Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്രോൺ പ്രായം കുറഞ്ഞ പ്രസിഡന്‍റ് : ഭാര്യയ്ക്ക് 69,മാക്രോണിനെക്കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങൾ

പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മക്രോണ്‍ നെപ്പോളിയന് ശേഷം പ്രസിഡന്‍റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. വലതുപക്ഷത്തുനിന്നുള്ള എതിരാളി മരിൻ ലീ പെന്നിനെ തോൽപ്പിച്ചാണ് ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 39 കാരനായ മാക്രോൺ മൂന്നിൽ രണ്ട് ഭാഗം വോട്ടും നേടിയാണ് വിജയിച്ചത്.

ആരാണ് മാക്രോണ്‍

ആരാണ് മാക്രോണ്‍

ഫ്രാൻസിലെ ടെക് സ്റ്റാർട്ട് അപ്പ് മൂവ്മെന്റിന്റ ചാമ്പ്യനായ ഇമ്മാനുവൽ മാക്രോൺ മികച്ച വിദ്യാര്‍ത്ഥിയും സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ബാങ്കിംഗ് മേഖലയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് സോഷ്യലിസ്റ്റ് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ടേയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി മാക്രോ രണ്ട് വർഷത്തോളം സേവനമനുഷ്ഠിക്കുന്നത്. തുടർന്ന് 2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ധനകാര്യ മന്ത്രിയുമായി. ഫ്രാൻസിന്റെ സാമ്പത്തിക വ്യവസ്ഥിതിയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകുന്ന ആശയങ്ങളായിരുന്നു മാക്രോൺ നടപ്പിലാക്കിയിരുന്നത്.

 ഫ്രാൻസിന്‍റെ നല്ലകാലം

ഫ്രാൻസിന്‍റെ നല്ലകാലം

ഫ്രഞ്ച് പ്രസിഡന്‍റായി അധികാരത്തിലെത്തിയാല്‍ ബിനിനസിനും യൂറോപ്യൻ യൂണിയനും അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ മാക്രോൺ വ്യക്തമാക്കിയിരുന്നു. മാക്രോണിന്‍റെ വിജയം രാജ്യത്ത് കുടിയേറ്റക്കാർക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നതിനും ഇടയാക്കും.

ഫ്രെക്സിറ്റ് തന്ത്രം പൊളിഞ്ഞു

ഫ്രെക്സിറ്റ് തന്ത്രം പൊളിഞ്ഞു

യൂറോപ്യൻ യൂണിയൻ വിടുന്നതിന് ബ്രിട്ടനിൽ നടത്തിയതുപോലെയുള്ള ഹിത പരിശോധന ഫ്രാൻസിലും നടത്തണമെന്നായിരുന്നു തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിയായ മരീൻ ലെപെന്നിൻറെ ആവശ്യം എന്നാല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡ‍ന്‍റായി തിരഞ്ഞെടുക്കപ്പെട്ടതോടെ യൂറോപ്യൻ യൂണിയനില്‍ നിന്ന് പുറത്തുവരാനുള്ള ഫ്രാൻസിന്‍റെ തന്ത്രം പൊളിഞ്ഞു. യൂണിയനിൽ നിന്ന് പല രാജ്യങ്ങളും പുറത്തുപോകാനുള്ള ശ്രമം നടത്തുന്നത് യൂണിയന്‍റെ ഐക്യം തകര്‍ക്കുമെന്ന ആശങ്കയ്ക്കിടെയാണ് പ്രതീക്ഷ നൽകിക്കൊണ്ട് മാക്രോണിന്‍റെ വിജയം. പുറമേ യൂണിയനെ പിന്തുണയ്ക്കുന്ന നിലപാടാണ് മാക്രോണിനുള്ളത്.

ജനങ്ങളും യൂറോപ്പും തമ്മിൽ

ജനങ്ങളും യൂറോപ്പും തമ്മിൽ

ഫ്രാൻസിലെ ജനങ്ങളും യൂറോപ്പും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാക്രോൺ മുന്നോട്ടുവച്ച വാദ്ഗാനം.

