ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം: ജനങ്ങളെ ഒറ്റിക്കൊടുക്കുന്നതെന്ന് ചൈന, തവാങ് ഇന്ത്യയ്ക്ക് തീറെഴുതും!!

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം ജനങ്ങളെ ഒറ്റിക്കൊടുക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഇന്ത്യയുടെ നിയമവിരുദ്ധ ഭരണത്തിന് കീഴില്‍ അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അവര്‍ ചൈനയിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായും ചൈനീസ് സര്‍ക്കാരിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ദലൈലാമയെ അനുവദിച്ചതോടെയാണിതെന്നും ചൈനീസ് മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

ടിബറ്റിന്റേതെന്ന് ചൈന അവകാശവാദമുന്നയിക്കുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ ഇന്ത്യ ദലൈലാമയ്ക്ക് അനുമതി നല്‍കിയതുമുതല്‍ എതിര്‍പ്പുമായി രംഗത്തെത്തിയ ചൈന ഇന്ത്യയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ലാമ ഇന്ത്യ സന്ദര്‍ശിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്നായിരുന്നു മുന്നറിയിപ്പ്. ചൈചന വിമതനായി കണക്കാക്കുന്ന ലാമ ദക്ഷിണ ടിബറ്റിന്റേതെന്ന് അവകാശവാദമുന്നയിക്കുന്ന അരുണാചല്‍ പ്രദേശിലെ തവാങ് സന്ദര്‍ശിക്കുന്നതാണ് ചൈനയുടെ എതിര്‍പ്പിന് പിന്നില്‍.

ഇന്ത്യയില്‍ വിവേചനം!

ഇന്ത്യയില്‍ വിവേചനം!

ഇന്ത്യയുടെ നിയമവിരുദ്ധ ഭരണത്തിന് കീഴില്‍ ദക്ഷിണ ടിബറ്റിലെ താമസക്കാര്‍ വിവിധ തരത്തിലുള്ള വിവേചനം കൊണ്ട് കഷ്ടപ്പെടുകയാണെന്നും അതിനാല്‍ ചൈനയിലേയ്ക്ക് മടങ്ങാന്‍ ആലോചിക്കുന്നുവെന്നും ചൈനീസ് മാധ്യമം പ്രസിദ്ധീകരിച്ച പ്രകോപനാത്മകമായ ലേഖനത്തില്‍ ആരോപിയ്ക്കുന്നു.

ലാമയുടെ സന്ദര്‍ശനത്തില്‍ ഗൂഡാലോചന!!

ലാമയുടെ സന്ദര്‍ശനത്തില്‍ ഗൂഡാലോചന!!

ഇന്ത്യയുടെയും വിമതരുടേയും പിന്തുണയോടെ ടിബറ്റന്‍ ബുദ്ധിസത്തിന്റെ കേന്ദ്രവും ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലവുമായ തവാങ് ഇന്ത്യയ്ക്ക് ലഭിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ ഇന്ത്യാസന്ദര്‍ശനം വ്യക്തമാക്കുന്നത്.

ലാമ പ്രശ്‌നക്കാരനോ

ലാമ പ്രശ്‌നക്കാരനോ

നോബല്‍ ജേതാവായ 81കാരനായ 14ാമത്തെ ദലൈലാമ പ്രശ്‌നക്കാരനാണെന്നും ചൈനീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നു. രാജ്യത്തെ ജനങ്ങളെ ഒറ്റിക്കൊടുക്കാനുള്ള ശ്രമമാണ് ദലൈലാമ നടത്തുന്നതെന്നും മാധ്യമം പറയുന്നു.

ഇന്ത്യയുടെ മകനോ

ഇന്ത്യയുടെ മകനോ

20ലധികം തവണ ഇന്ത്യ സന്ദര്‍ശിക്കുകയും പൊതുപരിപാടികളില്‍ സംബന്ധിയ്ക്കുകയും സ്വയം ഇന്ത്യയുടെ മകനാണെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ലാമ അത് ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി ശ്രമിക്കുമെന്നും മാധ്യമം ആരോപിക്കുന്നു. ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നം അഗവണിച്ച് പ്രാദേശിക സമാധാനവും സുസ്ഥിരതയും കണക്കിലെടുക്കാതെ ഇത്തവണ തവാങ് ഇന്ത്യയ്ക്ക് തീറെഴുതിക്കൊടുക്കുമെന്നും മാധ്യമം ലേഖനത്തില്‍ ആരോപിക്കുന്നു.

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യാ- ചൈന

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യാ- ചൈന

ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ 3,488 കിലോമീറ്ററാണ് കഴിഞ്ഞ 20 വര്‍ഷമായി തര്‍ക്കത്തിലുള്ള പ്രദേശം. അരുണാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍ ദക്ഷിണ ടിബറ്റിന്റേതാണ് എന്നാണ് ചൈന ഉന്നയിക്കുന്ന അവകാശവാദം. 1966ലെ ഇന്തോ- ചൈന യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത അക്‌സായ് ചിനും തര്‍ക്കപ്രദേശത്തില്‍ ഉള്‍പ്പെടുന്നു.

ചൈനീസ് മാധ്യമങ്ങളും എതിര്‍ പക്ഷത്ത്

ചൈനീസ് മാധ്യമങ്ങളും എതിര്‍ പക്ഷത്ത്

ദലൈലാമയ്ക്ക് ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിയ്ക്കാന്‍ അനുമതി നല്‍കിയ ഇന്ത്യന്‍ നീക്കത്തെ തുടര്‍ന്ന് ചൈനീസ് മാധ്യമങ്ങളും ചൈനീസ് വിദേശ കാര്യവക്താവും ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പലതവണ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ ഇന്ത്യ ലാമയുടെ വരവ് തടയാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു.

English summary
China Daily accused the Dalai Lama of being a troublemaker.Dalai Lama's Arunachal visit is a proof of his betrayal to his people, the newspaper said.
Please Wait while comments are loading...