കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറന്നു കാട്ടുന്ന വസ്ത്രം ധരിച്ചാല്‍ ഇനി ജയിലില്‍

  • By Gokul
Google Oneindia Malayalam News

സ്ത്രീ പീഡനങ്ങളും മറ്റും ഇല്ലാതാക്കാന്‍ സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഇന്ത്യയിലെ പല രാഷ്ട്രീയ നേതാക്കളും പുലിവാല് പിടിച്ചിട്ടുണ്ട്. എന്നാല്‍ പരിഷ്‌കൃത ജനതയെന്ന് അവകാശപ്പെടുന്ന യൂറോപ്പിലെ ഫ്രാന്‍സില്‍ ഇറുകിയ വസ്ത്രങ്ങളും ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന വിധത്തിലുള്ള വസ്ത്രങ്ങളും ധരിച്ച് പുറത്തിറങ്ങുന്നത് നിരോധിക്കുകയാണ്.

പാരീസിലെ റു സെന്റ് ഡെനിസ്, പിഗല്ലേ ജില്ലകളിലെ തെരുവകളില്‍ വേശ്യകള്‍ അശ്ലീല രീതിയില്‍ വസ്ത്രം ധരിച്ച് നില്‍ക്കുന്നത് ഇല്ലാതാക്കാണ് സര്‍ക്കാര്‍ നിയമ പരിഷ്‌കരണം കൊണ്ടുവരുന്നത്. പുതിയ നിയമം വരുന്നതോടെ വേശ്യകള്‍ റോഡരുകിലും മറ്റും ശരീരാവയവങ്ങള്‍ കാട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് ഇല്ലാതാകും.

modern-dress

മോശം വസ്ത്രം ധരിക്കുന്നവരെ ജയിലിലടുക്കുന്ന പരിഷ്‌കാരമാണ് ആര്‍ട്ടിക്കിള്‍ 225 നെ മുന്‍ നിര്‍ത്തി സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം, തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈ കടത്തുന്നതിനെതിരെ വേശ്യകളുടെ സംഘടന രംഗത്തെത്തിത്തുടങ്ങി. നിയമ പരിഷ്‌കാരം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

ഫ്രാന്‍സില്‍ വേശ്യാലയം നിയമ വിധേയമാക്കണമെന്നാണ് പത്തില്‍ ആറ് ഫ്രഞ്ചുകാരുടെയും അഭിപ്രായം. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതിനോട് മിക്കവരും എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. 20,000ത്തോളം വേശ്യകള്‍ ഇപ്പോള്‍ ഫ്രാന്‍സില്‍ ഉണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇതിലും എത്രയോ അധികപേര്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

English summary
France to make 'looking like a prostitute' illegal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X