കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജീവൻ കയ്യിലെടുത്ത് കുന്നിന് മുകളിലേക്ക് ഓടി', പ്രളയത്തിൽ മുങ്ങിയ ജർമ്മനിയിൽ ദുരിതക്കാഴ്ചകൾ

Google Oneindia Malayalam News

കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് ജനം ചിതറിയോടുന്ന കാഴ്ചയാണ് ജര്‍മ്മനിയില്‍ കണ്ടത്. നൂറ്റാണ്ടിലെ പ്രളയം ജര്‍മ്മനിയെ മുക്കിയിരിക്കുന്നു. നഗരങ്ങളും പട്ടണങ്ങളുടെ ഒരു പോലെ വെള്ളത്തിനടിയി. ഇതിനകം 150ന് മുകളില്‍ ആളുകള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ആയിരക്കണക്കിന് ആളുകളെ കാണാതായിരിക്കുന്നു. ഇവര്‍ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്നറിയാതെ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു.

Recommended Video

cmsvideo
Massive flooding hit western Germany | Oneindia Malayalam

ഒരു ദുസ്വപ്‌നത്തിലെ കാഴ്ചകള്‍ പോലെയാണ് ദുരിതബാധിതര്‍ പ്രളയാനുഭവം വിവരിക്കുന്നത്. ''എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിന് മുന്‍പ് തന്നെ പ്രളയം തങ്ങളെ വിഴുങ്ങിയിരുന്നുവെന്ന് അവര്‍ പറയുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഡാമില്‍ നിന്നും ജലം കുത്തിയൊലിച്ച് വന്നത്. എല്ലാ വീടുകളും ഒരേ ഉയരത്തിലുളളവ ആയിരുന്നു. അതുകൊണ്ട് തന്നെ വെള്ളം ഇരച്ച് വന്നപ്പോള്‍ തങ്ങളെല്ലാം കാറുകളിലേക്ക് കയറി കുന്നിന്‍ മുകളിലേക്ക് കുതിക്കുകയായിരുന്നു. ജീവന്‍ രക്ഷിക്കുക എന്നതിനപ്പുറം മറ്റൊന്നും നോക്കാനുളള സമയമില്ലായിരുന്നു''- പ്രദേശവാസിയായ ഒരാള്‍ പറയുന്നു.

ഒരേ സിനിമ, ഒരേ കഥാപാത്രം അമ്മയെ തന്നെ ഞെട്ടിച്ച് ദേവി; ജലജയുടെ തിരിച്ചുവരവിനൊപ്പം മകളുടെ അരങ്ങേറ്റവും

flood

ആയിരക്കണക്കിന് വീടുകള്‍ ആണ് ശുദ്ധജലവും വൈദ്യുതിയും ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്. ഇന്റര്‍നെറ്റ് ബന്ധം തകരാറിലായിരിക്കുന്നു. ഫോണുകളും മരിച്ച് കിടക്കുകയാണ് ജര്‍മ്മനിയില്‍ പലയിടത്തും. രക്ഷാപ്രവര്‍ത്തകര്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ചളിനിറഞ്ഞ വീടുകളും റോഡുകളുമെല്ലാം വൃത്തിയാക്കാന്‍ വളണ്ടിയര്‍മാര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു.

''താനിവിടെ എത്തുമ്പോള്‍ കണ്ടത് വലിയ ദുരന്തമായിരുന്നു. റോഡുകളെല്ലാം മരം വീണ് അടഞ്ഞിരുന്നു. ആളുയരത്തിലായിരുന്നു കാറുകളെല്ലാം തകര്‍ന്ന് കിടന്നിരുന്നത്. കെട്ടിടങ്ങളിലേക്ക് എത്താന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. എന്താണ് തങ്ങളെ കാത്തിരിക്കുന്നത് എന്നൊരു പിടിയും ഇല്ലായിരുന്നു. ചിലപ്പോള്‍ അനവധി മൃതദേഹങ്ങളാവാം എന്ന് ഭയന്നു. പോലീസിനേയും അഗ്നിശമന സേനയ്ക്കും വിവരം കൈമാറി''- രക്ഷാ പ്രവര്‍ത്തകരിലൊരാള്‍ പറയുന്നു. നിരവധി വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. പ്രദേശത്ത് നിന്നും ഒഴിപ്പിക്കപ്പെട്ടവര്‍ വീടുകളിലേക്ക് മടങ്ങി എത്തി തുടങ്ങി. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് ഭയക്കുന്നത്. റോഡുകള്‍ തകര്‍ന്നത് കാരണം പലയിടത്തേക്കും ഇപ്പോഴും രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Flood in Germany: Residents say how they escaped when water came at lightening speed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X