സ്ത്രീകളിലെ സുന്നത്ത് കല്യാണം കുറയ്ക്കാന്‍ ഈജിപ്ത്
കെയ്‌റോ: കഴിഞ്ഞ ഏഴ് വര്‍ഷമായി സ്ത്രീകളിലെ സുന്നത്ത് കല്യാണം അഥവാ എഫ് ജി എം നിയമവിരുദ്ധമാണ്. എന്ന് കരുതി ഈജിപ്തില്‍ ചേലാകര്‍മം നടക്കുന്നില്ല എന്നല്ല ഇതിനര്‍ഥം. രാജ്യത്തെ വിവാഹിതരായ സ്ത്രീകളില്‍ 92 ശതമാനം പേരും സുന്നത്ത് കല്യാണം കഴിഞ്ഞവരാണ് എന്നാണ് അടുത്തിടെ ഈജിപ്തില്‍ നടത്തിയ ഒരു പഠനം പറഞ്ഞത്.
എന്നാല്‍ ഇതിന് ഒരു അവസാനം കാണാന്‍ തന്നെ ഉറച്ചിരിക്കുകയാണ് അധികൃതര്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചേലാകര്‍മം കുറയ്ക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് ഈജിപ്ത് പദ്ധതി തയ്യാറാക്കിയത്. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് ആരോഗ്യ പ്രവര്‍ത്തകരും ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
എന്താണീ സ്ത്രീകളിലെ ചേലാകര്‍മം. പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയരാക്കാന്‍ സ്‌കൂള്‍ അവധിക്കാലം തിരഞ്ഞെടുക്കുന്നത് എന്തിനാണ്. കാണൂ..

വേനല്‍ക്കാലത്താണ് സുന്നത്ത് കല്യാണം
9നും 12നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടികളില്‍ ചേലാകര്‍മം നടക്കുന്നത്. വേനലവധിക്കായി സ്‌കൂള്‍ അടക്കുന്നതോടെയാണ് ഈജിപ്തില്‍ ഏറ്റവും കൂടുതല്‍ ചേലാകര്‍മങ്ങള്‍ നടക്കുന്നത്. അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോഴേക്കും മുറിവുണങ്ങും എന്നതാണ് പ്രധാന കാരണം

എന്തിനാണിത് നടത്തുന്നത്
ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ എന്ന് ലോകാരോഗ്യ സംഘടന വിളിക്കുന്ന ഈ പ്രക്രിയ ലൈംഗികകാര്യങ്ങളിലെ ഉത്തേജനം കുറക്കാന്‍ സഹായിക്കും എന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എഫ്ജിഎം ചെയ്തതിന് ശേഷം ആഘോഷപരിപാടികള്‍ പോലും നടത്തപ്പെടാറുണ്ട്.

സമ്മതത്തോടെയല്ല
കുഞ്ഞ് പ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികള്‍ എം ജി എം നടത്തുന്നത് അവരുടെ സമ്മതത്തോടെയല്ല. കെട്ടിയിട്ട് പോലും ചിലപ്പോള്‍ ഈ ശസ്ത്രക്രിയ നടത്താറുണ്ടത്രെ. ബ്ലേഡ് ഉപയോഗിച്ച് കൃസരി നീക്കം ചെയ്ത ശേഷം മുറിവുകള്‍ ഉണങ്ങാന്‍ വേണ്ടി മരുന്നുകള്‍ പൊത്തിവെക്കുകയാണ് കൂടുതലായും ചെയ്യാറ്.

ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
മെയ് മാസത്തില്‍ ഈജിപ്തിലെ ആരോഗ്യമന്ത്രി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് എഫ് ജി എമ്മിന് വിധേയരായ നാലിലൊന്ന് സ്ത്രീകള്‍ ഈജിപിത്‌ലാണ്. ലോകത്തില്‍ ഇത്തരം ശസ്ത്രക്രിയകള്‍ ഏറ്റവും കൂടുതലായി നടക്കുന്നതും ഇവിടെത്തന്നെ.

നിരോധിച്ചതാണ് പക്ഷേ
പല ലോകരാജ്യങ്ങളും നിരോധിച്ച എഫ് ജി എം ഈജിപ്തിലും നിരോധിച്ചതാണ്. എന്നാല്‍ ഇപ്പോഴും അത് നടക്കുന്നുണ്ട് എന്നതിന് തെളിവാണ് ആരോഗ്യമന്ത്രിയുടെ വാക്കുകള്‍.

കുറയ്ക്കാന്‍ തീരുമാനം ആശ്വാസം
എന്നാല്‍ എഫ് ജി എം കുറക്കാന്‍ ഈജിപ്തില്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ ആശ്വാസകരമാണ്. സ്ത്രീകളെ ഈ അനാചാരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടിയുള്ള ക്യാംപെയ്‌നുകളാണ് പൊതുപ്രവര്‍ത്തകര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications