പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് വെടിയേറ്റു; ആശുപത്രിയിലേക്ക് മാറ്റി
ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് വെടിയേറ്റു. ഫ്രീഡം റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. വസീറാബാദിലെ സഫര്‍ അലി ഖാന് ചൗക്കില്‍ വച്ചായിരുന്നു സംഭവം. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം.
അതേസമയം, ഈ വെടിവയ്പ്പ് അദ്ദേഹത്തെ വധിക്കാന്‍ വേണ്ടി നടത്തിയതാണെന്ന് മുന്‍ മന്ത്രി ഫവാസ് ചൗധരി വ്യക്തമാക്കി. ആക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.

ഇമ്രാന് ഖാന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അദ്ദേഹത്തിന്റെ വലതുകാലിലാണ് വെടിയേറ്റത്. വെടിയേറ്റതിന് പിന്നാലെ കാലില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് റിയല്‍ ഫ്രീഡം ലോംഗ് മാര്‍ച്ചിനിടെയാണ് സംഭവം. റാലിയുടെ ഭാഗമായി കണ്ടെയിനറില് ഇമ്രാന് ഖാന് സഞ്ചരിക്കുന്നതിനിടെയാണ് വേടിവയ്പ്പ് ഉണ്ടായത്.

അപകടത്തിന് ശേഷം ഇമ്രാന് ഖാനെ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. വെടിവയ്പ്പില്‍ പാര്‍ട്ടി അനുയായികള്‍ക്കും മറ്റ് നേതാക്കള്‍ക്കും വെടിയേറ്റിട്ടുണ്ട്. അവരില്‍ ഒരാള്‍, പാര്ലമെന്റേറിയന് ഫൈസല്‍ ജാവേദ് ഖാന് ആണ്. ഇസ്ലാമാബാദില് നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗുജ്റന്വാല ജില്ലയിലാണ് സംഭവം,

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 28ന് ആണ് ഇമ്രാന് ഖാന് ലാഹോറില്‍ നിന്ന് ഇസ്ലമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം ഇമ്രാന് ഖാന് നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ലാഹോറില്‍ ആരംഭിച്ച മാര്‍ച്ച വലിയ സമ്മേളനത്തോടെ ഇസ്ലമാബാദില് അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications