Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്മാനുവേല്‍ മാക്രോണിനെ ആള്‍ക്കൂട്ടത്തില്‍ വെച്ച് അജ്ഞാതന്‍ മുഖത്തടിച്ചു, 2 പേര്‍ അറസ്റ്റില്‍

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് ഒരാള്‍ മുഖത്തടിച്ചു. ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് മാക്രോണിന്റെ മുഖത്ത് അവിടെ നിന്ന ഒരാള്‍ അടിച്ചത്. ഇയാളെ അഭിവാദ്യം ചെയ്ത് സംസാരിക്കാനെത്തിയതായിരുന്നു മാക്രോണ്‍. ഹസ്തദാനത്തിന് പകരം ഇയാള്‍ മുഖത്തടിക്കുകയായിരുന്നു. ബോഡിഗാര്‍ഡ് വളരെ പെട്ടെന്ന് തന്നെ ഇടപെട്ട് മാക്രോണിന്റെ ഇവിടെ നിന്ന് മാറ്റി. രണ്ട് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

1

അതേസമയം തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായിട്ടാണ് മാക്രോണ്‍ എത്തിയത്. വേലിക്ക് അരികിലായിരുന്നു ആളുകള്‍ നിന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് മാക്രോണ്‍ രാജ്യവ്യാപകമായ സന്ദര്‍ശന പരിപാടി നടത്തുന്നത്. ഇന്നാണ് സന്ദര്‍ശന പരിപാടി ആരംഭിച്ചത്.

ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തതിനൊപ്പം മറ്റൊരാളെ ചോദ്യം ചെയ്യാനായിട്ടാണ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം സുരക്ഷാ വീഴ്ച്ച ഗൗരവമേറിയതാണെന്നാണ് വിലയിരുത്തല്‍. മാക്രോണിന്റെ ജനസമ്പര്‍ക്ക പരിപാടിക്ക് മേല്‍ ഇത് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ തുടിപ്പ് അറിയുന്ന എന്ന ലക്ഷ്യത്തോടെയാണ് മാക്രോണ്‍ പരിപാടിക്ക് തുടക്കമിട്ടിരുന്നത്. ഹൈസ്‌കൂള്‍ സന്ദര്‍ശനത്തിന് ശേഷമാണ് മാക്രോണ്‍ ജനങ്ങളെ കാണാനെത്തിയത്. ഇതിനിടയിലാണ് അടിയേറ്റത്.

Recommended Video

cmsvideo
    Washington state to allow free p0t with vaccine

    അടുത്ത വര്‍ഷം മാക്രോണ്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. പ്രതിപക്ഷ നേതാവും തീവ്ര ഇടത് നേതാവുമായ മരിന്‍ ലീ പെന്നിനെതിരെ നേരിയ ലീഡാണ് ഇപ്പോള്‍ മാക്രോണിനുള്ളത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കൂടുതല്‍ ജനസമ്പര്‍ക്കമാണ് മാക്രോണ്‍ ലക്ഷ്യമിടുന്നത്. വോട്ടര്‍മാരെ നേരിട്ട് കാണാനാണ് തീരുമാനം. നേരത്തെ ഇടത് നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ഇടയുണ്ടെന്ന് ആരോപിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+