ഇറാഖ് യുദ്ധത്തിന്റെ ശില്‍പ്പി; മുന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് അന്തരിച്ചു
വാഷിംഗ്ടണ്‍: ഇറാഖ് യുദ്ധത്തിന്റെ ശില്‍പ്പിയെന്ന് അറിയപ്പെടുന്ന ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് അന്തരിച്ചു. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് ആക്രമണങ്ങള്‍ നടത്തുമ്പോള്‍ പ്രതിരോധ സെക്രട്ടറിയായിരുന്നു ഡൊണാള്‍ഡ് റംസ്ഫീല്‍ഡ്. കര്‍ക്കശക്കാരനായ സൈനികന്റെ അതേ തീരുമാനങ്ങളായിരുന്നു പ്രതിരോധ സെക്രട്ടറിയായിരുന്നപ്പോഴും അദ്ദേഹം സ്വീകരിച്ചിരുന്നത്. ജോര്‍ജ് ബുഷിന്റെ കാലത്ത് അദ്ദേഹമായിരുന്നു പ്രതിരോധ സെക്രട്ടറി സ്ഥാനത്ത്.

റംസ്ഫീല്‍ഡിന്റെ പല പരാമര്‍ശങ്ങളും അക്കാലത്ത് വലിയ വിവാദങ്ങളായിരുന്നു. ഇറാഖിലെ അധിനിവേശത്തിന്റെ സമയത്ത് അക്കാലത്ത് വ്യാപക കവര്‍ച്ചകള്‍ നടന്നിരുന്നു. അത്തരം കാര്യങ്ങളൊക്കെ സംഭവിക്കുമെന്നായിരുന്നു റംസ്ഫീല്‍ഡിന്റെ അക്കാലത്തെ പ്രതികരണം. നിരവധി പേര്‍ യുദ്ധത്തെ എതിര്‍ത്ത് തെരുവുകളില്‍ അക്കാലത്ത് ഇറങ്ങിയിരുന്നു. എന്നാല്‍ തീവ്രവാദത്തിനെതിരെയുള്ള യുദ്ധമാണെന്ന് പറഞ്ഞ് വൈസ് പ്രസിഡന്റ് ഡിക് ചെനിക്കൊപ്പം ഇതിനെ ന്യായീകരിച്ചതും റംസ്ഫീല്‍ഡായിരുന്നു.
ഗ്വാണ്ടനാമോയില്‍ ഇറാഖി പൗരന്മാരെ ദീര്‍ഘകലാം തടവിലിട്ടതും ഇറാഖികളെ ക്രൂരമായ പീഡനത്തിനും ലൈംഗിക ചൂഷണത്തിനും യുഎസ് ജയിലര്‍മാര്‍ ഇരയാക്കിയതുമെല്ലാം അക്കാലത്തെ വലിയ വിവാദങ്ങളായിരുന്നു. അതേസമയം പിന്നീട് പതിയെ പതിയെ ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. പൂര്‍ണമായും സൈനിക സാന്നിധ്യം ഇറാഖില്‍ നിന്ന് അധികം വൈകാതെ തന്നെയുണ്ടാവും. സൈന്യത്തിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം. അമേരിക്ക സുരക്ഷിതമായി നിലനിന്നത് ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് കാരണമായിരുന്നുവെന്നും ജോര്‍ജ് ബുഷ് പറഞ്ഞു.
അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
ഇറാഖി ഭരണാധികാരി സദ്ദാം ഹുസൈന്‍ ഭരണത്തെ അട്ടിമറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും റംസ്ഫീല്‍ഡായിരുന്നു. ഏഴ് വര്‍ഷത്തോളം ബുഷിന്റെ കാലത്ത് അതിനും 20 വര്‍ഷം മുമ്പ് ജെറാള്‍ഡ് ഫോര്‍ഡിന്റെയും പ്രതിരോധ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഏറ്റവും പ്രായം കുറഞ്ഞതും അെേതാടൊപ്പം പ്രായം കൂടിയതുമായ പ്രതിരോധ സെക്രട്ടറിയായി അദ്ദേഹം അറിയപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് അല്‍ ഖ്വായിദക്കെതിരെ റംസ്ഫീല്‍ഡ് യുദ്ധം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications