കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കരുതലോടെ കാണണമെന്ന് പാക്ക് പത്രം

Google Oneindia Malayalam News

ഇസ്ലാമാബാദ്: നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നത് ജാഗ്രതയോടെ കാണുന്നവരില്‍ പാക്കിസ്താനുമുണ്ട്. മോദി ഭരിക്കുന്ന ഇന്ത്യയെ കൂടുതല്‍ കരുതലോടെ സമീപിക്കണമെന്നാണ് പാക്കിസ്ഥാനിലെ ഒരു മുന്‍നിരപത്രം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത. മോദി ഉയര്‍ന്നിരിക്കുന്നത് വലിയ പദവിയിലേയ്ക്കാണ്. ആ അധികാരത്തെ തീര്‍ത്തും ജാഗ്രവത്തോടെ വേണം കാണുവാന്‍. ആഗോള സ്വാധീനം സൃഷ്ടിച്ചെടുക്കുന്ന വിജയമാണ് മോദി നേടിയത്. ഇതെല്ലാം കണ്ട് പാക്കിസ്ഥാന്‍ സമ്മര്‍ദ്ധത്തിന് അടിമപ്പെടരുത്. സ്വന്തം താത്പര്യങ്ങള്‍ അടിയറവ് വെയ്ക്കുകയുമരുത്. അരുതാത്ത വേഗം ഒന്നിലും കാണിക്കരുതെന്നും പത്രം എഡിറ്റോറിയലില്‍ മുന്നറിയിപ്പ് നല്‍കുന്നു.

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം പാക്കിസ്താനുള്ള മുന്നറിയിപ്പായിരുന്നു. അതേസമയം പത്രം പറയുന്ന വിജയത്തിലേയ്ക്കടുത്ത മോദി കൂടുതല്‍ കരുതലോടെയാണ് സമീപനങ്ങളെടുത്തത്. വാചാലത കുറച്ചു. രാഷ്ട്രീയമായ ശരിയായിരുന്നു അത്. പാക്കിസ്താന്‍ നമ്മെ എങ്ങനെ കൈകാര്യം ചെയ്‌തോ അതേ പോലെ പാക്ിസ്താനെയും കൈകാര്യം ചെയ്യുമെന്നായിരുന്നു മോദി അവസാന പ്രസംഗത്തില്‍ പറഞ്ഞത്. നമുക്ക് നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു.

modi

ഇത് സ്വാഗതാര്‍ഹമായ പ്രസംഗമാണെന്നാണ് എഡിറ്റോറിയല്‍ തുടര്‍ന്ന് പറയുന്നത്. പക്ഷേ ബി.ജെ.പി ഇന്ത്യന്‍ ഭൂമികയില്‍ നേടിയ സ്വാധീനം പരിഗണിക്കണം.
ചരിത്രം വഴികാട്ടിയാണെങ്കില്‍ നവാസ് ഷെരീഫ് പാക്ക് പ്രധാനമന്ത്രിയായിരുന്ന കാലം ഓര്‍ക്കണം. അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു അന്ന് ബി.ജെ.പി പ്രതിനിധിയായി പ്രധാനമന്ത്രിക്കസേരയിലിരുന്നത്.

മോദി തന്റെ നിലപാടുകള്‍ പെട്ടെന്ന് മിതപ്പെടെുത്തിയേക്കില്ല. ദില്ലിയില്‍ നിന്നുമുള്ള ചലനങ്ങള്‍ക്കായി കാത്തിരിക്കുകയേ നിവര്‍ത്തിയൂള്ളൂ. എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. പാക്കിസ്താന്‍ വിഷയത്തില്‍ മോദി സ്വീകരിക്കുന്ന നിലപാടുകള്‍ നേരത്തെ തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പാക്കിസ്താനോട് മൃദുസമീപനം കാണിക്കേണ്ടതില്ലെന്നായിരുന്നു എന്നും ബി.ജെ.പിയുടെ നിലപാട്.

English summary
Deal with Modi cautiously, says Pakistani Paper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X