കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഭയകക്ഷി ബന്ധത്തിന് ഊന്നൽ; മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Google Oneindia Malayalam News

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ.കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതിയെ കുറിച്ചുള്ള കാഴ്ചപാടുകൾ പങ്കുവെച്ചെന്ന് വിദേശ കാര്യമന്ത്രി ട്വീറ്റ് ചെയ്തു.

 sjay-1662967075.jp

'ഇന്ന് വൈകുന്നേരം ജിദ്ദയിൽ വെച്ച് എച്ച്ആർഎച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊഷ്മളമായ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കിട്ടതിന് നന്ദി', ജയശങ്കർ ട്വീറ്റിൽ പറഞ്ഞു. കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ

സൗദിയിൽ ത്രിദിന സന്ദർശനത്തിന് എത്തിയതാണ് ജയശങ്കർ. സന്ദർശനത്തിന്റെ ആദ്യ ദിനം അദ്ദേഹം ഗൾഫ് കോർപറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ എച്ച്ഇ ഡോ നയേഹ് ഫലാ മുബാറക് അൽ ഹജ്റാഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പദ്‌വ്യവസ്ഥയെ വളർത്താനും ഉയർന്ന വരുമാനമുള്ള രാജ്യമായി ഉയർന്നുവരാനും ഇന്ത്യ ശക്തമായ ശ്രമങ്ങൾ നടത്തി വരികയാണെന്ന് ജയശങ്കർ വ്യക്തമാക്കി. ഉക്രെയ്ൻ പ്രതിസന്ധി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും കുറഞ്ഞത് 7 ശതമാനം വളർച്ചയോടെ ഈ വർഷം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും സൗദി അറേബ്യയും രാഷ്ട്രീയ, സുരക്ഷ, ഊർജം, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, സാംസ്കാരിക, പ്രതിരോധ മേഖലകളിൽ ഉൾപ്പെടെ നിരവധി മേഖലകളിൽ തങ്ങളുടെ ബന്ധം ഗണ്യമായി ദൃഢമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പത്രകുറിപ്പിൽ വിശദീകരിച്ചിരുന്നു. കൊവിഡ് കാലത്തും ഇരു രാജ്യങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും സൗദി അറേബ്യ ഇന്ത്യയ്ക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കി സഹായിച്ചുവെന്നും റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ജയശങ്കർ പറഞ്ഞിരുന്നു.

സോണിയയുടെ റായ്ബറേലിയുടെ ചുമതല തോമറിന്; പവാറിന്റെ തട്ടകത്തിൽ നിർമല..ശ്രദ്ധയൂന്നി ബിജെപിസോണിയയുടെ റായ്ബറേലിയുടെ ചുമതല തോമറിന്; പവാറിന്റെ തട്ടകത്തിൽ നിർമല..ശ്രദ്ധയൂന്നി ബിജെപി

'അവർ അഭിനയിക്കുകയായിരുന്നു, ഫേക്കായി കളിച്ചിട്ട് ഫ്ളാറ്റ് നേടിയിട്ട് എന്ത് കാര്യം?'; രജത്കുമാർ'അവർ അഭിനയിക്കുകയായിരുന്നു, ഫേക്കായി കളിച്ചിട്ട് ഫ്ളാറ്റ് നേടിയിട്ട് എന്ത് കാര്യം?'; രജത്കുമാർ

English summary
emphasis on bilateral relations; S Jaishankar met with Prince Mohammed bin Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X