ഐസിസ് ഭീകരര്‍ തോറ്റോടി; ടൈഗ്രീസ് നദിയില്‍ ചാടി മരിക്കുന്നു, സൈന്യം റഖയിലേക്ക്

  • Written By:
Subscribe to Oneindia Malayalam

ബഗ്ദാദ്: ഇറാഖിലെ അവസാന തുരുത്തായ മൊസൂള്‍ പട്ടണം സൈന്യം പിടിച്ചതോടെ ഐസിസ് ഭീകരര്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടത്തില്‍. പലരും തോല്‍വിക്ക് തൊട്ടുമുമ്പ് മൊസൂള്‍ വിടുകയായിരുന്നു. പിന്നെയും പിടിച്ചുനിന്നവര്‍ ആത്മഹത്യ ചെയ്തു. ചില ആളുകള്‍ ടൈഗ്രീസ് നദിയില്‍ ചാടി. പലരും മരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു പലരെയും വെടിവച്ചുകൊന്നു.

മൊസൂളിലെ പഴയ നഗരത്തില്‍ പ്രവേശിച്ച ഇറാഖി സൈന്യം ഞായറാഴ്ചയോടെയാണ് ടൈഗ്രീസ് നദിയോട് ചേര്‍ന്ന പ്രദേശത്തെത്തിയത്. പിന്നെ ഭീകരര്‍ക്ക് നദിയില്‍ ചാടുകയല്ലാതെ മാര്‍ഗമില്ലായിരുന്നു. ചാടി രക്ഷപ്പെടാനുള്ള നീക്കം സൈന്യം തടഞ്ഞു.

പോരാട്ടത്തിന്റെ എട്ടുമാസം

പോരാട്ടത്തിന്റെ എട്ടുമാസം

എട്ട് മാസമായി മൊസൂള്‍ പിടിക്കാന്‍ ഇറാഖ് സൈന്യം പോരാട്ടം തുടങ്ങിയിട്ട്. അമേരിക്കന്‍ സൈന്യത്തിന്റെ എല്ലാ സഹായവും ഇവര്‍ക്കുണ്ടായിരുന്നു. ഞായറാഴ്ചയാണ് സൈന്യം ഔദ്യോഗികമായി വിജയം പ്രഖ്യാപിച്ചത്.

 ഭീകരര്‍ക്ക് എന്തു സംഭവിച്ചു

ഭീകരര്‍ക്ക് എന്തു സംഭവിച്ചു

ഐസിസ് ഭീകരര്‍ക്ക് എന്തു സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴാണ് പുറത്തുവരുന്നത്. പലരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റു പലരും പലായനം ചെയ്തു. ബാക്കിയുള്ളവരാണ് ടൈഗ്രീസില്‍ ചാടിയത്.

ആയിരങ്ങള്‍ കൊല്ലപ്പെട്ടു

ആയിരങ്ങള്‍ കൊല്ലപ്പെട്ടു

മൊസൂളിലെ എട്ട് മാസം നീണ്ട ആക്രമണത്തിനിടെ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. പത്ത് ലക്ഷത്തോളം പേര്‍ പലായനം ചെയ്തു. ഇപ്പോള്‍ ഐസിസ് ഭീകരരെ തുരത്തിയിരിക്കുന്നു. അവസാനഘട്ട തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സൈനിക വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

 പഴയ നഗരം പൂര്‍ണമായും നശിച്ചു

പഴയ നഗരം പൂര്‍ണമായും നശിച്ചു

മൊസൂളിലെ പഴയ നഗരം പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഇവിടെയുള്ള മിക്ക കെട്ടിടങ്ങളും തകര്‍ന്നു. കേടുപാടുകള്‍ സംഭവിക്കാത്ത കെട്ടിടങ്ങള്‍ ഇല്ലതന്നെ. ഐസിസ് ഭീകരരുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ ചിതറി കിടക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

വെടിയൊച്ചകള്‍ വീണ്ടും

വെടിയൊച്ചകള്‍ വീണ്ടും

ഞായറാഴ്ച സൈന്യം വിജയം പ്രഖ്യാപിച്ച ശേഷവും വെടിയൊച്ചകള്‍ കേട്ടിരുന്നു. അമേരിക്കയുടെ നിരവധി വ്യോമാക്രമണങ്ങളും പിന്നീടുണ്ടായി. ഐസിസ് പിന്‍മാറിയെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷമാണിവയെല്ലാം. ഭീകരര്‍ ഗ്രാമങ്ങളിലേക്ക് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

നദിയിലിട്ട് 30 ഭീകരരെ വധിച്ചു

നദിയിലിട്ട് 30 ഭീകരരെ വധിച്ചു

ടൈഗ്രീസ് നീന്തിക്കടക്കാന്‍ ചില ഐസിസ് ഭീകരര്‍ ശ്രമിച്ചിരുന്നു. അതിനിടെ 30 ഭീകരരെ സൈന്യം വെടിവച്ചു കൊന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ യഹിയ റസൂല്‍ പറഞ്ഞു. പിന്നീടാണ് പഴയ നഗരത്തില്‍ ടൈഗ്രീസ് നദിയോട് ചേര്‍ന്ന പ്രദേശത്ത് ഇറാഖിന്റെ ഔദ്യോഗിക പതാക സൈന്യം നാട്ടിയത്.

മൊസൂള്‍ പ്രധാന നഗരം

മൊസൂള്‍ പ്രധാന നഗരം

ഇറാഖിലെ രണ്ടാം നഗരമായ മൊസൂള്‍ ഐസിസ് പിടിച്ചപ്പോഴാണ് ഇറാഖ് സര്‍ക്കാരിന്റെ നില വര്‍ഷങ്ങള്‍ക്ക് മുമ്പ് പരുങ്ങലിലായത്. പിന്നീട് ഈ പ്രദേശത്തോട് ചേര്‍ന്നുള്ള സ്ഥലങ്ങളെല്ലാം അവര്‍ അധീനപ്പെടുത്തി. ഈ അധികാര പരിധി സൈന്യം പിന്നീട് നടത്തിയ മുന്നേറ്റത്തില്‍ കുറഞ്ഞു വന്നു. ഇപ്പോള്‍ മൊസൂള്‍ മൊത്തം സൈന്യത്തിന്റെ നിയന്ത്രണത്തിലായി.

 ഇനി സിറിയയിലെ റഖ

ഇനി സിറിയയിലെ റഖ

ഇറാഖില്‍ ഐസിസിന്റെ ശക്തി കേന്ദ്രമായിരുന്നു മൊസൂള്‍. ഇതിനോട് ചേര്‍ന്ന സിറിയയിലെ റഖ നഗരമാണ് ഇനി ഐസിസിന് മേഖലയില്‍ സ്വാധീനമുള്ള മറ്റൊരു പ്രദേശം. ഈ നഗരം പിടിക്കലാണ് ഇനി ഇറാഖ്-സിറിയ സൈന്യത്തിന്റെ ലക്ഷ്യം. അമേരിക്കന്‍ സൈന്യവും ഇറാഖി സൈന്യത്തോടൊപ്പമുണ്ട്.

English summary
ISIS terrorists threw themselves into the River Tigris on Sunday, trying to flee the battlefield in Mosul as they faced imminent defeat by Iraqi forces fighting to dislodge them from their last pocket in the city.
Please Wait while comments are loading...