കൊറോണ ഭീഷണി വര്‍ധിക്കുന്നു, യുഎസ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കും, സാമ്പത്തികസഹായം വര്‍ധിപ്പിക്കും
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ഭീതി ശക്തമാകുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വ്യാപനത്തെ ഗൗരവത്തോടെ കണ്ടില്ലെന്നാണ് പ്രധാന ആരോപണം. എന്നാല്‍ വ്യാപനം വര്‍ധിച്ചതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ട്രംപ്. ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് ഇത്. ഈ നീക്കത്തിലൂടെ കൂടുതല്‍ പണം വൈറസിനെ തടയാനായി അമേരിക്കന്‍ ഭരണകൂടത്തിന് അനുവദിക്കാനാവും. സ്റ്റാഫോര്‍ഡ് നിയമപ്രകാരം ഇത്തരത്തില്‍ ധനസഹായം കൂടുതല്‍ നല്‍കാം. എന്നാല്‍ ട്രംപിനെതിരെ അമേരിക്കയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ട്രംപ് കൊറോണയെ ഗൗരവത്തോടെ സമീപിച്ചില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.

ജനങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പലര്‍ക്കും ചികിത്സ പോലും വേണ്ട വിധത്തില്‍ നല്‍കിയില്ലെന്നാണ് ആരോപണം. നാളെ ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവും. താന്‍ മാധ്യമങ്ങളെ കാണുമെന്നും, വിഷയം കൊറോണവൈറസാണെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ വിപണിയെ സാമ്പത്തികമായി ബാധിച്ചിരിക്കുകയാണ് കൊറോണ. ഈ സാഹചര്യത്തില്‍ പ്രസിഡന്റിന് ആരോഗ്യ മേഖലയെ സഹായിക്കാന്‍ നേരിട്ട് ധനസഹായം അനുവദിക്കാം. ആരോഗ്യ മേഖലയില്‍ ചിലവുകള്‍ വര്‍ധിക്കുന്നതും ട്രംപിനുള്ള തലവേദനയാണ്.
കൊറോണയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രഖ്യാപനമുണ്ടായാല്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിക്ക് ദുരന്ത നിവാരണ ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ഇതിന് പുറമേ പ്രസിഡന്‍ഷ്യല്‍ ടീമിനെ ആരോഗ്യ മേഖലയിലെ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുകയും ചെയ്യാം. എന്നാല്‍ ഈ അധികാരം വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. വെസ്റ്റ് നൈല്‍ വൈറസ് വന്നപ്പോള്‍ ബില്‍ ക്ലിന്റണ്‍ ഈ നിയമം നടപ്പാക്കിയിരുന്നു. അതേസമയം പൊതുജനാരോഗ്യ സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ഉത്തരം പറയേണ്ടി വരും.
്അതേസമയം കൊറോണ വൈറസ് പരിശോധനയ്ക്ക് എന്തുകൊണ്ട് വിധേയനായില്ല എന്ന ചോദ്യങ്ങള്‍ക്കും ട്രംപ് മറുപടി നല്‍കേണ്ടി വരും. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അടക്കമുള്ളവര്‍ വെറും സംശയത്തെ തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചിരുന്നു. നേരത്തെ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയുടെ പ്രസ് സെക്രട്ടറിയുമായി ട്രംപ് കൂടിക്കാഴ്ച്ച നടത്തുകയും, അത്താഴ വിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് പിന്നീട് കൊറോണ സ്ഥിരീകരിച്ചിരുന്നു. അന്ന് ചടങ്ങില്‍ കൊറോണയെ ഗൗരവത്തോടെ കാണുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
Recommended Video
അമേരിക്കന്‍ ജനങ്ങളില്‍ 70 ശതമാനത്തിനെങ്കിലും കൊറോണ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. നേരത്തെ യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാവരിലേക്കും ആരോഗ്യ സേവനങ്ങള്‍ എത്തുന്നില്ലെന്നാണ് പരാതി. ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി നിയോഗിച്ച എഫ്ബിഐ ഉദ്യോഗസ്ഥര്‍ പലരും തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്.












Click it and Unblock the Notifications