Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം പൂർത്തിയായി, ഡോൺബാസിന്റെ മോചനം അടുത്ത ലക്ഷ്യം; റഷ്യ

മോസ്കോ; യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നടപടിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി റഷ്യയുടെ മുതിർന്ന സൈനീക ഉദ്യോ ഗസ്ഥൻ പറഞ്ഞു. നിലവിൽ യുക്രൈന്റെ സായുധ സേനയുടെ പോരാട്ട ശേഷി ഗണ്യമായി കുറഞ്ഞെന്നും. അടുത്ത ലക്ഷ്യം യുക്രൈനിലെ റഷ്യൻ അനുകൂല മേഖലയായ ഡോൺബാസ് പിടിച്ചെടുക്കാൻ ആയിരിക്കുമെന്നും റഷ്യയുടെ ജനറൽ സ്റ്റാഫിന്റെ ആദ്യ ഡെപ്യൂട്ടി ചീഫ് കേണൽ ജനറൽ സെർജി റുഡ്‌സ്‌കോയ് വെള്ളിയാഴ്ച പറഞ്ഞു. ആസൂത്രണം ചെയ്തതനുസരിച്ച യുദ്ധം മുന്നോട്ട് പോകുന്നുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ പറഞ്ഞിരുന്നു.

റഷ്യൻ അനുകൂലികളായ യുക്രൈൻ വിമതരുടെ കേന്ദ്രമാണ് ഡോൺബാസ്. യുദ്ധം തുടങ്ങിയപ്പോൾ റഷ്യ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഡോൺബാസിന്റെ മോചനം. നിലവിൽ ഡോൺബാസിന്റെ സമ്പൂർണ് വിമോദനം തന്നെയാണ് റുഡ്‌സ്‌കോയും ആവിശ്യപ്പെടുന്നത്. ഡോൺബാസ് കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള പ്രധാന നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈൻ അധിനിവേശം ആരംഭിച്ച് ഒരു മാസവും രണ്ട് ദിവസവും പിന്നിടുമ്പോഴാണ് നിലപാട് വീണ്ടും വ്യക്തമാക്കി റഷ്യ മുന്നോട്ട് വന്നിരിക്കുന്നത്.

 ukraine

യുദ്ധത്തിൽ റഷ്യയുടെ ഭാ ഗത്ത് നിന്നും നിരവധി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി റഷ്യൻ സൈനീകരാണ് ഇതിനോടകം മരണപ്പെട്ടത്. വ്യോവ മേഖലയിൽ യുക്രൈന്റെ സൈന്യം ആണ് കൂടുതൽ മികച്ച പ്രകടനം കാഴ്ച വെച്ചത്. മാത്രമല്ല കിയെവ് ഖാർകിവ് എന്നീ മേഖലകളിൽ പ്രതീക്ഷിച്ച മികവ് കാഴ്ച വെക്കാൻ റഷ്യൻ സൈന്യത്തിന് സാധിച്ചില്ല. 1,351 റഷ്യൻ സൈനികർ ഇതുവരെ യുക്രൈനിൽ കൊല്ലപ്പെട്ടെന്നും 3,825 പേർക്ക് പരിക്കേറ്റതായും റുഡ്സ്കോയ് പറഞ്ഞു. എന്നാൽ നാറ്റോയുടെ കണക്കിൽ 15,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്.

റഷ്യൻ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഇതുവരെ യുക്രൈനിൽ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. യുക്രൈനിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകൾ എത്തിയത് പോളണ്ടിലേക്കാണ്. 44 ദശലക്ഷം ജനങ്ങളിൽ നാലിലൊന്ന് ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ച് പോകേണ്ടിവന്നു. 3.7 ദശലക്ഷത്തിലധികം പേർ രാജ്യം വിട്ട് പോകേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
    പുടിനെ തീര്‍ക്കുമെന്ന് റഷ്യന്‍ സൈനീകര്‍. റഷ്യക്ക് തിരിച്ചടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+