വില്‍പത്രത്തിനായി അച്ഛന്‍റെ ശവക്കുഴി തോണ്ടിയ മകള്‍ക്ക് കിട്ടിയത് മദ്യക്കുപ്പിയും പിന്നെ തടവും
ലാന്‍കാസ്റ്റര്‍: വില്‍പ്പത്രം കണ്ടെടുക്കാന്‍ അച്ഛന്റെ ശവക്കല്ലറ പൊളിച്ച മകള്‍ക്ക് ഒന്നര വര്‍ഷം തടവ്. ന്യൂ ഹാംഷയര്‍ സ്വദേശിയായ 53കാരിയാണ് യഥാര്‍ത്ഥ വില്‍പ്പത്രം കണ്ടെടുക്കുന്നതിന് വേണ്ടി അച്ഛന്റെ ശവക്കുഴി തോണ്ടിയത്. മലാനി നാഷ് എന്ന യുവതിയേയും നാല് സുഹൃത്തുക്കളേയുമാണ് ശവക്കല്ലറ പൊളിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.
തനിയ്ക്ക് നല്‍കിയ പൂര്‍വ്വിക സ്വത്ത് കുറവായിരുന്നെന്നും അച്ഛന്റെ യഥാര്‍ത്ഥ വില്‍പ്പത്രം ശവക്കല്ലറയില്‍ ഉണ്ടാകുമെന്നുമായിരുന്നു നാഷിന്റെ പ്രതീക്ഷ. വില്‍പത്രത്തിന് വേണ്ടി ശവക്കല്ലറ പൊളിച്ചെങ്കിലും നാഷിന് ലഭിച്ചത് മദ്യക്കുപ്പികളും സിഗരറ്റും മാത്രമായിരുന്നു.

2004ലാണ് നാഷിന്റെ അച്ഛന്‍ എഡ്ഡി നാഷ് മരിയ്ക്കുന്നത്. അച്ഛന്റെ മരണത്തിന് ശേഷമാണ് തനിയ്ക്ക് നല്‍കിയ സ്വത്ത് കുറഞ്ഞു പോയെന്നും യഥാര്‍ത്ഥ വില്‍പ്പത്രം അദ്ദേഹം ഒളിപ്പിച്ചിരിയ്ക്കുകയാണെന്നും നാഷിന് തോന്നിയത്.
മരിച്ച് പോയ വ്യക്തിയെ അപമാനിയ്ക്കാനല്ല താന്‍ ശ്രമിച്ചതെന്നും ശവക്കല്ലറ പൊളിച്ചതില്‍ പിതാവിന് ഒരു പ്രശ്‌നവും ഉണ്ടാകുമെന്ന് താന്‍ വിശ്വസിയ്ക്കുന്നില്ലെന്നും നാഷ് പറയുന്നു. ഒരു വര്‍ഷത്തേയ്ക്ക് തടവ് ശിക്ഷ കുറയ്ക്കണമെന്ന് നാഷിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഫലം ഉണ്ടായില്ല. അച്ഛനോട് തനിയ്ക്ക് സേനഹവും ബഹുമാനവുമാണെന്ന് നാഷ് പറയുന്നു.












Click it and Unblock the Notifications