മാധ്യമപ്രവര്‍ത്തകരെ ട്വിറ്ററില്‍ നിന്ന് വിലക്കി മസ്‌ക്: അഭിപ്രായസ്വാതന്ത്ര്യക്കാര്‍ക്ക് പരിഹാസം
വാഷിംഗ്ടണ്‍: ട്വിറ്ററില്‍ വീണ്ടും അപ്രതീക്ഷിത നീക്കവുമായി ഇലോണ്‍ മസ്‌ക്. നിരവധി മാധ്യമങ്ങളെയും, മാധ്യമപ്രവര്‍ത്തകരെയും ട്വിറ്ററില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് മസ്‌ക്. എന്നാല്‍ കൃത്യമായ ഒരു കാരണം ഇതിന് നല്‍കാന്‍ പോലും മസ്‌കിന് സാധിച്ചിട്ടില്ല.
സിഎന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ഇന്‍ഡിപെന്‍ഡന്റ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് വളരെ സസ്‌പെന്‍ഷന്‍ നേരിടുകയാണ്. എന്നാല്‍ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നേരിടുന്നത്. വിമര്‍ശകരെ പരിഹസിക്കുകയാണ് മസ്‌ക് ചെയ്തിരിക്കുന്നത്. മാധ്യങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യം വീണ്ടെടുത്ത് കണ്ടത് പ്രചോദിപ്പിക്കുന്നതാണെന്നായിരുന്നു മസ്‌കിന്റെ പരിഹാസം.

അതേസമയം യുനൈറ്റഡ് നേഷന്‍സും, യൂറോപ്പ്യന്‍ യൂണിയനും കടുത്ത വിമര്‍ശനവുമായി മസ്‌കിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ട്വിറ്ററിന് കനത്ത പിഴയിടുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിട്ടാല്‍ കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ട്വിറ്റര്‍ അക്കൗണ്ടായ ഇലോണ്‍ ജെറ്റ് മസ്‌കിന്റെ പ്രൈവറ്റ് ജെറ്റുകള്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയത് കൊണ്ട് സസ്‌പെന്‍ഡ് ചെയ്തതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. തന്റെ കുട്ടികളിലൊരാള്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോസ് ആഞ്ചല്‍സില്‍ വെച്ച് ഭ്രാന്തനായ ഒരാള്‍ പിന്തുടര്‍ന്നു എന്ന് മസ്‌ക് പറഞ്ഞിരുന്നു. തന്റെ ജെറ്റിന്റെ ട്രാക്കിംഗ് കാരണമാണ് ഈ സംഭവം നടന്നതെന്നാണ് മസ്‌ക് ആരോപിക്കുന്നത്.
Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
അതേസമയം ഇലോണ്‍ ജെറ്റിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതിന് മുമ്പ് ഷെയര്‍ ചെയ്ത കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററില്‍ സൂചിപ്പിച്ചിരുന്നു. ഇതാണ് സസ്‌പെന്‍ഷന് കാരണം. ട്വിറ്ററിന്റെ സ്വകാര്യതാ നയവും, വ്യക്തി വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചതിനുമാണ് ഈ അക്കൗണ്ടുകളെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നാണ് മസ്‌ക് പറയുന്നത്.
എന്നാല്‍ വ്യാപക വിമര്‍ശനമാണ് മസ്‌കിന് ഈ വിഷയത്തില്‍ നേരിടേണ്ടി വന്നത്. ഹാഷ്ടാഗില്‍ ഇക്കാര്യം ചര്‍ച്ചയായും വന്നു. ഇതില്‍ മസ്‌കും പങ്കാളിയായി. എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് മസ്‌ക് ഇതിലൂടെ വിശദീകരിച്ചു.
മസ്‌കിന്റെ വിശദീകരണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച പല ചോദ്യങ്ങള്‍ കൃത്യമായ ഉത്തരം നല്‍കാനാവാതെ മസ്‌ക് ബുദ്ധിമുട്ടി. തുടര്‍ന്ന് ട്വിറ്ററില്‍ നിന്ന് മസ്‌ക് മുങ്ങുകയായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനിടെയായിരുന്നു മസ്‌ക് ഈ വിഷയത്തില്‍ നിന്ന് പിന്‍മാറിയത്.
ഇതിന് പിന്നാലെ ചര്‍ച്ച നടന്ന ട്വിറ്റര്‍ സ്‌പേസ് മൊത്തം നിലച്ചു. അതെല്ലാം പിന്‍വലിക്കപ്പെട്ടു. ഈ ഇടത്തില്‍ സംസാരിച്ചിരുന്ന എല്ലാ അതിഥികളുടെയും അക്കൗണ്ടുകള്‍ നിശബ്ദമാക്കപ്പെട്ടു. 7 ദിവസത്തെ സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നതെന്ന് മസ്‌ക് പിന്നീട് വിശദീകരിച്ചു.












Click it and Unblock the Notifications