ട്രംപിനോടു മറുപടി പറയാന്‍ ലണ്ടന്‍ മേയര്‍ക്കു സമയമില്ല!!!

Subscribe to Oneindia Malayalam

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ലണ്ടന്‍ ആക്രമണത്തിനു ശേഷം സാദിഖ് ഖാനെ അതിരൂക്ഷമായി ട്രംപ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഇത്തരം ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ തനിക്കു സമയമില്ലെന്നാണ് സാദിഖ് ഖാന്‍ പ്രസ്താവിച്ചിരിക്കുന്നത്. ട്രംപിന്റെ പ്രസ്താവനകളോട് പ്രതികരിക്കില്ലെന്ന് ഖാന്റെ വക്താവും നേരത്തേ വ്യക്തമാക്കിയിരുന്നു.

സാദിഖ് ഖാനെതിരെ ട്വറ്ററിലാണ് ട്രംപ് ആക്രമണശരങ്ങള്‍ തൊടുത്തുവിട്ടത്. 7 പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമില്ല എന്ന സാദിഖ് ഖാന്റെ പ്രസ്താവനയെ ആണ് ട്രംപ് ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍ ട്രംപിനോട് മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും ആളുകള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുക മാത്രമാണ് ചിലയാളുകളുടെ ഉദ്ദേശ്യമെന്നും സാദിഖ് ഖാന്‍ പറഞ്ഞു. ആക്രമണത്തിന്റെ ഭീതിയില്‍ നിന്നും ജനങ്ങളെ തിരികെ എത്തിക്കുകയാണ് തന്റെ ലക്ഷ്യം. അതിനിടെ ഇത്തരം ട്വീറ്റുകള്‍ക്ക് മറുപടി പറയാന്‍ നേരമില്ല. തങ്ങളെ വിഭജിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കില്ലെന്നും ഖാന്‍ എബിസി ന്യൂസിനോട് പറഞ്ഞു.

 trump-

ശനിയാഴ്ച ലണ്ടനെ ഞെട്ടിച്ച രണ്ട് ഭീരകരാക്രമണങ്ങളിലായി ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ലണ്ടന്‍ ബ്രിഡ്ജില്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് അക്രമികള്‍ വാനോടിച്ച് കയറ്റുകയായിരുന്നു. രണ്ടാമത്തെ ആക്രമണം ബോറോ മാര്‍ക്കറ്റില്‍ അക്രമികള്‍ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതായിരുന്നു. ആക്രമണത്തില്‍ 12 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൂന്ന് അക്രമികളെയും വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
London Mayor Sadiq Khan says he has no time to respond to Donald Trump's tweets
Please Wait while comments are loading...