വനിതാ തെറാപ്പിസ്റ്റിന് സെക്‌സി സന്ദേശമയച്ച പ്രമുഖ ക്രിക്കറ്റ് താരം കുരുക്കില്‍
015ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഓസ്‌ട്രേലിയക്കാരിയായ വനിതാ മസാജ് തെറാപ്പിസ്റ്റിന് സെക്‌സി സന്ദേശയമച്ച വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വയിന്‍ സ്മിത്ത് കുരുക്കിലായി.
സിഡ്‌നി: 2015ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഓസ്‌ട്രേലിയക്കാരിയായ വനിതാ മസാജ് തെറാപ്പിസ്റ്റിന് സെക്‌സി സന്ദേശയമച്ച വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വയിന്‍ സ്മിത്ത് കുരുക്കിലായി. ക്രിസ് ഗെയിലിന്റെ ഒരു മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയപ്പോഴാണ് സന്ദേശമയച്ചകാര്യം സ്മിത്ത് സമ്മതിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രം; വിശ്വാസികളായ അഹിന്ദുക്കള്‍ക്കും പ്രവേശനം ഉടന്‍?
ഇത്തരമൊരു സന്ദേശമയച്ചിട്ടില്ലെന്ന് ആദ്യം പറഞ്ഞ സ്മിത്ത് ഇതിന്റെ പകര്‍പ്പ് കാണിച്ചതോടെ താന്‍ അയച്ചിരുന്നതായി സമ്മതിച്ചു. വനിതാ തെറാപ്പിസ്റ്റിനെ സെക്‌സി എന്ന് വിശേഷിപ്പിച്ചായിരുന്നു സന്ദേശം. ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ക്രിസ് ഗെയില്‍ ഇതേ തെറാപ്പിസ്റ്റിനോട് അപമര്യാദയായി പെരുമാറിയെന്ന വിവാദമുണ്ടായിരുന്നു.

കോടതിയില്‍ ഹാജരായ സ്മിത്തിനോട് വിചാരണയ്ക്കിടെ മാധ്യമത്തിന്റെ അഭിഭാഷകനാണ് അശ്ലീല സന്ദേശത്തിന്റെ കാര്യം ചോദിച്ചത്. തെളിവ് നല്‍കിയതോടെ സന്ദേശമയച്ചതായി സ്മിത്തിന് സമ്മതിക്കേണ്ടിവന്നു. ഓസീസ് മസാജര്‍ അപമാനിക്കപ്പെട്ടതിന്റെ സംഭവത്തിന്റെ പിറ്റേ ദിവസം വിന്‍ഡീസ് മാനേജര്‍ ടീം അംഗങ്ങള്‍ക്ക് ഇതുസംബന്ധിച്ച സന്ദേശമയച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു സന്ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു കോടതിയില്‍ സ്മിത്തിന്റെ മൊഴി.












Click it and Unblock the Notifications