കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിനെ വീണ്ടും നാണംകെടുത്തി ഇലോണ്‍ മസ്‌ക്; മുന്‍കാലങ്ങളിലെ വിവരങ്ങള്‍ പുറത്തുവിട്ടു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്റിനെയും മുന്‍ ടീമിനെയും നാണംകെടുത്തി ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഫയല്‍സ് എന്ന പേരില്‍ ആഭ്യന്തര രേഖകള്‍ പുറത്തുവിട്ടിരിക്കുകയാണ് മസ്‌ക്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ടീമില്‍ നിന്ന് അഭ്യര്‍ത്ഥന അടക്കം ഇതിലുണ്ട്.

യുഎസ് പ്രസിഡന്റിന്റെ മകന്‍ ഹണ്ടര്‍ ബൈഡന്റെ ലാപ്പ്‌ടോപ്പ് സ്‌റ്റോറിയെ കുറിച്ചുള്ള വിവരങ്ങളാണ് ട്വിറ്റര്‍ സെന്‍സര്‍ ചെയ്തത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ മാറ്റ് ദൈബിയാണ് ഈ വിവരങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് മസ്‌ക് നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ്.

1

എന്തുകൊണ്ടാണ് ലാപ്പ്‌ടോപ്പ് സ്റ്റോറി സെന്‍സര്‍ ചെയ്തതെന്ന് ട്വിറ്റര്‍ രേഖയിലുണ്ട്. ബൈഡന്റെ രഹസ്യാത്മ സ്വഭാവമുള്ള മെയിലുകള്‍ 2020 ഒക്ടോബര്‍ പതിനാലിനാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഹണ്ടര്‍ ബൈഡന്റെ ലാപ്പ്‌ടോപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി

ട്വിറ്റര്‍ കേട്ടുകേള്‍വി പോലുമില്ലാത്ത നടപടികളാണ് ഇവ മൂടിവെക്കാനായി എടുത്തതെന്ന് തൈബി പറയുന്നു. ഈ ലിങ്കുകള്‍ നീക്കം ചെയ്തു. ഇത് സുരക്ഷിതമല്ലെന്ന സന്ദേശവും ഇതിനൊപ്പം നല്‍കിയെന്ന് തൈബി പറയുന്നു. ഈ ലിങ്ക് മെസേജായി അയക്കാനുള്ള സംവിധാനം പോലും ട്വിറ്റര്‍ നിയന്ത്രിച്ചെന്നാണ് തൈബി പറയുന്നത്.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

അതീവ ഗുരുതരമായ സംഭവങ്ങള്‍ക്ക് മാത്രമേ നേരിട്ടുള്ള മെസേജുകള്‍ ട്വിറ്ററുകള്‍ നിയന്ത്രിക്കാറുള്ളൂ. ട്വിറ്റര്‍ അധികം ഉപയോഗിക്കാത്ത ഈ രീതിയാണ് മുമ്പുണ്ടായിരുന്ന ഭരണസമിതി അവ നീക്കാനായി ഉപയോഗിച്ചത്. ചൈല്‍ഡ് പോണോഗ്രാഫി പോലുള്ള കേസുകള്‍ക്കാണ് ഇവ ഉപയോഗിക്കാറുള്ളത്.

ആ സമയം പോലീസില്‍ നിന്ന്, വിദേശ രാജ്യങ്ങളില്‍ നിന്നും ഹാക്കിംഗ് ഉണ്ടാവുമെന്നെല്ലാം മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ എവിടെയും കണ്ടില്ലെന്നും തൈബി വ്യക്തമാക്കി. എന്നാല്‍ ട്വിറ്ററിന്റെ ഉന്നതാധികാരി സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍

സിഇഒ ജാക്ക് ഡോര്‍സി പോലും അറിയാതെയാണ് ഈ ഫയലുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിച്ചത്. മുന്‍ ലീഗല്‍, പോളിസി, ട്രസ്റ്റ് കാര്യങ്ങളുടെ ചുമതലയുള്ള വിജയ ഗഡ്ഡെയാണ് ഇതില്‍ സുപ്രധാന പങ്കുവഹിച്ചതെന്നാണ് തൈബി വെളിപ്പെടുത്തുന്നത്.

ഹണ്ടര്‍ ബൈഡന്‍ തന്റെ പിതാവ് വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒരു യുക്രൈന്‍ കമ്പനിയുമായി ബന്ധപ്പെടുത്തിയെന്നാണ് ഈ രേഖകളില്‍ പറയുന്നത്. ഇതിന് ശേഷം ബൈഡന്‍ സര്‍ക്കാര്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തി പ്രോസിക്യൂട്ടറെ പുറത്താക്കിയെന്നും, ഇത് ഊര്‍ജ കമ്പനിക്കെതിരെ കേസ് വരാതിരിക്കാനാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

English summary
elon musk releases twitter files that shows twitter's information suppression and censorship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X