മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്? കണ്ടെത്തി ശാസ്ത്രജ്ഞർ; ലോകം കാത്തിരുന്ന ഉത്തരം ഇതാ
എത്ര വലിയ അറിവുള്ള ആളേയും ഒന്ന് കുഴപ്പിക്കുന്ന ചോദ്യമാണ് മുട്ടയാണോ അതോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം. ചിലർ പറയും മുട്ടയാണെന്ന്, ചിലർ പറയും കോഴിയാണെന്ന്. ശരിക്കും മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്? കുട്ടികൾക്ക് മുതൽ പണ്ഡിതന്മാർക്ക് വരെ സംശയമുള്ള ഒരു ചോദ്യമാണിത്.
കാലങ്ങളായി നമ്മളെ കുഴയ്ക്കുന്ന ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചതായാണ് ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകർ പറയുന്നത്.വളരെ വിശദമായി പഠിച്ച ശേഷമാണ് ഇവർ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നത് എന്നാണ് പറയുന്നത്. ഗവേഷകര കണ്ടെത്തലിനെക്കുറിച്ച് വിശദമായി ജേർണൽ നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമ്നിയോട്ടുകളുടെ (മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കൾ) അതിജീവന ത്തിന് നിർണായകമായത് കട്ടികൂടിയ തോടോടുകൂടിയുള്ള മുട്ടകളാണെന്ന നിലവിലുള്ള കണ്ടെത്തലിനെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ
ബ്രിസ്റ്റോൾ സർവ്വകലാശാലയിലെ ഗവേഷകരുടെ കണ്ടുപിടിത്ത അനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂർവികർ മുട്ടയിടുന്നതിനേക്കാൾ മുമ്പ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കാം എന്നാണ് പറയുന്നത്.
യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എർത്ത് സയൻസസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ കടുപ്പമുള്ളതും മൃദുവായതുമായ മുട്ടയിടുന്ന 51 സ്പീഷീസുകളുടെ ഫോസിലും 29 ജീവജാലങ്ങളെയും പഠനത്തിന് വിധേയമാക്കി.
സസ്തനികൾ, ലെപിഡോസൗറിയ (പല്ലികൾ, മറ്റ് ഉരഗങ്ങൾ), ആർക്കോസൗറിയ (ദിനോസറുകൾ, മുതലകൾ, പക്ഷികൾ) എന്നിവ ഉൾപ്പെടെ അമ്നിയോട്ടയുടെ എല്ലാ വിഭാഗങ്ങളും വിവിപാരസ് (പ്രസവിക്കുന്ന) ആണെന്നും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ നിലനിർത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു എന്നും പഠനത്തിൽ പറയുന്നു.
സസ്തനികൾ ഉൾപ്പെടെ അമ്നിയോട്ടയുടെ എല്ലാ വിഭാഗവും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ വളരെ നീണ്ടകാലത്തേക്ക് നിലനിർത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. കട്ടിയുള്ള പുറംതൊലിയുള്ള മുട്ട പലപ്പോഴും പരിണാമത്തിലെ ഏറ്റവും നിർണായകമായ ഘട്ടം ആണെന്നും ആത്യന്തികമായി ഭ്രൂണത്തിന് സംരക്ഷണം നൽകാണാണ് ഇതെന്നും ഗവേഷണത്തിൽ സൂചിപ്പിക്കുന്നു.
അമ്നിയോട്ടിക് മുട്ട, നിലവിലുള്ള ഉഭയജീവികളുടെ അനാമ്നിയോട്ടിക് മുട്ടയിൽ നിന്ന് വളരെ വ്യത്യസ്തം ആണെന്നാണ് പറയുന്നത്. ക്ലാസിക് ഉരഗമുട്ട മാതൃക ഇനി പ്രസക്തമല്ലെന്നാണ് ഈ പഠനത്തിന് നേതൃത്വം നൽകിയ ബ്രിസ്റ്റോൾ സർവകലാശാലയിലെ പ്രൊഫസർ മൈക്കൽ ബെന്റൺ പറയുന്നത്.












Click it and Unblock the Notifications