ടെസ്ലയുടെ ഓഹരികള്‍ വീണ്ടും വിറ്റ് ഇലോണ്‍ മസ്‌ക്; ആഗോള തലത്തില്‍ തന്നെ ആധിപത്യം കുറയുന്നു
വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഇലോണ്‍ മസ്‌കിന് കഷ്ടകാലം. ഏറ്റവും ഉയരത്തില്‍ നിന്നിരുന്ന ടെസ്ലയുടെ ഓഹരികള്‍ വന്‍ തകര്‍ച്ചയിലേക്കാണ് വീണുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മസ്‌ക് ടെസ്ലയുടെ ഓഹരികള്‍ വീണ്ടും വിറ്റിരിക്കുകയാണ്. 3.58 ബില്യണ്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിഞ്ഞത്. ഏകദേശം 22 ദശലക്ഷം ഓഹരികള്‍ വരുമിത്.
തിങ്കളാഴ്ച്ചയാണ് ഇവ വിറ്റത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ഇത് തുടര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 40 ബില്യണിന്റെ ഓഹരികളാണ് മസ്‌ക് വിറ്റഴിച്ചത്. ആഗോള തലത്തില്‍ തന്നെ ടെസ്ല നേരിടുന്ന പ്രതിസന്ധികളാണ് മസ്‌കിനെ ഇത്തരമൊരു മാറ്റത്തിനായി പ്രേരിപ്പിച്ചിരിക്കുന്നത്.

ടെസ്ലയുടെ ഓഹരികളില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. നിക്ഷേപകര്‍ മസ്‌കിന്റെ നയത്തില്‍ ആശങ്കയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ട്വിറ്ററില്‍ കൂടുതലായി ശ്രദ്ധിക്കുന്നത് കൊണ്ട് മസ്‌കിന് ടെസ്ലയുടെ കാര്യത്തില്‍ ഇടപെടാന്‍ സാധിക്കുന്നില്ല. ഇത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞതായി മാറ്റിയിരിക്കുകയാണ്.
എത്രയും പെട്ടെന്ന് മസ്‌ക് ഇടപെട്ടില്ലെങ്കില്‍ ടെസ്ല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് നിക്ഷേപകര്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ട്വിറ്റര്‍ ആസ്ഥാനത്തേക്ക് താമസം മാറ്റിയ മസ്‌ക് ഉടന്‍ ടെസ്ലയുടെ കാര്യത്തില്‍ സജീവമാകില്ല. ട്വിറ്ററിനെ സാമ്പത്തികമായ ലാഭത്തിലേക്ക് നയിക്കാനാണ് മസ്‌ക് പ്ലാന്‍ ചെയ്യുന്നത്.
നേരത്തെ ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന പേരും മസ്‌കിന് നഷ്ടമായിരുന്നു. അതേസമയം എന്തുകൊണ്ടാണ് ഇത്രയും അധികം ഓഹരികള്‍ വിറ്റതെന്ന് മസ്‌ക് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ടെസ്ലയില്‍ ഇപ്പോഴും വലിയൊരു വിഭാഗം ഷെയര്‍ മസ്‌കിനാണ് ഉള്ളത്. 13.4 ശതമാനം ഓഹരികളുടെ ഉടമയാണ് അദ്ദേഹം.
ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!
കഴിഞ്ഞ മാസമായിരുന്നു ലോകത്തെ ഞെട്ടിച്ച ആ വിവരം മസ്‌ക് വെളിപ്പെടുത്തിയത്. ടെസ്ലയുടെ 19.5 മില്യണ്‍ ഷെയറുകള്‍ താന്‍ വിറ്റഴിച്ചതായി മസ്‌ക് വെളിപ്പെടുത്തിയിരുന്നു. 3.95 മില്യണോളം മൂല്യമുള്ള ഓഹരികളായിരുന്നു ഇത്. ട്വിറ്റര്‍ മസ്‌ക് വാങ്ങിയത്. 44 ബില്യണ്‍ യുഎസ് ഡോളറിനാണ്.
ഈ വര്‍ഷം ഏറ്റവും മോശം രീതിയിലേക്ക് വീണ ഓഹരികളിലൊന്നാണ് ടെസ്ലയുടേത്. മസ്‌ക് ട്വിറ്റര്‍ വാങ്ങിയത് അദ്ദേഹത്തിന്റെ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് നിക്ഷേപകര്‍ കരുതുന്നു. 2020ന് ശേഷം ടെസ്ലയുടെ ഷെയര്‍ ഏറ്റവും മോശം നിലയിലേക്ക് വീണിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനിക്കുമ്പോള്‍ ടെസ്ലയുടെ മൂല്യം ഒരു ട്രില്യണിന് മുകളിലായിരുന്നു.
ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം കൂടുതല്‍ സമയവും മസ്‌ക് ചെലവിടുന്നത് ട്വിറ്ററിലാണ്. ടെസ്ലയുടെ കോടികള്‍ വിലയുള്ള ഒാഹരികളാണ് ട്വിറ്റര്‍ വാങ്ങാനായി മസ്‌ക് വിറ്റഴിച്ചത്. ഇത് ടെസ്ലയുടെ ഓഹരികളെ മോശം നിലയിലേക്ക് എത്തിച്ചിരുന്നു.












Click it and Unblock the Notifications