കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എല്ലാം 15 മിനിറ്റിനുള്ളില്‍ വെള്ളത്തിനടിയിലായി'; ജര്‍മ്മനിയില്‍ വന്‍ നാശം വിതച്ച് വെള്ളപ്പൊക്കം

Google Oneindia Malayalam News

ബെര്‍ലിന്‍: കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പശ്ചിമയൂറോപ്പില്‍ വന്‍ നാശനഷ്ടങ്ങള്‍. 150 ലേറെ പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായി. ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മ്മനിയില്‍ നൂറിലേറെ പേര്‍ മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജർമൻ സംസ്ഥാനമായ റൈൻലാൻഡ്-പാലറ്റിനേറ്റിൽ മാത്രം 60 പേർ മരിച്ചു. മറ്റൊരു സംസ്ഥാനമായ റൈൻ-വെസ്റ്റ്ഫാലിയയില്‍ 43 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Massive flooding hit western Germany | Oneindia Malayalam

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

സര്‍വനാശം വിതയ്ക്കുന്ന മഴക്കെടുതിയെ 'മരണത്തിന്‍റെ വെള്ളപ്പൊക്കം' എന്നാണ് ജര്‍മ്മന്‍ ദിനപത്രമായ ബില്‍ഡ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗതാഗത മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെട്ടതിനാല്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിയന്തര സേവനങ്ങള്‍ പോലും സ്തംഭിക്കപ്പെട്ടു. പല പ്രദേശങ്ങളിലും തെരുവുകളും വീടുകളും വെള്ളത്തില്‍ മുങ്ങി. വെള്ളം കുത്തി ഒഴികിയ തെരുവുകളില്‍ വാഹനങ്ങളും മറ്റും മാലിന്യം പോലെ അടിഞ്ഞിരിക്കുന്ന കാഴ്ചയാണ് പലയിടത്തും.

ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും

germeny

15 മിനിറ്റിനുള്ളില്‍ എല്ലാം വെള്ളതിനടിയിലായെന്ന് റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്ത് നിന്നുള്ള അഗ്രോൺ ബെറിഷ എന്ന 21 കാരനെ ഉദ്ധരിച്ച് അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിസായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. "ഞങ്ങളുടെ ഫ്ലാറ്റ്, ഓഫീസ്, അയൽക്കാരുടെ വീടുകൾ, അങ്ങനെ എല്ലായിടവും നിമിഷ നേരം കൊണ്ട് വെള്ളത്തിനടിയിലായി'-അഗ്രോൺ ബെറിഷ പറയുന്നു. യാത്രക്കാര്‍ ഉള്‍പ്പടെയാണ് കാറുകള്‍ പലതും ഒഴുകിപോയതെന്നാണ് ഹാൻസ്-ഡയറ്റർ വ്രാൻകെൻ എന്ന 65 കാരന്‍ വ്യക്തമാക്കുന്നത്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

ഞങ്ങൾ 20 വർഷത്തിലേറെയായി ഷുൾഡിൽ താമസിക്കുന്നു, ഇതുപോലൊരു സാഹചര്യം മുന്‍പ് ഉണ്ടായിട്ടില്ല. ഇതൊരു യുദ്ധത്തിന് സമാനമായ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും ദുരിതബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റൈൻ‌ലാൻ‌ഡ്-പാലറ്റിനേറ്റ് ആഭ്യന്തര മന്ത്രി റോജർ ലെവെൻറ്സ് വ്യക്തമാക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ രാജ്യത്തൊട്ടാകെയുള്ള മരണസംഖ്യ 108 ആയി ഉയര്‍ന്നു. അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പലയിടത്തും പരിശോധന തുടരുകയാണ്. നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ (എൻ‌ആർ‌ഡബ്ല്യു) എർഫ്റ്റ്സ്റ്റാഡ് പട്ടണത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേർ മരിച്ചുവെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇവിടെ രക്ഷപ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്

English summary
'Everything, including flat, was submerged in 15 minutes'; Floods wreak havoc in Germany
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X