Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ യാത്രാ വിലക്കുമായി ട്രംപ്; പാകിസ്ഥാന്‍, അഫ്ഗാന്‍ പൗരന്മാര്‍ക്ക് യു.എസിലേക്കുള്ള പ്രവേശനം വിലക്കും

വാഷിങ്ടണ്‍: രണ്ടാം തവണ അധികാരത്തിലേറിയ ശേഷം അനധികൃത കുടിയേറ്റത്തിലും ജന്മാവകാശ പൗരത്വത്തിലും അടക്കം വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നത്. അനധികൃത മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്കു കുടിയേറിയ ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയതിനു പിന്നാലെ വിവാദമായേക്കാവുന്ന പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് ട്രംപ്.

പാകിസ്ഥാന്‍, അഫ്ഗാന്‍ പൗരന്മാര്‍ക്ക് യു.എസിലേക്കുള്ള യാത്ര വിലക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ആരംഭിച്ചുകഴിഞ്ഞു. ഈ രാജ്യങ്ങള്‍ക്കു പുറമേ, മറ്റു ചില രാജ്യങ്ങള്‍ക്കും വിലക്ക് വരാമെന്നാണ് വിവരം. യാത്രാ വിലക്ക് അടുത്ത ആഴ്ച ആദ്യം പ്രാബല്യത്തില്‍ വന്നേക്കുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

trump

ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ട്രംപിന്റെ തീരുമാനം വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

അമേരിക്കന്‍ സേനയ്ക്കൊപ്പം ജീവന്‍ പണയപ്പെടുത്തി പോരാടിയ അഫ്ഗാന്‍ പൗരന്മാരോടുള്ള വഞ്ചനയായാണ് ട്രംപിന്റെ നീക്കത്തെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. യു.എസിനു വേണ്ടി ജോലി ചെയ്തതിന്റെ പേരില്‍ താലിബാന്‍ പ്രതികാരം ചെയ്യുമെന്ന ഭയത്താല്‍ നാടുവിട്ട് വിവിധയിടങ്ങളില്‍ കഴിയുന്ന രണ്ടു ലക്ഷത്തോളം അഫ്ഗാന്‍കാരെ വിലക്ക് ബാധിക്കും. യു.എസിലേക്ക് കുടിയേറാന്‍ അനുമതി ലഭിച്ചവും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ ഭാവി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. സൈനികര്‍ക്കു വേണ്ടി വിവര്‍ത്തനം നടത്തിയവര്‍, സൈനിക സഹായങ്ങള്‍ നല്‍കിയവര്‍, അഫ്ഗാനിസ്ഥാനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരാണ് താലിബാന്റെ പ്രതികാര നടപടികള്‍ ഭയന്ന് ജീവിക്കുന്നത്.

രാജ്യ സുരക്ഷയുടെ ഭാഗമായാണ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ട്രംപിന്റെ വിലക്ക് നേരിടുന്ന കൂടുതല്‍ രാജ്യങ്ങളുടെ പട്ടിക ഈ മാസം 12-ന് ശേഷം അറിയാന്‍ കഴിയും. മുന്‍പ് അധികാരത്തിലെത്തിയപ്പോഴും ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ജോ ബൈഡന്‍ ഇത് പിന്‍വലിക്കുകയായിരുന്നു.

അമേരിക്കയില്‍ കുടിയേറാന്‍ അനുമതി കിട്ടാന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പരിശോധനള്‍ക്ക് വിധേയരായവരാണ് അഫ്ഗാനികള്‍. എന്നിട്ടും അവരുടെ മുന്നില്‍ ട്രംപ് ഭരണകൂടം വാതിലുകള്‍ കൊട്ടി അടയ്ക്കുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സംഘര്‍ഷങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് കലാപങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ കടുത്ത നടപടി.

ദീര്‍ഘകാലമായി യുഎസിന്റെ സഖ്യകക്ഷിയുമായ പാകിസ്ഥാനും നിരോധനത്തില്‍ ഉള്‍പ്പെട്ടത് ട്രംപിന്റെ അമ്പരിപ്പിക്കുന്ന നീക്കമാണ്. പുതിയ തീരുമാനം പാകിസ്ഥാനം അമേരിക്കയും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്താന്‍ സാധ്യതയുണ്ട്. അമേരിക്കയിലേക്കു കുടിയേറാമെന്ന പ്രതീക്ഷയില്‍ 20,000 അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ പാകിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

യുഎസില്‍ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി അഫ്ഗാനികള്‍ക്കും പാകിസ്ഥാനികള്‍ക്കും വലിയ തിരിച്ചടിയാണ് ട്രംപിന്റെ പുതിയ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+