Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂസ്റ്റര്‍ എടുത്തിട്ട് ഓഫീസില്‍ വന്നാല്‍ മതി; വര്‍ക്ക് ഫ്രം ഹോം നീട്ടി ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം നീട്ടി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എല്ലാവരും സ്വീകരിച്ചിരിക്കണമെന്നും അതുവരെ വര്‍ക്ക് ഫ്രം ഹോം പിന്തുടരണമെന്നുമാണ് ഫേസ്ബുക്കിന്റെ പുതിയ നിര്‍ദേശം.

നേരത്തെ ജനുവരി 31 ന് ഓഫീസ് വീണ്ടും തുറക്കാനായിരുന്നു ഫേസ്ബുക്കിന്റെ / മെറ്റയുടെ പദ്ധതി. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് മാര്‍ച്ച് 28 ലേക്ക് നീട്ടിയിരിക്കുകയാണ്. ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അനുവാദവും കമ്പനി നല്‍കിയിരുന്നു.

നിലവില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ഓഫീസിലെത്താന്‍ മാര്‍ച്ച് 28 വരെ സമയംമുണ്ടാകും. അതേസമയം ഓഫീസില്‍ വരണോ, വീട്ടില്‍ തന്നെ തുടരണോ എന്ന് തീരുമാനിക്കാന്‍ കമ്പനി ജീവനക്കാര്‍ക്ക് മാര്‍ച്ച് 14 വരെ സമയം നല്‍കിയിട്ടുണ്ട്. ഓഫീസിലേക്ക് തിരിച്ചെത്താന്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്.

fb

അതേസമയം ആരോഗ്യപരമായും മതപരമായുമുള്ള കാരണങ്ങളാല്‍ വാക്സിനെടുക്കാത്തവര്‍ സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നതിനോ താല്‍കാലിക വര്‍ക്ക് ഫ്രം ഹോമിനോ അപേക്ഷിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നാണ് കമ്പനിവൃത്തങ്ങള്‍ അറിയിക്കുന്നത്.

കൊവിഡിന്റെ മൂന്നാം തരംഗത്തിലേക്കും ഒമിക്രോണ്‍ അടക്കമുള്ള വകഭേദങ്ങളിലേക്കും ലോകം കടക്കുമ്പോള്‍ ബൂസ്റ്ററുകള്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നുവെന്നാണ് മെറ്റാ വക്താവ് പറഞ്ഞത്. ബൂസ്റ്ററുകളുടെ ഫലപ്രാപ്തി ബോധ്യം വന്നതിനാല്‍ ഞങ്ങള്‍ വാക്‌സിനേഷന്‍ ആവശ്യകത വിപുലീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ കൊവിഡ് സാഹചര്യത്തില്‍ എവിടെ ജോലി ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുകയാണെന്ന് കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗം വൈസ് പ്രസിഡന്റ് ജാനെല്ലെ ഗേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ ജീവനക്കാരോട് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വര്‍ക്ക് ഫ്രം ഹോം നീട്ടി നല്‍കാനും ഇന്‍സെന്റീവുകള്‍ നല്‍കാനും പല കമ്പനികളും തീരുമാനിച്ചിട്ടുണ്ട്.

സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ജനുവരി 18 ഓടെ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ 30 ദിവസത്തെ പെയ്ഡ് ലീവില്‍ പ്രവേശിക്കാനാണ് ഗൂഗിള്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അത് കഴിഞ്ഞാല്‍ ആറ് മാസത്തെ ശമ്പളമില്ലാത്ത അവധിയെടുക്കേണ്ടി വരും. എന്നിട്ടും വാക്സിനെടുത്തില്ലെങ്കില്‍ കമ്പനിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+