Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിജിയെ ലൈംഗിക ചിന്തകള്‍ അലട്ടിയിരുന്നെന്ന് ചരിത്രകാരി

ലണ്ടന്‍: മഹാത്മഗാന്ധിയ്ക്ക് എതിരെ വിവാദ പമാര്‍ശവുമായി ചരിത്രകാരി കുസൂം വദ്ഗാമ . മഹാത്മാഗാന്ധിയ്ക്ക് ലൈംഗിക ചിന്തകളെ അടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് അദ്ദേഹം പേരക്കുട്ടികള്‍ക്കൊപ്പം ശയിച്ചതെന്നുമാണ് ചരിത്രകരി പറയുന്നത്. ലണ്ടനില്‍ ഗാന്ധി പ്രതിമ സ്ഥാപിയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇന്ത്യക്കാരി കൂടിയായ വദ്ഗാമ(82)യുടെ വിവാദ പരാമര്‍ശം.

ഗാന്ധിജിയ്ക്ക് ലൈംഗിക ചിന്ത ഒഴിയാബാധയായിരുന്നെന്നാണ് ചരിത്രകാരിയുടെ പരാമര്‍ശം. അതിനാല്‍ തന്നെ അത്തരമൊരു വ്യക്തിയുടെ പ്രതിമ സ്ഥാപിയ്ക്കുന്നതിനെതിരെ ബ്രിട്ടീഷ് ഭരണകൂടത്തെയും ചരിത്രകാരി സമീപിച്ചു. ബ്രിട്ടനിലെ പാര്‍ലമന്‍റ് സ്ക്വയറില്‍ ഗാന്ധി പ്രതിമ സ്ഥാപിയ്ക്കാനാണ് ആലോചിച്ചിരുന്നത്. ഇന്‍ഡോ-ബ്രിട്ടീഷ് ഹെറിറ്റേജ് ട്രസ്റ്റ് സ്ഥാപക കൂടിയാണ് വദ്ഗാമ.

Kusoom Vadgama

താന്‍ ഗാന്ധിജിയെ ദൈവ തുല്യനായിണ് ആദ്യം കണ്ടിരുന്നതെന്നും എന്നാല്‍ അദ്ദേഹം പേരക്കുട്ടികള്‍ക്കൊപ്പം ഉറങ്ങിയതിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തിയതോടെ തനിയ്ക്ക് ഗാന്ധിജിയോടുളള ആരാധന കുറഞ്ഞെന്നും വാദ്ഗാമ. 1953 ല്‍ ബ്രിട്ടനിലേയ്ക്ക് എതത്ുന്നത് വരെ താനും ബ്രിട്ടനെ വെറുത്തിരുന്നെന്നും കുസൂം വദ്ഗാമ.

ഗാന്ധിജി ഒരിയ്ക്കലും ബ്രിട്ടനെ ഇഷ്ടപ്പെട്ടിരിരുന്നില്ലെന്നും അദ്ദേഹം ഒരു പാര്‍ലമന്റേറിയനല്ലെന്നും വദ്ഗാമ പറയുന്നു. കൗമാരക്കാരികള്‍ക്കൊപ്പം ഉറങ്ങിയില്ലായിരുന്നെങ്കില്‍ അദ്ദേഹം ചിലപ്പോള്‍ മഹാനായേനെ. ഒരിയ്ക്കലും പാര്‍ലമന്റെ് സക്വയറില്‍ ഗാന്ധി പ്രതിമ സ്ഥാപിയ്ക്കുന്നതിനെ അനുകൂലിയ്ക്കില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു.ഗാന്ധി പ്രതിമ സ്ഥാപിയ്ക്കുന്നത് സ്ത്രീകളെ അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും വദ്ഗാമ. ഇന്ത്യയുലെ കൂട്ട ബലാത്സംഗങ്ങളെയും അവര്‍ അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+