4 വര്‍ഷത്തോളം തുടര്‍ച്ചയായി മകളെ പീഡിപ്പിച്ച പിതാവിന് 1,503 വര്‍ഷം തടവ് ശിക്ഷ
നാല് വര്‍ഷത്തോളം തുടര്‍ച്ചയായി മകളെ പീഡിപ്പിച്ച പിതാവിനെ 1,503 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. യുഎസ്സിലെ കാലിഫോര്‍ണിയയിലാണ് സംഭവം.
ഫ്രസ്‌നോ: നാല് വര്‍ഷത്തോളം തുടര്‍ച്ചയായി മകളെ പീഡിപ്പിച്ച പിതാവിനെ 1,503 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. യുഎസ്സിലെ കാലിഫോര്‍ണിയയിലാണ് സംഭവം. ഫ്രസ്‌നോ സുപീരിയര്‍ കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നീണ്ടകാലത്തെ ശിക്ഷ വിധിക്കുന്നത്. 41 കാരനായ പിതാവ് കൗമാരക്കാരിയായ മകളെ നാല് വര്‍ഷത്തോളമാണ് നിരന്തരമായി പീഡിപ്പിച്ചത്.
മകളെ പീഡിപ്പിച്ചതില്‍ ഇയാള്‍ക്ക് യാതൊരു കുറ്റബോധം ഇല്ലെന്നും തെറ്റിന് കാരണം മകളാണെന്ന് ചൂണ്ടികാണിക്കാനാണ് ശ്രമിച്ചത് എന്നും കോടതി പറഞ്ഞു. കുടുംബ സുഹൃത്തായ യുവാവാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഇതിനെ എതിര്‍ക്കാതെ പിതാവ് വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

2009 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ആഴ്ചയില്‍ മൂന്നോ നാലോ തവണ പീഡിപ്പിക്കപ്പെട്ടിരുന്നതായി പെണ്‍കുട്ടി പറയുന്നു. 23ാം വയസ്സിലാണ് പെണ്‍കുട്ടി പീഡന വിവരം കോടതിയില്‍ തുറന്ന് പറയുന്നത്.
കേസ് കോടതിയില്‍ എത്തിയപ്പോള്‍ 13 വര്‍ഷത്തെ തടവിനാണ് പ്രോസിക്യൂഷന് വാദിച്ചത്. തന്റെ പ്രവൃത്തിയില്‍ കുറ്റബോധമുണ്ടെന്ന് കോടതിയില്‍ തുറന്ന് പറയാന്‍ തയ്യാറായാല്‍ 13 വര്‍ഷം മാത്രം തടവ് അനുഭവിച്ചാല്‍ മതിയായിരുന്നു. പിന്നീട് വിചാരണയ്ക്ക് എത്തിയപ്പോള്‍ തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചാല്‍ 22 വര്‍ഷത്തെ തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇതിനും പ്രതി സമ്മതിക്കാത്ത സാഹചര്യത്തിലാണ് നീണ്ടകാലത്തെ ശിക്ഷയ്ക്ക് വിധിച്ചത്.












Click it and Unblock the Notifications