പുതിയ രാഷ്ട്രീയ പാർട്ടി

പുതിയ രാഷ്ട്രീയ പാർട്ടി

എൻ മാർച്ചെ എന്ന പേരിൽ കഴിഞ്ഞ വർഷം മാക്രോൺ ഒരു പൊളിറ്റിക്കൽ മൂവ്മെന്‍റിന് രൂപം നൽകിയിരുന്നു. സോഷ്യലിസ്റ്റ് സർക്കാരിൽ നിന്ന് പുറത്തുവന്നതിന് ശേഷമായിരുന്നു ഇത്. പൊതു സമൂഹത്തില്‍ നിന്നും ബിസിനസ് രംഗത്തുനിന്നുമുള്ള കൂടുതൽ പേരെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിച്ച് നിലവിലുള്ള ചട്ടക്കൂടുകളെ പൊളിച്ചുനീക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനം. എന്നാൽ മാക്രോണിന് മുമ്പിലുള്ള വെല്ലുവിളി അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പിൽ മുഖ്യധാരാ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ പാർലമെന്‍റില്‍ ഭൂരിപക്ഷം നേടുക എന്നതാണ്.

ഭീകരവാദത്തിന് അന്ത്യം

ഭീകരവാദത്തിന് അന്ത്യം

അടുത്തകാലത്തായി ഫ്രാൻസിനെ ലക്ഷ്യം വച്ച് നടക്കുന്ന ഭീകരാക്രമണങ്ങളെ ചെറുക്കുന്നതിനായി പോലീസിന്‍റെയു സൈന്യത്തിന്‍റെയും സാന്നിധ്യം വർധിപ്പിക്കണമെന്നും അതിനൊപ്പം ലോകത്തെ ഇന്‍റർനെറ്റ് ഭീമന്മാരെ സമീപിച്ച് ഇന്‍റലിജൻസ് ഏജൻസികളുടെ സഹായത്തോടെ ഓൺലൈൻ വഴിയുടെ ഭീകരവാദത്തിന്‍റെ വളർച്ച മുരടിപ്പിക്കണമെന്നുമാണ് മാക്രോ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങൾ. ഇതിന് പുറേ യൂറോപ്പിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അതിര്‍ത്തിയിൽ 5000 പേരെ ഗാർഡുമാരായി യൂറോപ്യൻ യൂണിയൻ നിയമിക്കണമെന്നും പാസ്പോർട്ട് ഫ്രീ ട്രാവൽ സോൺ ബ്ലോക്ക് ചെയ്യുമെന്നും മാക്രോൺ ചൂണ്ടിക്കാണിക്കുന്നു.

പ്രചാരണം ഭാര്യയ്ക്കൊപ്പം

പ്രചാരണം ഭാര്യയ്ക്കൊപ്പം

ഫ്രഞ്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് ഭാര്യ ബ്രിജിറ്റ് മാക്രോണിനൊപ്പമാണ് മാക്രോൺ എത്താറുള്ളത്. മാക്രോണിന്‍റെ മുഖ്യ ഉപദേശകയായ ബ്രിജിത്തയാണ് പ്രഭാഷണങ്ങള്‍ തയ്യാറാക്കുന്നതിന് മാക്രോണിനെ സഹായിക്കുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്തെ പ്രണജോഡികളായ ഇരുവരുടേയും ജീവിതം ജനങ്ങൾക്കും സുപരിചിതമാണ്.

പ്രഥമവനിതയുടെ വഴികൾ

പ്രഥമവനിതയുടെ വഴികൾ

മാക്രോൺ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ നോർത്തേണ്‍ ഫ്രാൻസിൽ ആമിയെൻസിൽ അധ്യാപികയായിരുന്ന ബ്രിജിറ്റ് വിവാഹിതയും മൂന്ന് മക്കളുടെ മാതാവുമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ മാക്രോൺ പാരീസിലേയ്ക്ക് താമസം മാറുകയായിരുന്നു. പിന്നീട് വിവാഹമോചിതയായ ബ്രിജിറ്റ പാരീസിലേയ്ക്ക് താമസം മാറുകയും 2007ൽ ഇരവരും വിവാഹിതരാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+