കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുറാസ്സിക് പാര്‍ക്ക് റിയലാണ്: 113 മില്യണ്‍ പഴക്കമുള്ള ദിനോസറിന്റെ കാലടയാളം, അമ്പരന്ന് സന്ദര്‍ശകര്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജുറാസ്സിക് പാര്‍ക്കിനെ കുറിച്ച് കേട്ടിട്ടില്ലേ, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗിന്റെ വിഖ്യാത സിനിമയാണിത്. ഇതില്‍ പറയുന്നത് പോലെ ദിനോസറുകള്‍ ഭൂമിയെ അടക്കി ഭരിച്ചിരുന്നവയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എവിടൊക്കെയാണ് ഇവ ഉണ്ടായിരുന്നത്. അത് കൃത്യമായി പറയാനാവില്ല. ഇപ്പോഴിതാ അപ്രതീക്ഷിതമായി ദിനോസറിന്റെ കാല്‍പ്പാദങ്ങള്‍ യുഎസ്സില്‍ കണ്ടെത്തിയിരിക്കുകയാണ്.

ആറര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ജീവിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 113 വര്‍ഷം പഴക്കമുള്ള ദിനോസര്‍ കാല്‍പ്പാദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

image courtesy: cnn

ടെക്‌സസിലെ ദിനോസര്‍ വാലി സ്‌റ്റേറ്റ് പാര്‍ക്കിലാണ് ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടത്. ഇവിടെ കടുത്ത വരള്‍ച്ചയുണ്ട്. അതേ തുടര്‍ന്ന് നദി വറ്റി വരണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഈ ട്രാക്കുകള്‍ കണ്ടെത്തിയത്. മൂന്ന് വലിയ വിരലുളാണ് പതിഞ്ഞിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ദിനോസര്‍ കാല്‍പ്പാടുകളാണിത്. ഇത്രയും കാലം നദിയില്‍ വെള്ളമുള്ളത് കൊണ്ട് ഇവ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ലോകം മുഴുവന്‍ ചിത്രങ്ങള്‍ വന്നതോടെ അമ്പരപ്പിലാണ്.

2

ഈ അടുത്ത് മാത്രമാണ് എല്ലാ കാലടി പാടുകളും പുറത്തുവന്നത്. നദിയുടെ പല ഭാഗങ്ങളിലായിട്ടാണ് കാല്‍പ്പാടുകളുള്ളത്. ആക്രോകാന്തോസോറസ് എന്ന ദിനോസറിന്റേതാണ് ഈ കാലടികള്‍. ഇതിന് 15 അടി നീളം വരും. ഏഴ് ടണ്ണോളം ഭാരവുമുണ്ടാവും. അതായത് 6350 കിലോയോളമുണ്ടാവും ഭാരം. സൗറോപൊസൈഡന്‍ എന്ന ദിനോസറിന്റെയും കാല്‍പാദങ്ങള്‍ ഇവിടെയുണ്ട്. 60 അടി നീളം വരും ഇതിന്. പക്ഷേ ഭരം 44 ടണ്‍ ഉണ്ടാവും. അതിരൂക്ഷമായ വേനലിനെ തുടര്‍ന്നാണ് ഇവിടെയുള്ള നദികളെല്ലാം വറ്റി വരണ്ട് പോയത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
3

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം ഇത്രയും കാലം രഹസ്യമായി നിന്നിരുന്ന കാര്യമാണ് വെള്ളം വറ്റിയതോടെ പുറത്തേക്ക് വന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച മുതല്‍ ടെക്‌സസിലെ 60 ശതമാനം മേഖലയും കൊടിയ വരള്‍ച്ചയിലാണ്. അടുത്തിടെ ഉഷ്ണതരംഗവും ടെക്‌സസില്‍ ആഞ്ഞുവീശിയിരുന്നു. താപനില മൂന്നക്കത്തിലേക്ക് ആ സമയം എത്തിയിരുന്നു. ദല്ലാസില്‍ മിന്നല്‍ പ്രളയത്തിനാണ് അതുപോലെ സാക്ഷ്യം വഹിച്ചത്. സാധാരണ താപനിലയാണെങ്കില്‍ ഈ ദിനോസര്‍ കാല്‍പാടുകള്‍ വെള്ളത്തിനടിയിലാവുമായിരുന്നു. ഈ പാര്‍ക്ക് വീണ്ടും പ്രശസ്തമായിരിക്കുകയാണ്.

4

അതേസമയം അധിക കാലം ദിനോസറിന്റെ കാല്‍പ്പാടുകള്‍ ഇങ്ങനെ കാണാന്‍ സാധിക്കില്ല. മഴ പെയ്താല്‍ ഇത് വീണ്ടും വെള്ളത്തില്‍ മുങ്ങി പോകാനാണ് സാധ്യത. എന്നാല്‍ അതുകൊണ്ട് ഇവ സംരക്ഷിക്കാനാവും. സ്വാഭാവിക കാലാവസ്ഥ ഇതിനെ ബാധിക്കാതിരിക്കാനും, ഇവ സഹായിക്കും. ഈ പാര്‍ക്കില്‍ ദിനോസര്‍ കാല്‍പ്പാടുകള്‍ കണ്ടതോടെ ഇവിടേക്കുള്ള വരവും വര്‍ധിക്കും. അതേസമയം ഈ ദിനോസര്‍ ട്രാക്കുകള്‍ സംരക്ഷിക്കുമെന്നാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്.

5

സുന്ദരനായ യുവാവിന്റെ പെണ്‍സുഹൃത്ത് ഒളിഞ്ഞിരിപ്പുണ്ട് ചിത്രത്തില്‍, കണ്ടെത്തിയാല്‍ ജീനിയസ്!!സുന്ദരനായ യുവാവിന്റെ പെണ്‍സുഹൃത്ത് ഒളിഞ്ഞിരിപ്പുണ്ട് ചിത്രത്തില്‍, കണ്ടെത്തിയാല്‍ ജീനിയസ്!!

ഡല്ലാസിലെ സൗത്ത് വെസ്റ്റ് നഗരത്തിലാണ് സ്റ്റേറ്റ് പാര്‍ക്കുള്ളത്. ദിനോസര്‍ യുഗത്തില്‍ ഇത് ഒരു സമുദ്രത്തിന്റെ മുനമ്പിലാണ് നിന്നിരുന്നത്. അവിടെ ദിനോസറുകള്‍ ചെളിയില്‍ ചവിട്ടി നടന്നുപോയതിന്റെ അടയാളമാണ് ഇപ്പോള്‍ കാണുന്നത്. ഭാവി തലമുറയെ കൂടി ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ദിനോസര്‍ കാല്‍പ്പാടുകള്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് സ്റ്റേറ്റ് പാര്‍ക്ക് വ്യക്തമാക്കി.

ഒടുക്കത്തെ തടി, നിന്നെ എനിക്ക് വേണ്ടെന്ന് കാമുകി, യുവാവ് ചെയ്തത് കണ്ടോ? ഞെട്ടിക്കും...

English summary
dinosaur tracks from 113 million years found in riverbed in texas goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X