കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി 400 മരണം

  • By Anwar Sadath
Google Oneindia Malayalam News

റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടുമുങ്ങി വീണ്ടും വന്‍ ദുരന്തം. സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച നാലു ബോട്ടുകളില്‍ ഉള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാനെത്തിയവരായിരുന്നു ബോട്ടുകളില്‍ ഉണ്ടായിരുന്നത്. കള്ളക്കടത്തുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെയാണ് അഭയാര്‍ഥികള്‍ യാത്ര ചെയ്തിരുന്നത്. അവിചാരിതമായി ഉണ്ടായ കടല്‍ക്ഷോഭമായിരിക്കാം ബോട്ടുകള്‍ ഒരുമിച്ചു മുങ്ങാന്‍ ഇടയായതെന്നാണ് കരുതുന്നത്.

refugees

ഇറ്റാലിയന്‍ പ്രസിഡന്റ് മെഡിറ്ററേനിയന്‍ കടലില്‍ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഒദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മുങ്ങിയ ബോട്ടുകളില്‍ നിന്നും 29 പേരെ രക്ഷിച്ചു. സംഭവത്തെ തുടര്‍ന്ന് ഇറ്റലി അയല്‍രാജ്യങ്ങളുമായി സഹകരിച്ച് പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.

ഇതാദ്യമായല്ല മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുമുങ്ങി അപകടമുണ്ടാകുന്നത്. നേരത്തെയും നൂറുകണക്കിന് ആളുകള്‍ സമാന രീതിയില്‍ മരിച്ചിരുന്നു. അപകടം പിണഞ്ഞ കടല്‍പ്പാതയിലൂടെ നൂറുകണക്കിന് ആളുകളുമായി സുരക്ഷയില്ലാത്ത ബോട്ടുകളാണ് യൂറോപ്പിലേക്ക് തിരിക്കുന്നത്.

English summary
Fears 400 refugees have drowned in Mediterranean after boats capsize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X