Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കൻ പ്രസിഡണ്ടിന്റെ സ്വകാര്യ പരിചാരകന് കൊവിഡ്! ട്രംപിനെ കൊവിഡ് പരിശോധന നടത്തി

വാഷിങ്ടണ്‍: കൊവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്നത് അമേരിക്കയെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. അതിനിടെ അമേരിക്കയുടെ ആശങ്ക ഇരട്ടിയാക്കിക്കൊണ്ട് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നത സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡിന്റെ ഭക്ഷണ കാര്യത്തിലടക്കം ചുമതലയുളള ഉദ്യോഗസ്ഥനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ്. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി താന്‍ വളരെ കുറച്ച് മാത്രമേ ഇടപഴകിയിട്ടുളളൂ എന്ന് ട്രംപ് പ്രതികരിച്ചു. ബുധനാഴ്ച മുതലാണ് ഈ ഉദ്യോഗസ്ഥന്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

Corona

Recommended Video

cmsvideo
    ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam

    പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനേയും വൈസ് പ്രസിഡണ്ട് മൈക് പെന്‍സിനും കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ് എന്ന് ട്രംപിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായ ഹോഗന്‍ ഗിഡ്‌ലേ അറിയിച്ചു. ട്രംപിന്റെ പരിചാരക സംഘം, വൈറ്റ് ഹൗസിലെത്തുന്ന അതിഥികള്‍ എന്നിവരെ നിരന്തരമായി കൊവിഡ് പരിശോധന നടത്തുകയും 15 മിനുറ്റുകള്‍ക്കകം പരിശോധനാ ഫലം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

    വൈറ്റ് ഹൗസിലെ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. അതേസമയം ഡൊണാള്‍ഡ് ട്രംപ് മാസ്‌ക് ധരിക്കാത്തത് വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കൊവിഡിനെതിരെയുളള പോരാട്ടത്തില്‍ നമ്മളെല്ലാവരും യോദ്ധാക്കളാണ് എന്ന് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ട്രംപിനേയും വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിനേയും ദിവസേന കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

    തന്റെ സ്വകാര്യ പരിചാരകന് കൊവിഡ് സ്ഥിരീകരിച്ചതില്‍ ട്രംപ് അസ്വസ്ഥനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ കൊവിഡില്‍ നിന്നും സംരക്ഷിക്കാന്‍ പര്യാപ്തമായതൊന്നും ചെയ്യുന്നില്ല എന്ന് ട്രംപ് ജീവനക്കാരോട് രോഷം കൊണ്ടതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷത്തോളം പേര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്കയില്‍ കൊവിഡ് മരണം 80,000ത്തോട് അടുക്കുകയാണ്. 1,27,059 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+