Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളെ ഓര്‍ത്ത് നാണിക്കുന്നു, വോട്ടും ചോദിച്ച് ഇങ്ങോട്ട് വരേണ്ട; എര്‍ദോഗനെതിരെ ഭൂകമ്പ ബാധിതര്‍

എര്‍ദോഗന് 2028 വരെ അധികാരം തുടരാനാവുമെന്നാണ് പ്രതീക്ഷ. വളരെ പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള എര്‍ദോഗന്റെ തീരുമാനം പ്രതിപക്ഷത്തെയും ഞെട്ടിച്ചിരുന്നു

turkey

ഇസ്താംബൂള്‍: തുര്‍ക്കി ഭൂകമ്പത്തിലെ ജനങ്ങളുടെ നരകയാതനയ്ക്ക് പിന്നാലെ പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ഗോഗനെതിരെ ജനവികാരം. വോട്ടും ചോദിച്ച് ഇങ്ങോട്ട് വരേണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

ഹകാന്‍ താന്റിവെര്‍ദി എന്നയാളുടെ ഈ വാക്കുകള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. ദുരന്ത ഭൂമിയില്‍ നിന്നുള്ള ഈ വാക്കുകളാണ് ഭൂരിഭാഗം പേര്‍ക്കും ആവര്‍ത്തിക്കാനുള്ളത്. തുര്‍ക്കിയിലും സിറിയയിലുമായി 21000 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം രാഷ്ട്രീയമായി എര്‍ദോഗന്‍ ഏറ്റവും വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണ്. മെയ് മാസത്തില്‍ തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

erdogan

എര്‍ദോഗന് 2028 വരെ അധികാരം തുടരാനാവുമെന്നാണ് പ്രതീക്ഷ. വളരെ പെട്ടെന്ന് തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള എര്‍ദോഗന്റെ തീരുമാനം പ്രതിപക്ഷത്തെയും ഞെട്ടിച്ചിരുന്നു.അവര്‍ക്ക് ഒരുങ്ങാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല.

പ്രതിപക്ഷത്തിന് സംയുക്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുണ്ടാവുമോ എന്ന് കണ്ടറിയേണ്ടതാണ്. ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു നേരത്തെ എര്‍ദോഗന്‍. എന്നാല്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് ഇവിടെ പ്രചാരണം തീര്‍ത്തും അസാധ്യമായിരിക്കുകയാണ്. എര്‍ദോഗന്റെ ജനപ്രീതി വര്‍ധിച്ച് വരുന്ന സമയത്തായിരുന്നു ഈ ഭൂകമ്പം സംഭവിച്ചത്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് എര്‍ദോഗന്റെ പ്രകടനം മോശമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.

തന്‍നിര്‍വെര്‍ദിയുടെ രോഷം എര്‍ദോഗനുള്ള മുന്നറിയിപ്പാണ്. കഴിഞ്ഞ തവണ പ്രതിപക്ഷത്തെ തറപറ്റിച്ചത് ഈ മേഖല ഉള്ളത് കൊണ്ടാണ്. ഞങ്ങള്‍ ഈ നഷ്ടത്തില്‍ മുറിവേറ്റവരാണ്. ആരും ഞങ്ങളെ സഹായിക്കാന്‍ വന്നില്ല.

തന്‍നിര്‍വേദിയുടെ വാക്കുകളില്‍ രോഷം പ്രകടമായിരുന്നു. ആദിയാമന്‍ പ്രവിശ്യയില്‍ ഈ രോഷം എല്ലാവരിലും കാണാം. ഭൂകമ്പത്തില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലയാണിത്. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ കൃത്യ സമയത്ത് എത്തിയില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. ഭൂകമ്പത്തെ അതിജീവിച്ചവര്‍ക്കായി ഒന്നും ലഭ്യമായില്ല. നിര്‍ണായകമായ ആദ്യ മണിക്കൂറുകള്‍ എങ്ങനെയോ ആണ് അവര്‍ അതിജീവിച്ചത്.

കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനുള്ള സംവിധാനങ്ങള്‍ പോലും ആരുടെയും കൈയ്യില്‍ ഉണ്ടായിരുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. രണ്ടാം ദിനം ഉച്ചയ്ക്ക് രണ്ട് മണി വരെ ആരെയും രക്ഷാപ്രവര്‍ത്തകരായി അവിടെ ഉണ്ടായിരുന്നില്ലെന്ന് ആദിയാമന്‍ സ്വദേശിയായ മെഹ്‌മത്ത് യില്‍ഡ്രിം പറയുന്നു.

സര്‍ക്കാരോ, പോലീസോ, സൈന്യമോ ഒന്നും വന്നിരുന്നില്ല. ഉര്‍ദുഗാനെ ആലോചിച്ച് നാണക്കേട് തോന്നുന്നു. ഞങ്ങളെ ദുരിത സമയത്ത് അദ്ദേഹം കൈവിട്ടെന്നും യില്‍ദ്രി പറഞ്ഞു. അതേസമയം ദുരന്തത്തെ കൈകാര്യം ചെയ്തതില്‍ തന്റെ സര്‍ക്കാരിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി എര്‍ദോഗന്‍ പറഞ്ഞു. എര്‍ദോഗന്‍ ഇതുവരെ ആദിയാമന്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+