• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നിന്ന് പിരിച്ചുവിട്ടു, കോടതിയിലെത്തി ജോലി തിരിച്ചുവാങ്ങി യുവതി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ പുറത്താക്കപ്പെട്ട ജീവനക്കാരി വീണ്ടും ആ സ്ഥാപനത്തിലേക്ക് തന്നെ തിരിച്ചെത്തി. ഇവര്‍ കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയെടുത്തത്. ഐറിഷുകാരിയാണ് ട്വിറ്ററിലേക്ക് മാസ് എന്‍ട്രി നടത്തിയിരിക്കുന്നത്. താല്‍ക്കാലികമായിട്ടാണ് ഇവര്‍ ജോലി തിരിച്ചുപിടിച്ചിരിക്കുന്നത്.

ഐറിഷ് ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഇവര്‍ക്ക് തിരിച്ചെത്താനായത്. ട്വിറ്റര്‍ ഗ്ലോബലിന്റെ പോളിസി വൈസ് പ്രസിഡന്റായ സൈനഡ് മക്‌സ്വീനിയെയാണ് മസ്‌ക് നേരത്തെ പറഞ്ഞത്. സാങ്കേതികപരമായി താന്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന് സൈനഡ് കോടതിയെ അറിയിച്ചു.

മസ്‌കിന്റെ മെയിലിന് മറുപടി നല്‍കാതിരുന്നാല്‍ അത് രാജിവെച്ചതായി കാണാന്‍ പറ്റില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. പുതിയ നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട് ഒരു ഇമെയില്‍ മസ്‌ക് ജീവനക്കാര്‍ക്ക് അയച്ചിരുന്നു. ഇതില്‍ യെസ് ക്ലിക് ചെയ്താല്‍ ഇത് അംഗീകരിച്ച് ജോലി ചെയ്യാമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടിഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; ട്രക്കില്‍ ഇന്ധനം അടിക്കാന്‍ എത്തിയ യുവതി ലോട്ടറിയെടുത്തു; അടിച്ചത് 8 കോടി

അല്ലാത്തവരെ മുഴുവന്‍ ഒഴിവാക്കാനായിരുന്നു തീരുമാനം. അതേസമയം പല വിഷയങ്ങളിലുമുള്ള വ്യക്തത കുറവ് കാരണം ഇതില്‍ യെസ് എന്ന് ക്ലിക്ക് ചെയ്തിരുന്നില്ല യുവതി. കരാര്‍ സംബന്ധമായ കാര്യങ്ങളില്‍ ഇത് കൃത്യമായ വിശദീകരണമുണ്ടായിരുന്നില്ല.

പേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതിപേഴ്‌സില്‍ മാസങ്ങളോളം കിടന്ന് ബംബര്‍ ലോട്ടറി, വൃത്തിയാക്കുന്നതിനിടെ കണ്ടെത്തി, യുവതി ലക്ഷാധിപതി

അതേസമയം ഇവര്‍ ഇതിന് മറുപടി നല്‍കാതിരുന്നതോടെ ട്വിറ്റര്‍ പുറത്താക്കുകയായിരുന്നു. കമ്പനിയിലെ കമ്പ്യൂട്ടറുകളിലൊന്നും ഇവര്‍ക്ക് ആക്‌സസ് ഉണ്ടായിരുന്നില്ല. ഓഫീസില്‍ പോലും പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. തന്നെ ട്വിറ്റര്‍ അപമാനിച്ചുവെന്നാണ് യുവതി പറഞ്ഞു. ഇവര്‍ നിര്‍ബന്ധിത രാജി നവംബര്‍ പതിനെട്ടിന് നല്‍കിയെന്നും ട്വിറ്റര്‍ മക്‌സ്വീനിയെ അറിയിച്ചു. എന്നാല്‍ ഇതിനെതിരെയാണ് സ്റ്റേ യുവതി വാങ്ങിയത്.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

ഇവരൊരു വിധവയും, ഒരമ്മയുമാണെന്ന് ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു. ട്വിറ്ററില്‍ ഇവര്‍ക്കുള്ള ആക്‌സസ് പുനസ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ട്വിറ്ററിന്റെ മുഴുവന്‍ സമയ ജോലിക്കാരിയാവാന്‍ അവര്‍ക്ക് സാധിക്കില്ല.

ട്വിറ്ററിലെ സ്ഥാനം എന്തായിരിക്കുമെന്ന് ചര്‍ച്ച ചെയ്ത് മക്‌സ്വീനി തീരുമാനിക്കേണ്ടി വരും. ട്വിറ്ററില്‍ ജോലി ചെയ്യാന്‍ ഇവര്‍ക്ക് വലിയ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ മസ്‌ക് കമ്പനി ഏറ്റെടുത്തതോടെ ഈ താല്‍പര്യം ഇല്ലാതാവുകയായിരുന്നു. അതേസമയം മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം കമ്പനിയുടെ നടത്തിപ്പ് മോശമായി.

ഒട്ടും നല്ല രീതിയില്‍ അല്ല അദ്ദേഹമത് നടത്തുന്നത്. തുടര്‍ച്ചയായി പുറത്താക്കലും, പിന്നീട് തിരിച്ചെടുക്കലുമെല്ലാം അനിശ്ചിതത്വം സമ്മാനിക്കുന്നതാണ്. ദീര്‍ഘനേരം ജോലിയെടുക്കാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ അളവില്‍ കവിഞ്ഞ ജോലി സാധിക്കില്ലെന്നും യുവതി വ്യക്തമാക്കി.

English summary
elon musk fired a women from twitter but court reinstated her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X