കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹ്‌സ അമിനിയുടെ മരണം; ഇറാനില്‍ മുടി മുറിച്ചും ഹിജാബ് കത്തിച്ചും സ്ത്രീകളുടെ പ്രതിഷേധം

Google Oneindia Malayalam News

ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. 22 കാരിയായ മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങില്‍ പടിഞ്ഞാറന്‍ ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

asads

Image Credit: Twitter video@AlinejadMasih

ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് നിര്‍ബന്ധിത മതപരമായ ശിരോവസ്ത്രം എന്ന ഇറാനിയന്‍ ഗവണ്‍മെന്റിന്റെ നിയമത്തിനെതിരെ സ്ത്രീകളാണ് പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം പരസ്യമായി ഹിജാബ് ഊരിയെറിഞ്ഞ് പ്രതിഷേധിച്ച സ്ത്രീകള്‍ പിന്നാലെ മുടി മുറിക്കുകയും ഹിജാബ് കത്തിക്കുകയും ചെയ്തു.

വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയവേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് ചില സ്ത്രീകള്‍ മുടി മുറിക്കുന്നതിന്റേയും ശിരോവസ്ത്രം കത്തിക്കുന്നതിന്റെയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 17 ശനിയാഴ്ചയാണ് കര്‍ശന ഹിജാബ് നിയമങ്ങള്‍ നടപ്പിലാക്കുന്ന സദാചാര പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മഹ്‌സ അമിനി മരിക്കുന്നത്.

'മുഖ്യമന്ത്രി തന്ന കത്തല്ലേ... പ്രേമലേഖനമല്ലല്ലോ, എന്താണ് വിചാരിച്ചിരിക്കുന്നത്?' ഗവര്‍ണറോട് കാനം'മുഖ്യമന്ത്രി തന്ന കത്തല്ലേ... പ്രേമലേഖനമല്ലല്ലോ, എന്താണ് വിചാരിച്ചിരിക്കുന്നത്?' ഗവര്‍ണറോട് കാനം

പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ മഹ്‌സ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. പൊലീസ് മഹ്‌സയെ ആശുപത്രിയിലാക്കിയ വിവരം അറിഞ്ഞ് തങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മഹ്‌സ ഐ സി യുവിലായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.

മോദിക്കെതിരെ അഖിലേഷ് കളമൊരുക്കും, നിതീഷ് യുപിയില്‍ നിന്ന് മത്സരിക്കും? അണിയറ നീക്കങ്ങള്‍ ഇങ്ങനെമോദിക്കെതിരെ അഖിലേഷ് കളമൊരുക്കും, നിതീഷ് യുപിയില്‍ നിന്ന് മത്സരിക്കും? അണിയറ നീക്കങ്ങള്‍ ഇങ്ങനെ

മഹ്‌സ മരിച്ചതിന് പിന്നാലെയാണ് ഇറാനില്‍ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഹിജാബ് കര്‍ശനമാക്കി ഡ്രെസ് കോഡ് നിര്‍ബന്ധമാക്കിയ രാജ്യമാണ് ഇറാന്‍. കഴിഞ്ഞ ദിവസം സ്ത്രീകള്‍ 'സ്വേച്ഛാധിപതിക്ക് മരണം' എന്ന് മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയിരുന്നു.

പ്രതിഷേധത്തിനിടെ സ്ത്രീകള്‍ ഹിജാബ് ഊരിയെറിയുകയും ചെയ്തിരുന്നു. അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ മഹ്‌സ അമിനിക്ക് മര്‍ദനമേറ്റിട്ടില്ല എന്നാണ് ഇറാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മഹ്‌സ അമിനിയുടെ മരണ കാരണം ഹൃദയാഘാതമാണ് എന്നും ഇറാന്‍ പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പാണ് രാജ്യത്ത് ഹിജാബ് കര്‍ശനമായി പാലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷ ചുമത്തണം എന്നും ഇറാന്‍ പ്രസിഡന്റ് വ്യവസ്ഥ ചെയ്തത്. അതിന് പിന്നാലെയാണ് ഈ സംഭവം.

English summary
Death of Mahsa Amini; Women protest by cutting their hair and burning their hijabs in Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X