വന്ന ഒരാളില്‍ നിന്ന് രോഗം പകര്‍ന്നുകിട്ടിയ സംഘത്തിലും പുതിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്

അപൂർണ്ണം

അപൂർണ്ണം

മലേഷ്യയില്‍ ആരോഗ്യവകുപ്പ് മേധാവിയായ നൂര്‍ ഹിഷാം അബ്ദുള്ള തന്നെ പുതിയ വൈറസിന്‍റെ സാന്നിധ്യം നേരിട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് 19 നെതിരേയുള്ള വാക്‌സിനുകളെക്കുറിച്ചുള്ള നിലവിലുള്ള പഠനങ്ങൾ അപൂർണ്ണമോ വ്യക്തമോ അല്ലാത്തതാണ്. വൈറസിന്റെ രൂപന്തരങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പഠനങ്ങൾ അത്ര ഫലപ്രദമല്ലെന്നും നൂര്‍ ഹിഷാം അബ്ദുള്ള ഫേസ്ബുക്ക് വ്യക്തമാക്കി.

കൂടുതൽ ജാഗ്രത പാലിക്കണം

കൂടുതൽ ജാഗ്രത പാലിക്കണം

മലേഷ്യയയിൽ ഒരു പുതിയ തരം വൈറസ് രോഗ സാധ്യത കണ്ടെത്തിയതിനാൽ ജനങ്ങള്‍ കൂടുതൽ ജാഗ്രത പാലിക്കുകയും കൂടുതൽ മുൻകരുതലുകൾ എടുക്കുകയും വേണം. ആളുകളുടെ സഹകരണം മാത്രമാണ് ഇതിൽ ഏറ്റവും ആവശ്യമായത്. ഒറ്റക്കെട്ടായി നിന്നാൽ അണുബാധയുടെ വ്യാപനത്തെ നമുക്ക് തകർക്കാൻ കഴിയും- നൂര്‍ ഹിഷാം അബ്ദുള്ള ഫേസ്ബുക്കില്‍ കുറിച്ചു.

വീണ്ടും നിയന്ത്രണം

വീണ്ടും നിയന്ത്രണം

പുതിയതരം വൈറസിന്‍റെ വ്യാപനം യൂറോപ്പിലും യുഎസിലും ശക്തമാവാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് മലേഷ്യ മെയ് മാസം മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.

 നിതീഷിനെതിരെ തുറന്ന പോരുമായി ചിരാഗ് പാസ്വാന്‍.... ഇവിടെ വികസനമുണ്ടോ, ജെഡിയു ഒന്നും ചെയ്തില്ല!! നിതീഷിനെതിരെ തുറന്ന പോരുമായി ചിരാഗ് പാസ്വാന്‍.... ഇവിടെ വികസനമുണ്ടോ, ജെഡിയു ഒന്നും ചെയ്തില്ല!!

English summary
D614G: 10 times more deadly corona virus found in Malaysia; indian man jailed for 5 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X