കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭക്ഷണം കുറച്ച് കഴിച്ചാൽ മതി';ജനങ്ങളോട് കിം ജോങ് ഉൻ..ഉത്തരകൊറിയയിൽ കടുത്ത ഭക്ഷ്യക്ഷാമം

Google Oneindia Malayalam News

പ്യോഗാംഗ്; പൗരൻമാരോട് 2025 വരെ വരെ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. രാജ്യം കടുത്ത ഭക്ഷ്യ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ നിർദ്ദേശം. കൊവിഡിന്റെ പശ്ചാത്തലത്തിൽ അതിർത്തികൾ അടച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.

ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ഉത്തര കൊറിയ ചൈനയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ജനവരിയിൽ അതിർത്തി അടച്ചതോടെ ചൈനയുമായുള്ള വ്യാപാരം അവസാനിച്ചു. ഇതാണ് പ്രതിസന്ധിയ്ക്ക് വഴിവെച്ചത്. 2025 ഓടെ മാത്രമേ ഈ അതിർത്തികൾ തുറക്കുകയുള്ളൂവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം അടുത്തിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായ ചുഴലിക്കാറ്റും കനത്ത മഴയും ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമായെന്നും അധികൃതർ പറയുന്നു.ഉത്തര കൊറിയയ്ക്ക് മേലുള്ള ലോകരാഷ്ട്രഹ്ങളുടെ ഉപരോധവും രാജ്യത്തിന്റെ സാമ്പത്തിക മോശമാക്കിയിരുന്നു.

KIM

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ഉത്തരകൊറിയയിൽ 3 ദശലക്ഷത്തോളം പേരുടെ ജീവൻ അപഹരിച്ച ക്ഷാമത്തിന് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 2025 വരെ അതിർത്തി തുറക്കാൻ സാധ്യത ഇല്ലാത്തതിനാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ഇവർ പറയുന്നു. രാജ്യം ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് കഴിഞ്ഞ ആഴ്ച വിളിച്ച് ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ കിം ജോങ് ഉൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍

അതേസമയം ഭരണകുടത്തിന്റെ നിർദ്ദേശങ്ങളിൽ പൗരൻമാർ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. 2025 വരെ കഷ്ടപ്പാടുകൾ സഹിക്കണമെന്ന് പറയുന്നത് പട്ടിണി കിടന്ന് മരിക്കാൻ പറയുന്നതിന് തുല്യമാണെന്ന് ജനങ്ങൾ പറയുന്നു.2019 മെയ് മാസത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഫൂ‍ഡ് ആന്റ് അഗ്രികൾച്ചര്‍ ഓര്‍ഗനൈസേഷൻ നടത്തിയ പഠനത്തിൽ ഉത്തരകൊറിയയിൽ 10 ദശലക്ഷം പേർ ഭക്ഷണത്തിന്റെ അഭാവം നേരിടുന്നതായിരുന്നു കണ്ടെത്തിയിരുന്നു. രാജ്യത്ത് സ്ഥിതിഗതികൾ വഷളാകുകയും ഭക്ഷ്യപ്രതിസന്ധിയുടെ അടിയന്തരാവസ്ഥ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ഉത്തരകൊറിയയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കണമെന്നും രാജ്യത്തിന് എല്ലാവിധ സഹായങ്ങളും അനുവദിക്കണമെന്നും അർജന്റീനിയൻ അഭിഭാഷകനും ഉത്തരകൊറിയയിലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടറുമായ ടോമസ് ഒജിയ ക്വിന്റാന ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
North Korea fires suspected submarine-launched missile into waters off Japan | Oneindia Malayalam

English summary
'Eat less food'; Kim Jong Un tells people .. Severe food shortage in North Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X