കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസികളുടെ അതിഭക്തി; തായിഫിലെ നാല് തീര്‍ഥാടന കേന്ദ്രങ്ങള്‍ സൗദി തകര്‍ത്തു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ അനധികൃത തീർത്ഥാടനകേന്ദ്രങ്ങൾ പൂട്ടിച്ചു | Oneindia Malayalam

മക്ക: തെറ്റായ രീതിയില്‍ ഭക്തി പ്രകടിപ്പിക്കാനും ദൈവാനുഗ്രഹം തേടാനും ഇന്ത്യക്കാരുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ സന്ദര്‍ശിച്ചുവരുന്ന നാല് കേന്ദ്രങ്ങള്‍ സൗദി അധികൃതര്‍ തകര്‍ത്തു. മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. തായിഫിലെ മിസാനില്‍ ബനീ സഅദ് ഗ്രാമത്തിലെ തീര്‍ഥാടന കേന്ദ്രങ്ങളാണ് അധികൃതര്‍ തകര്‍ത്തത്. ജനങ്ങളില്‍ തെറ്റായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

പ്രവാചകന്‍ മുഹമ്മദ് നബി ചുവട്ടില്‍ വിശ്രമിച്ചതായി ചിലര്‍ കരുതുന്ന രണ്ട് മരങ്ങള്‍, പ്രവാചകന്‍ ഇരുന്നതായി കരുതുന്ന ഒരു പാറ, അഭയം തേടിയെത്തിയ പ്രവാചനകന് തായിഫുകാരില്‍ നിന്ന് കല്ലേറ് കൊണ്ട് രക്തമൊഴുകിയ ഭൂമി എന്നിവിടങ്ങളിലായിരുന്നു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അനുഗ്രഹം തേടിയും അതിഭക്തി പ്രകടിപ്പിച്ചും സന്ദര്‍ശനം നടത്തിയത്.

tree

ചിലര്‍ മരങ്ങള്‍ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുകയും കല്ലേറുകൊണ്ട സ്ഥലത്ത് വച്ച് പ്രാര്‍ഥന നടത്തുകയുമൊക്കെ ചെയ്യുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അവ തകര്‍ക്കാന്‍ ഭരണാധികാരി നിര്‍ദ്ദേശം നല്‍കിയത്.

taif


പ്രദേശം സന്ദര്‍ശിച്ച രാജകുമാരന്‍, ഇത്തരം ആരാധനാ രീതികള്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതും ആളുകളെ വഴിതെറ്റിക്കുന്ന ആരാധനാ രീതിയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് രണ്ട് മരങ്ങള്‍ മുറിച്ചുമാറ്റുകയും പാറ തകര്‍ക്കുകയും പ്രത്യേക ഭൂമിയെന്ന് തിരിച്ചറിയാത്ത വിധം പ്രദേശം നിരപ്പാക്കുകയും ചെയ്തു. പോലിസ്, മുനിസിപ്പാലിറ്റി അധികൃതര്‍, ഇസ്ലാമിക കാര്യ മന്ത്രാലയം പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഭരണാധികാരിയുടെ ഉത്തരവ് നടപ്പാക്കിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് അമീര്‍ രൂപം നല്‍കുകയുമുണ്ടായി. ഇത്തരം കേന്ദ്രങ്ങളിലേക്ക് തീര്‍ഥാടകരെ എത്തിക്കുന്ന ഹജ്ജ്-ഉംറ ഗ്രൂപ്പുകളെ കുറിച്ച് അന്വേഷിക്കാനും അവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും അമീര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Emir of Makkah Prince Khaled Al-Faisal, during his recent visit to Taif, has instructed officials to remove four places frequented by pilgrims of various nationalities to seek blessings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X