Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പിന് വേണ്ടി ഖത്തറില്‍ തൊഴിലാളി ചൂഷണം

ദോഹ: 2022 ഫുട്‌ബോള്‍ ലോക കപ്പ് മത്സരങ്ങള്‍ ഖത്തറില്‍ വച്ച് നടക്കാനിരിയ്‌ക്കെ അധികൃതരുടെ മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടുമായി മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്. ഫുട്‌ബോള്‍ നടത്തിപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്ന തൊഴിലാളികളെ അധികൃതര്‍ അടിമകളെപ്പോലെ കാണുന്നുവെന്നും മനുഷ്യത്വ രഹിതമായി പെരുമാറുന്നുവെന്നുമാണ് സംഘടന കണ്ടെത്തിയത്.

എന്നാല്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങളെപ്പറ്റി അറിയില്ലെന്നും കണ്ടെത്തലുകള്‍ പഠിയ്ക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. കന്നുകാലികളെപ്പോലെയാണ് തൊഴിലാളികളോട് പെരുമാറുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിന്റെ ഈ സമീപനത്തിനെതിര പല രാജ്യങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഏഷ്യക്കാരായ തൊഴിലാളികളാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരില്‍ അധികവും. ഇതിനിടയില്‍ ഖത്തറില്‍ നിന്ന് ലോകകപ്പ് മത്സരം മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍.

തൊഴിലാളികളെ ചൂഷണം ചെയ്യുന്നു

തൊഴിലാളികളെ ചൂഷണം ചെയ്യുന്നു

അന്യരാജ്യങ്ങളില്‍ നിന്നും ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാവുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. ആംനെസ്റ്റി സെക്രട്ടറി ജനറല്‍ സലീല്‍ ഷെട്ടിയാണ് ഇക്കാര്യം പറഞ്ഞത്. നംവബര്‍ 18 തിങ്കളാഴ്ചയാണ് സംഘടന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഒറ്റപ്പെട്ട സംഭവമല്ല

ഒറ്റപ്പെട്ട സംഭവമല്ല

ഖത്തറിലെ തൊഴില്‍ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്നും അപകടകരമാംവിധത്തില്‍ വര്‍ദ്ധിയ്ക്കുന്നുവെന്നും കമ്മീഷന്‍

അടിമത്വം

അടിമത്വം

അടിമകളെപ്പോലെ തൊഴിലാളികളോട് പെരുമാറുന്നുവെന്ന് റിപ്പോര്‍ട്ട്

കന്നുകാലിയ്ക്ക് സമം

കന്നുകാലിയ്ക്ക് സമം

നേപ്പാളികളായ തൊഴിലാളികളെ കന്നുകാലിയ്ക്ക് തുല്യമായാണ് പരിഗണിയ്ക്കുന്നതെന്ന് കമ്മീഷന്‍ അംഗം

ഫിഫ പറയുന്നു

ഫിഫ പറയുന്നു

മനുഷ്യാവകാശത്തെ ബഹുമാനിയ്ക്കുന്നുവെന്നും യാതൊരു തരത്തിലുള്ള ചൂഷണവും നടക്കാന്‍ അനുവദിയ്ക്കില്ലെന്നും ഫഫ. ഭരണാധികാരികളുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ടെന്നും ഫിഫ

ഖത്തറിന് യോഗ്യതയില്ല

ഖത്തറിന് യോഗ്യതയില്ല

തൊഴിലാളികളോട് ഇത്തരത്തില്‍ അവഗണന കാട്ടുന്ന ഖത്തറിന് ലോകകപ്പ് മത്സരങ്ങള്‍ നടത്താനുള്ള അനുമതി നല്‍കരുതെന്നും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇത് സാധ്യമാക്കാവു എന്നും ജര്‍മന്‍ ട്രേഡ് യൂണിയന്‍ ചീഫ് മിഖായേല്‍ സോമര്‍ പറഞ്ഞു.

പരിഹരിയ്ക്കും

പരിഹരിയ്ക്കും

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുമെന്ന് ആംനെസ്റ്റിയ്ക്ക് അധികൃതര്‍ ഉറപ്പ് നല്‍കി

ശമ്പളമില്ല

ശമ്പളമില്ല

കഴിഞ്ഞ ഒന്‍പത് പത്ത് മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം പോലുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

ഇതാണോ ഖത്തര്‍?

ഇതാണോ ഖത്തര്‍?

ലോകത്തിലെ ധനിക രാജ്യങ്ങളില്‍ ഒന്നായ ഖത്തറില്‍ ഇത്തരത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുത് ന്യായീകരിയ്ക്കാനാവില്ലെന്ന് സംഘടന

44 പേര്‍ മരിച്ചു

44 പേര്‍ മരിച്ചു

നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കെ്തിയതില്‍ 44 നേപ്പാളികള്‍ 2013 ല്‍ മരിച്ചുവെന്ന് ബ്രിട്ടനിലെ ദിനപത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+