ചാള്‍സ് രാജാവിന് ആശംസ അറിയിക്കാന്‍ ഖത്തര്‍ അമീറും പത്‌നിയും; ഊഷ്മള സ്വീകരണം
ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് നടത്തിയ ഔദ്യോഗിക സ്വീകരണ ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അമീര്‍ ഷെയ്ഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയും പങ്കെടുത്തു. ബക്കിംഗ് ഹാം പാലസില്‍ നടന്ന ഔദ്യോഗിക വിരുന്നിലേക്കാണ് അമീറിനും പത്‌നിക്കും സ്വീകരണം ലഭിച്ചത്. ചാള്‍സ് രാജാവിനും കാമിലയ്ക്കും ഇരുവരും ആശംസകള്‍ നേര്‍ന്നു.

അതേസമയം, നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ വലിയ സാന്നിദ്ധ്യമാണ് ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ദൃശ്യമായത്. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാഷ്ട്രത്തലവന്മാര്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറാണ് ചടങ്ങില്‍ പങ്കെടുത്തത്. കനത്ത സുരക്ഷയാണ് വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബെക്കിംഗ് ഹാം കൊട്ടാരത്തില്‍ നിന്നും ഘോഷയാത്രയായിട്ടാണ് ചാള്‍സും ഭാര്യ കാമിലയും വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയിലേക്ക് എത്തിയത്. 6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയില്‍ പങ്കെടുത്തത്. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ലണ്ടനില്‍ നടന്ന ഏറ്റവും വലിയ സൈനിക വിന്യാസം കൂടിയായിരുന്നു ചാള്‍സിന്റെ കിരീട ധാരണ ചടങ്ങ്.
ലോകം ഉറ്റുനോക്കിയ ചടങ്ങായിരുന്നു ചാള്‍സ് രാജാവിന്റെ കിരീട ധാരണം. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടീഷ് രാജ കുടുംബത്തില്‍ കീരിട ധാരണം നടന്നത്. 1953 ല്‍ ബ്രിട്ടന്റെ രാജ്ഞിയായി എലിസബത്ത് ഭരണത്തിലേറിയ ശേഷം 74ാം വയസ്സിലാണ് ചാള്‍സ് ബ്രിട്ടന്റെ കിരീടണം ചൂടിയത്. 5 ഘട്ടങ്ങളിലായി ആണ് കിരീധാരണ ചടങ്ങ് നടന്നത്.












Click it and Unblock the Notifications