Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധം ശക്തം, ട്രംപ് സ്ഥാനമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം

അമേരിക്കയുടെ 45ാം പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വാഷിങ്ടണിലെ കാപിറ്റോള്‍ ഹാളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചടങ്ങുകള്‍.

വാഷിങ്ടണ്‍: അമേരിക്കയുടെ 45ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന്(ജനുവരി 20 വെള്ളിയാഴ്ച) സ്ഥാനമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റോള്‍ ഹാളില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചടങ്ങുകള്‍. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നവംബര്‍ എട്ടിനു നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍രനെ പരാജയപ്പെടുത്തിയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ട്രംപ് മുന്നോട്ട് പോകുന്നത്. 277 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കുന്നത്.

 ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ

ബൈബിളില്‍ തൊട്ട് സത്യപ്രതിജ്ഞ

എഴുപത്കാരനായ ട്രംപ് രണ്ട് ബൈബിളില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ചിരുന്ന ബൈളിലും കുടുംബ പാരമ്പര്യമായി കൈമാറിക്കിട്ടിയ ബൈബിളിലും തൊട്ടായിരിക്കും സത്യ പ്രതിജ്ഞ. ലിങ്കന്റെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെയും ബൈബിളില്‍ തൊട്ടയിരുന്നു ബരാക് ഒബാമ സത്യപ്രതിജ്ഞ ചെയ്തത്.

 അതിനു ശേഷം ട്രംപ്

അതിനു ശേഷം ട്രംപ്

ആദ്യം വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സ് സ്ഥാനമേല്‍ക്കും. അതിനു ശേഷമായിരിക്കും ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് ആണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.

 മറ്റ് മുന്‍ പ്രസിഡന്റുമാരും

മറ്റ് മുന്‍ പ്രസിഡന്റുമാരും

രാവിലെ വൈറ്റ് ഹൗസിനടുത്തുള്ള സെന്റ് ജോണ്‍സ് പള്ളിയിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം ഒബാമയ്ക്കും മിഷേലുനുമൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാകും ട്രംപും ഭാര്യയും ചടങ്ങിനെത്തുക. ഒബാമയും മിഷേലും അനുഗമിക്കും. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്യു ബുഷ്, ബില്‍ ക്ലിന്റണ്‍, ജി്മികാര്‍ട്ടര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹിലരി ക്ലിന്റണും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന. അതേസമയം ആശുപത്രിയിലായ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് ചടങ്ങില്‍ പങ്കെടുക്കില്ല.

 പ്രസിഡന്റും വൈസ് പ്രസിഡന്റും പങ്കെടുക്കും

പ്രസിഡന്റും വൈസ് പ്രസിഡന്റും പങ്കെടുക്കും

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമയ്ക്കും കുടുംബത്തിനുമുള്ള യാത്രയയപ്പാണ് നടക്കുക. പ്രസിഡന്റും വൈസ് പ്രസിഡന്റും ചടങ്ങില്‍ പങ്കെടുക്കും.

 ഹിലരിയെ അട്ടിമറിച്ച്

ഹിലരിയെ അട്ടിമറിച്ച്

നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ അട്ടിമറിച്ചാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി 288 സീററുകള്‍ നേടിയാണ് ട്രംപ് വിജയിച്ചത്. അമേരിക്കയുടെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാണ് 70കാരനായ ട്രംപ്. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്.

 ഭരണഘടന അനുസരിച്ച്

ഭരണഘടന അനുസരിച്ച്

തിരഞ്ഞെടുപ്പ് നടന്ന രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ. 1933 വരെ മാര്‍ച്ച് നാലിനായിരുന്നു പ്രസിഡന്റിന്റെ സത്യ പ്രതിജ്ഞ. 1933ലാണ് ഭരണഘടന ഭേദഗതിയോടെ ജനുവരി 20ല്‍ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചത്.

 കനത്ത സുരക്ഷ

കനത്ത സുരക്ഷ

തിരഞ്ഞെടുപ്പിന് മുമ്പും അതിനു ശേഷവും ട്രംപിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ട്രംപിന്‍റെ വിജയത്തിനു പിന്നില്‍ റഷ്യയുടെ ഇടപെടലുണ്ടെന്ന ആരോപണവും ശക്തമാണ്. ഈ സാഹചര്യത്തില്‍ ട്രംപിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ഭൂരിഭാഗം ഡെമോക്രാറ്റിക് അംഗങ്ങളുടെയും തീരുമാനം.

 ഉഭയകക്ഷി ബന്ധത്തിന് നന്ദി

ഉഭയകക്ഷി ബന്ധത്തിന് നന്ദി

പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒബാമ നന്ദി പറഞ്ഞു. അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയ്ക്കാണ് ഒബാമ നന്ദി പറഞ്ഞത്. ഫോണില്‍ വിളിച്ചാണ് നന്ദി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+