പ്രസംഗത്തിനിടെ സ്ഫോടനം; ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കിടെ സ്ഫോടനം. പ്രധാനമന്ത്രി പ്രസംഗിക്കവെ വേദിയിലിലേക്ക് പൈപ്പ് പോലുള്ള വസ്തു അജ്ഞാതൻ എറിയുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ച വഖയാമയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് സ്ഫോടനം പോലുള്ള ശബ്ദം കേട്ടതായി പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ പ്രധാനമന്ത്രിയെ സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആർക്കും സംഭവത്തിൽ പരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആരാണ് സ്ഫോടനത്തിന് പിന്നിലെന്നത് വ്യക്തമല്ല. പുറത്ത് വന്ന് വീഡിയോകളിൽ ആൾക്കൂട്ടത്തിനിയിൽ നിന്നൊരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി കാണുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ കൂടുതൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
കഴിഞ്ഞ വർഷം ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസ ആബെ പൊതുപരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ സുരക്ഷ ജപാൻ വർധിപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ വെച്ചാണ് ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രസംഗിക്കുന്നതിനിടെ ഷിന്‍സോ ആബെയ്ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയായിരുന്നു സംഭവം.












Click it and Unblock the Notifications