ഇന്ത്യക്കാര്‍ അമേരിക്കന്‍ ജോലികള്‍ തട്ടിയെടുക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി
കൊളംബിയ: അമേരിക്കന്‍ ജോലികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിയെടുക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംഫ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ഡൊണാള്‍ഡ് ട്രംഫ്.
ട്രംഫ് ഈ അടുത്തകാലത്താണ് അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. ഇന്ത്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കന്‍ ജോലികള്‍ തട്ടിയെടുക്കുകയാണെന്നും താന്‍ പ്രസിഡന്റായാല്‍ അതിനു അറുതിവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ പേരെടുത്ത് പറഞ്ഞായിരുന്നു സ്ഥാനാര്‍ഥിയുടെ പരാമര്‍ശം.

ചൊവ്വാഴ്ചയാണ് അമേരിക്കയിലെ പതിനൊന്ന് സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രാഥമിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംഫിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവന.
ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെ തന്നെ വിവാദത്തിലായ വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംഫ്. പ്രൈമറി ഇലക്ഷനിലെ നിര്‍ണ്ണായക ഘട്ടത്തിലാണ് ഇന്ത്യ വിരുദ്ധ പരാമര്‍ശം വന്നിരിക്കുന്നത്. ചൊവ്വാഴ്ച സ്ഥാനാര്‍ഥി സ്ഥാനം ഉറപ്പിക്കാന്‍ പറ്റുമെന്ന ആത്മ വിശ്വാസത്തിലാണ് ട്രംഫ്.












Click it and Unblock the Notifications