ജനങ്ങളെ താലിബാന് കൊല്ലാന്‍ വിട്ടുകൊടുത്തു; അഫ്ഗാനിലെ നാറ്റോ പിന്‍മാറ്റത്തെ വിമര്‍ശിച്ച് ബുഷ്
വാഷിങ്ടണ്‍: അഫ്ഗാനില്‍ നിന്നുള്ള നാറ്റോ സൈന്യത്തിന്റെ പിന്‍മാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. ജനങ്ങളെ താലിബാന് കൊല്ലാന്‍ വിട്ടുകൊടുക്കുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതുമൂലം സ്ത്രീകളും കുട്ടികളും വിവരിക്കാനാകാത്ത പീഡനങ്ങള്‍ക്ക് ഇരയാകും. ഇത് തെറ്റാണെന്നും ജര്‍മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബുഷ് പറഞ്ഞു.
2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് യുഎസ് സൈന്യം അഫ്ഗാനിലേക്ക് അധിവേശം നടത്തിയത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദിനെ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതാണ് അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അമേരിക്ക ആക്രമിക്കാന്‍ കാരണം.
ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

അമേരിക്കന്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ താലിബാന്‍ ഭരണത്തില്‍ നിന്ന് പുറത്തായി. അമേരിക്കന്‍ സൈന്യത്തെ അഫ്ഗാനിലേക്ക് അയച്ചത് ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായ വേളയിലായിരുന്നു. തന്റെ അതേ അഭിപ്രായമാകും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലിന് എന്നും ബുഷ് പറഞ്ഞു.
20 വര്‍ഷത്തിന് ശേഷം അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറുകയാണ്. മെയ് മാസത്തില്‍ തുടങ്ങിയ സൈനിക പിന്‍മാറ്റം സെപ്തംബര്‍ 11ന് മുമ്പ് അവസാനിക്കും. എന്നാല്‍ അമേരിക്കയുടെ പിന്‍മാറ്റത്തോടെ അഫ്ഗാന്‍ പൂര്‍ണമായും താലിബാന്റെ നിയന്ത്രണത്തിലേക്ക് വീണ്ടുമെത്തുകയാണ്. രാജ്യത്തിന്റെ ഒട്ടേറെ പ്രദേശങ്ങള്‍ അവര്‍ നിയന്ത്രണത്തിലാക്കി കഴിഞ്ഞു. ഇതില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. അതേസമയം, ചൈനയും പാകിസ്താനും താലിബാനൊപ്പം ചേരാനാണ് സാധ്യത എന്നാണ് വിവരം. അതുവഴി അഫ്ഗാന്റെ ഭരണത്തില്‍ സമ്മര്‍ദ്ദ ശക്തിയാകാമെന്ന് ചൈന കണക്കുകൂട്ടുന്നു.
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം












Click it and Unblock the Notifications