കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്ന ഞായറാഴ്‍ച മുതല്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാം; കുവൈത്ത് ആഭ്യന്തര മന്ത്രി

വരുന്ന ഞായറാഴ്‍ച മുതല്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാം; കുവൈത്ത് ആഭ്യന്തര മന്ത്രി

Google Oneindia Malayalam News

കുവൈത്ത്: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ താത്കാലികമായി പുതുക്കേണ്ടതില്ല എന്ന തീരുമാനം കുവൈത്ത് അധികൃതര്‍ പിന്‍വലിച്ചു. പുതിയ നിർദ്ദേശ പ്രകാരം ഞായറാഴ്‍ച മുതല്‍ പ്രവാസികൾക്ക് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കാൻ സാധിക്കും.

കുവൈറ്റ് ആഭ്യന്തര മന്ത്രി ആണ് ഇക്കാര്യം അറിയിയിച്ചത്.നേരത്തെ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് ഇറക്കിയ ഉത്തരവ് സംബന്ധിച്ച് പ്രവാസികളിൽ ആശയക്കുഴപ്പം നില നിന്നിരുന്നു.

ഇതിന് ഇടയിൽ ആണ് തീരുമാനം റദ്ദാക്കി എന്ന് അറിയിച്ചിരിക്കുന്നത്.

1

പുതിയ ഉത്തരവ് പ്രകാരം ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി കഴിഞ്ഞ കുവൈറ്റ് പ്രവാസികള്‍ക്ക് വരുന്ന ഞായറാഴ്‍ച മുതല്‍ അവ പുതുക്കാൻ വേണ്ടി ഉളള അപേക്ഷകള്‍ സമര്‍പ്പിക്കാൻ സാധിക്കും. ലൈസന്‍സ് ലഭിക്കാന്‍ യോഗ്യത ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ അപേക്ഷകര്‍ ഇതിനൊപ്പം സമര്‍പ്പിക്കേണ്ടി വരും. ഇതിന് പുറമെ നിബന്ധനകള്‍ പാലിക്കാതെ ഉപയോഗിക്കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്യും എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേ സമയം, നിലവില്‍ പ്രാബല്യത്തിൽ ഉളള നിബന്ധനകൾ എല്ലാം പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ലൈസന്‍സുകള്‍ പുതുക്കി മന്ത്രാലയം നല്‍കൂ. 2014 - ലെ മന്ത്രിസഭാ തീരുമാന പ്രകാരം ആണ് ഈ തീരുമാനം.

'ഈ സംരഭകരെയല്ലേ കോര്‍പ്പറേറ്റുകളെന്ന് വിളിക്കുന്നത്'; മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴില്‍ പരിഹാസം'ഈ സംരഭകരെയല്ലേ കോര്‍പ്പറേറ്റുകളെന്ന് വിളിക്കുന്നത്'; മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴില്‍ പരിഹാസം

2

കുവെറ്റിൽ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നവർ ഉള്‍പ്പെടെ എല്ലാ പ്രവാസികളുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നത് താത്കാലികമായി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് മുമ്പാണ് ഉത്തരവ് വന്നത്. ശമ്പളവും തൊഴില്‍ വിഭാഗവും ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വന്തമാക്കിയ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുന്നതിന് മുന്നോടിയായി തന്നെ എല്ലാ പ്രവാസികളുടെയും ലൈസന്‍സുകള്‍ പുതുക്കുന്നത് അധികൃതര്‍ നിര്‍ത്തി വെച്ചത്. എന്നാല്‍ , ഇത് സംബന്ധിച്ച് പിന്നാലെ ടെക്നിക്കല്‍ കമ്മിറ്റി നടപ്പാക്കിയ തീരുമാനം ആഭ്യന്തര മന്ത്രി ശൈഖ് തമര്‍ അല്‍ അലി ഇടപെട്ട് റദ്ദാക്കി.

3

കഴിഞ്ഞ ഒരാഴ്‍ച ആയി കുവൈറ്റ് പ്രവാസികള്‍ ബുദ്ധിമുണ്ട് അനുഭവിക്കുന്നു. ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ഉള്ളവർ ലൈസന്‍സുകള്‍ പുതുക്കാനാവാതെ വന്നതോടെ തീരുമാനം സ്വദേശികളെയും ബാധിച്ചു. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരാഴ്‍ച ആയി പുതുക്കി നല്‍കുന്നുണ്ടായിരുന്നില്ല.

'ബലാത്സംഗം അനിവാര്യമാകുമ്പോൾ കിടന്നുറങ്ങി ആസ്വദിക്കണം' ; പരാമർശത്തിൽ മാപ്പ് അറിയിച്ച് കോൺഗ്രസ് എംഎൽഎ'ബലാത്സംഗം അനിവാര്യമാകുമ്പോൾ കിടന്നുറങ്ങി ആസ്വദിക്കണം' ; പരാമർശത്തിൽ മാപ്പ് അറിയിച്ച് കോൺഗ്രസ് എംഎൽഎ

Recommended Video

cmsvideo
AstraZeneca's antibody cocktail Evusheld works against Omicron, shows study | Oneindia Malayalam
4

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകാരം ട്രാഫിക് വിഭാഗം നടപടികള്‍ നിര്‍ത്തി വെച്ചു. ഇത് സംബന്ധിച്ച പുതിയ സംവിധാനം നിലവില്‍ വരുന്നത് വരെ പ്രവാസികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനം എടുത്തു.

അതേസമയം, വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ നേരത്തെ തന്നെ കുവൈത്ത് ഭരണ കൂടം ശക്തമായ നിബന്ധനകള്‍ ഏർപ്പെടുത്തിയിരുന്നു. സര്‍വകലാശാല ബിരുദവും, കുറഞ്ഞ ശമ്പള പരിധി 600 കുവൈത്ത് ദിനാറും ഉണ്ടെങ്കില്‍ മാത്രമേ പുതിയ നിബന്ധന പ്രകാരം വിദേശികള്‍ക്ക് രാജ്യത്ത് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചിരുന്നുള്ളു. ഇതിന് പുറമെ കുവൈത്തില്‍ രണ്ട് വർഷം പൂർത്തിയാക്കുകയും വേണം എന്ന പ്രത്യേക നിർദ്ദേശം ഉണ്ട്.

സ്വദേശി വത്കരണത്തിന്റെയും രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. വിദേശികള്‍ക്കു ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ ഭാവിയില്‍ ഗതാഗത കുരുക്ക് വർധിക്കുന്നത് കുറയ്ക്കും എന്ന വിദഗ്ധോപദേശവും സർക്കാറിന് ലഭിച്ചിരുന്നു.

English summary
Expatriate driving licenses can be renewed from next Sunday; home Kuwait home Minister withdraw the new decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X