Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിനെ തൊട്ടാല്‍ ബൈഡന്‍ കുടുങ്ങുമോ? എല്ലാ അമേരിക്കക്കാരും കരുതുന്നത് ഒരേ കാര്യം; സര്‍വേ ഫലം ഇങ്ങനെ

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയതിനെതിരെ ജോ ബൈഡന്‍ പ്രശ്‌നത്തിലാവുമോ? അമേരിക്കയില്‍ ആകെ ഈ ചോദ്യം ഈ ഉയര്‍ന്നിരിക്കുകയാണ്. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രചാരണത്തിനായി ട്രംപ് ഉപയോഗപ്പെടുത്തിയിരിക്കുകയാണ്.

അമേരിക്കന്‍ ജനത ഈ വിഷയത്തില്‍ എന്താണ് ചിന്തിക്കുന്നതെന്ന കാര്യത്തില്‍ സര്‍വേ ഫലം പുറത്തുവന്നിരിക്കുകയാണ്. അമ്പരപ്പിക്കുന്ന തരത്തിലാണ് ഇതിലെ കാര്യങ്ങള്‍. കേസിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കൊന്നും എതിര്‍പ്പില്ല. പക്ഷേ മറ്റൊരു കാര്യത്തിലാണ് ഈ എതിര്‍പ്പുള്ളത്. അത് ചിലപ്പോള്‍ എതിരായി വന്നേക്കാം.

donald trump

ഭൂരിഭാഗം പേരുടെയും പിന്തുണ

ട്രംപിനെതിരെ കുറ്റം ചുമത്തിയതില്‍ ഭൂരിഭാഗം അമേരിക്കന്‍ ജനങ്ങള്‍ക്കും എതിര്‍പ്പിലെന്ന് സിഎന്‍എന്‍ പോളില്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയ കളി ഉണ്ടായിട്ടുണ്ടെന്നാണ് നല്ലൊരു ശതമാനവും അവകാശപ്പെടുന്നത്. പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയേല്‍സിന് ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കില്‍ കോഹന്‍ 1,30000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് മിണ്ടാതിരിക്കാനാണ് ഈ പണം നല്‍കിയത്. ഈ പണം അഭിഭാഷകനാണ് ആദ്യം നല്‍കിയത്. പിന്നീട് ഈ പണം ട്രംപ് കോഹന് തിരിച്ചുനല്‍കുകയായിരുന്നു.

അല്‍വിന്‍ ബ്രാഗിന് രാഷ്ട്രീയമോ?

മാന്‍ഹട്ടന്‍ ജില്ലാ അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗ് ട്രംപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റം ചുമത്താനും നിര്‍ദേശിച്ചിരുന്നു. ഈ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് സര്‍വേ ഫലം പറയുന്നത്. 60 ശതമാനം ആളുകളും ട്രംപിനെതിരെ കുറ്റം ചുമത്തിയതിനെ അനുകൂലിക്കുന്നുണ്ട്. 40 ശതമാനമാണ് ഇതിനെ എതിര്‍ത്തിരിക്കുന്നത്. എന്നാല്‍ തിനേക്കാള്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഈ തീരുമാനത്തെ കുറിച്ച് ആളുകള്‍ പറഞ്ഞത്. 76 ശതമാനമാണ് ഈ തീരുമാനത്തിന് പിന്നില്‍ കുറച്ചെങ്കിലും രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞത്. 52 ശതമാനം പറഞ്ഞിരിക്കുന്നത്, രാഷ്ട്രീയം തന്നെയാണ് ഇതിന് പിന്നിലെന്ന് അഭിപ്രായപ്പെട്ടു.

കഴിച്ചിട്ടും കഴിച്ചിട്ടും മതിയാവുന്നില്ല, തായ് ഫുഡ് സൂപ്പറാണ്; ഈ ടേസ്റ്റുകള്‍ മനസ്സില്‍ നിന്ന് പോവില്ല

റിപബ്ലിക്കന്‍മാരുടെ തീരുമാനം ശരിയോ?

ആല്‍വിന്‍ ബ്രാഗിന്റെ നടപടിക്കെതിരെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാക്കള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതില്‍ യാതൊരു തെറ്റുമില്ലെന്നും, ശരിയായ നടപടിയുമാണെന്ന് 35 ശതമാനം ആളുകളാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ 38 ശതമാനം ഈ തീരുമാനത്തെ എതിര്‍ത്തു. തീര്‍ത്തും ശരിയല്ലാത്ത നടപടിയാണിതെന്ന് അഭിപ്രായപ്പെട്ടു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള തിയതികളിലാണ് ഈ പോള്‍ നടത്തിയത്. ഇത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയേക്കുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്. അങ്ങനെയെങ്കില്‍ ട്രംപ് ശക്തനായി തിരിച്ചുവരുന്നതിനും യുഎസ് സാക്ഷ്യം വഹിച്ചേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+